Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വീണ്ടും ചുള്ളനായ ഒടിയൻ മാണിക്യനായി ലാലേട്ടൻ വീണ്ടുമെത്തുന്നു;60 ദിവസം നീണ്ട് നിൽക്കുന്ന ഒടിയന്റെ മൂന്നാം ഷെഡ്യൂൾ മാർച്ച് അഞ്ചിന്; ഇത്തിക്കരപ്പക്കിയിൽ നിന്ന് വീണ്ടും ക്ലീൻ ഷേവ് ലുക്കിലേക്ക് മോഹൻലാൽ

വീണ്ടും ചുള്ളനായ ഒടിയൻ മാണിക്യനായി ലാലേട്ടൻ വീണ്ടുമെത്തുന്നു;60 ദിവസം നീണ്ട് നിൽക്കുന്ന ഒടിയന്റെ മൂന്നാം ഷെഡ്യൂൾ മാർച്ച് അഞ്ചിന്; ഇത്തിക്കരപ്പക്കിയിൽ നിന്ന് വീണ്ടും ക്ലീൻ ഷേവ് ലുക്കിലേക്ക് മോഹൻലാൽ

കൊച്ചി: മലയാളത്തിലെ ഏറ്റവും ബിഗ് ബജറ്റ് ചിത്രമായ ഒടിയന്റെ മൂന്നാം ഷെഡ്യൂൾ മാർച്ച് അഞ്ചിന് വീണ്ടും ആരംഭിക്കും. തെങ്കുറിശ്ശിയിലെ കരുത്തനായ ഒടിയൻ മാണിക്യന്റെ യൗവ്വനം അവതരിപ്പിക്കാൻ വീണ്ടും ക്ലീൻ ഷേവ് ലുക്കുമായാണ് മോഹൻലാലിന്റെ വരവ്.

മൂന്നാമത്തെ ഷെഡ്യൂളിൽ അറുപത് ദിവസമാണ് ചിത്രീകരണം ഉള്ളത്. ചിത്രത്തിലെ നായികാ കഥാപാത്രമായ പ്രഭയായി വില്ലന് ശേഷം മഞ്ജു വാര്യർ-മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും എത്തുകയാണ്. ചിത്രത്തിൽ വൻ താരനിരയാണ് അണി നിരക്കുന്നത്. രാവുണ്ണി എന്ന് പ്രധാന കഥാപാത്രത്തെ പ്രകാശ് രാജാണ് അവതരിപ്പിക്കുന്നത്.

മൂന്നാമത്തെ ഷെഡ്യൂളിൽ സിദ്ദിഖ്, ഇന്നസെന്റ്, സന, നരേൻ, കൈലാഷ് എന്നിവരും എത്തുന്നുണ്ട്. സംവിധായകൻ ശ്രീകുമാർ മേനോൻ തന്റെ ഫെയ്ബുക്ക് പേജിലൂടെയാണ് മൂന്നാമത്തെ ഷെഡ്യൂൾ ആരംഭിക്കുന്ന കാര്യം അറിയിച്ചത്.

അൻപത്തിയൊന്നു ദിവസം നീണ്ട ചികിത്സക്ക് ശേഷമായിരുന്നു 18 കിലോ തൂക്കം കുറച്ച് മോഹൻലാൽ ഒടിയൻ മാണിക്യനായി എത്തിയത്. ഫ്രാൻസിൽനിന്നുള്ള ഡോക്ടർമാരും ഫിസിയോതെറപ്പിസ്റ്റുകളും അടങ്ങിയ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു മോഹൻലാൽ പരിശീലനം നടത്തിയത്.

മാധ്യമപ്രവർത്തകനും ദേശീയ പുരസ്‌കാര ജേതാവുമായ ഹരി കൃഷ്ണനാണ് ചിത്ത്രതിന് തിരക്കഥ രചിക്കുന്നത്. പീറ്റർ ഹെയ്‌നാണ് ആക്ഷൻ കൊറിയോഗ്രാഫി. പുലിമുരുകൻ ഛായാഗ്രാഹകൻ ഷാജി കുമാർ ആണ് ഒടിയന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. എം.ജയചന്ദ്രനാണ് സംഗീതം. ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം.

ഒടിയന്റെ രണ്ടാം ഷെഡ്യൂളിന് ശേഷം ബോളിവുഡ് സംവിധായകൻ അജോയ് വർമ്മയുടെ നീരാളി എന്ന് ചിത്രം 35 ദിവസം കൊണ്ട് പൂർത്തിയാക്കിയ മോഹൻലാൽ നിലവിൽ നിവിൻപോളി നായകനായ കായംകുളം കൊച്ചുണ്ണിയിൽ ഇത്തിക്കരപ്പക്കിയായി അഭിനയിക്കുകയാണ്. ഇതിന് ശേഷമാണ് ഒടിയനിൽ മോഹൻലാൽ വീണ്ടും ജോയിൻ ചെയ്യുക.

ശ്രീകുമാർ മേനോന്റെ ഫേസ്‌ബുക്ക് പേജിന്റെ പൂർണരുപം


ഒടിയൻ മൂന്നാം ഷെഡ്യൂൾ മാർച്ച് 5ന് ആരംഭിക്കുന്നു.
മാണിക്ക്യന്റെ തിളയ്ക്കുന്ന യൗവ്വനകാലം അവതരിപ്പിക്കുവാൻ ലാലേട്ടൻ വീണ്ടും തേങ്കുറിശ്ശിയിൽ എത്തുന്നു. ഇനി 60 നാൾ നീണ്ടു നിൽക്കുന്ന ത്രില്ലിങ് ചിത്രീകരണം. പ്രഭയായി മഞ്ജു വാരിയരും, രാവുണ്ണിയായി പ്രകാശ് രാജുമെത്തുന്നു. ഒപ്പം സിദ്ദിഖ്, ഇന്നസെന്റ്, സന, നരേൻ, കൈലാഷ് എന്നിവരും. പ്രാർത്ഥനകളും, ആശംസകളും, അനുഗ്രഹങ്ങളും നൽകി തുടർന്നും ഞങ്ങൾക്കൊപ്പം നിൽക്കുമെന്ന് വിശ്വസിക്കുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP