Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ലാലേട്ടൻ മുന്നിൽ നിന്ന് നിന്നപ്പോ ഒന്നുമില്ല, ഒരു അഭിനയവുമില്ല; പക്ഷേ, ഡബ്ബിങ് തിയേറ്ററിൽ കണ്ടപ്പോ, ഒരു പതിനായിരം ഭാവം മുഖത്ത്; മമ്മൂക്കയുമായി ഒന്നിച്ചഭിനയിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല;അതിനുള്ള ഭാഗ്യം മമ്മൂക്ക അനുവദിച്ചുതരട്ടെ; താര രാജാക്കന്മാരെക്കുറിച്ച് മഞ്ജു വാര്യർ

ലാലേട്ടൻ മുന്നിൽ നിന്ന് നിന്നപ്പോ ഒന്നുമില്ല, ഒരു അഭിനയവുമില്ല; പക്ഷേ, ഡബ്ബിങ് തിയേറ്ററിൽ കണ്ടപ്പോ, ഒരു പതിനായിരം ഭാവം മുഖത്ത്; മമ്മൂക്കയുമായി ഒന്നിച്ചഭിനയിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല;അതിനുള്ള ഭാഗ്യം മമ്മൂക്ക അനുവദിച്ചുതരട്ടെ; താര രാജാക്കന്മാരെക്കുറിച്ച് മഞ്ജു വാര്യർ

കൊച്ചി: മോഹൻലാലിന്റെ അഭിനയം നേരിട്ട് കാണാൻ സാധിക്കില്ലെന്നും സ്‌ക്രീനിൽ വരുമ്പോൾ മാത്രമേ ആ മാജിക് കാണാൻ സാധിക്കുമെന്നും മഞ്ജു വാര്യർ. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. മമ്മൂക്കയുടെ കൂടെ അഭിനയിക്കാൻ അവസരം മമ്മൂക്ക തന്ന അനുവദിച്ച് തരട്ടെ എന്നും മഞ്ജു പറഞ്ഞു.

'നമ്മൾ ലാലേട്ടന്റെ സ്വന്തം ആളല്ലേ എന്നേ തോന്നൂ. പക്ഷേ അതിലും കൂടുതലാണ് ബഹുമാനം. ഭൂമിയിൽത്തന്നെ വല്ലപ്പോഴും സംഭവിക്കുന്ന പ്രതിഭാസമല്ലേ. ചെറുതായി നെർവസ് ആയി, പരിഭ്രമത്തോടുകൂടിയേ ഞാനിപ്പോഴും മുന്നിൽ നിൽക്കാറുള്ളൂ. പക്ഷേ, ആ വലിപ്പമൊക്കെ നമ്മുടെ മനസ്സിലാ. ലാലേട്ടനതൊന്നും കാണിക്കില്ല. സാധാരണക്കാരിൽ സാധാരണക്കാരൻ. അങ്ങനെയാണ് എല്ലാവരോടും.

കാണാൻ പറ്റില്ല ലാലേട്ടൻ അഭിനയിക്കുന്നത്. പക്ഷേ, സ്‌ക്രീനിൽ കാണാം ആ മാജിക്. ആറാം തമ്ബുരാനിൽ ഒന്നിച്ചുണ്ടായല്ലോ. കുട്ടിക്കാലം മുതൽ കണ്ടുവളർന്ന മുഖം. ഞാനിങ്ങനെ പ്രതീക്ഷിച്ചിരിക്ക്യാണ്. ഇപ്പോ കാണാം ആ ഭാവങ്ങളൊക്കെ എന്ന്. പക്ഷേ, മുന്നിൽ നിന്നപ്പോ ഒന്നുമില്ല. ഒരു അഭിനയവുമില്ല. എനിക്ക് ടെൻഷനായി. എന്നെ ഇഷ്ടപ്പെടാഞ്ഞിട്ടാണോ ഇനി? പക്ഷേ, ഡബ്ബിങ് തിയേറ്ററിൽ കണ്ടപ്പോ, ഒരു പതിനായിരം ഭാവം മുഖത്ത്. ഞാൻ അന്തം വിട്ടു. എന്റെ മുന്നിൽ നിന്ന് അഭിനയിച്ചതാണല്ലോ, അപ്പോ ഒന്നും കണ്ടില്ലല്ലോ, പറഞ്ഞില്ലേ, അതാണ് ആ മാജിക്.

മമ്മൂക്കയുടെ കൂടെ അഭിനയിക്കുമ്‌ബോ ഉള്ള അവനുഭവവും പറഞ്ഞാൽ കൊള്ളാം എന്നുണ്ട്. പക്ഷേ, ഒന്നിച്ചഭിനയിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. അതിനുള്ള ഭാഗ്യം മമ്മൂക്ക അനുവദിച്ചുതരട്ടെയെന്നും മഞ്ജു പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP