Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'പെൻഷൻകാർ ആത്മഹത്യ ചെയ്യുന്നത് ആദ്യമായല്ല'; കെഎസ്ആർടിസി പെൻഷൻകാരുടെ ആത്മഹത്യയെ നിസ്സാരവത്ക്കരിച്ച് സഹകരണ മന്ത്രി കടകംപ്പള്ളി സുരേന്ദ്രൻ

'പെൻഷൻകാർ ആത്മഹത്യ ചെയ്യുന്നത് ആദ്യമായല്ല'; കെഎസ്ആർടിസി പെൻഷൻകാരുടെ ആത്മഹത്യയെ നിസ്സാരവത്ക്കരിച്ച് സഹകരണ മന്ത്രി കടകംപ്പള്ളി സുരേന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. പെൻഷൻകാരുടെ ആത്മഹത്യയെ നിസ്സാരവത്ക്കരിച്ച് സഹകരണ മന്ത്രി കടകംപ്പള്ളി സുരേന്ദ്രൻ. പെഷൻകാർ ആത്മഹത്യ ചെയ്യുന്നത് ആദ്യമായല്ലെന്നാണ് മന്ത്രിയുടെ വിവാദപരമായ പരാമർശം. പെൻഷൻ കുടിശ്ശിക വിതരണം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

അഞ്ചുമാസമായി മുടങ്ങിയ കെഎസ്ആർടിസി പെൻഷൻ കുടിശ്ശിക വിതരണം സർക്കാർ ആഘോഷമായി നടത്തിയത് വിമർശനത്തിനിടയാക്കിയിരുന്നു. തമ്പാനൂരിലെ പെൻഷൻ വിതരണ ചടങ്ങിൽ സഹകരണമന്ത്രിയുടെ പരാമർശം മറ്റൊരു വിവാദത്തിന് തുടക്കമിട്ടു.

പ്രതിപക്ഷ അനുകൂല പെൻഷൻ സംഘടനയിൽപ്പെട്ടവർ ചടങ്ങിനെത്തിയിരുന്നില്ല. ജുലൈ മാസം വരെയുള്ള പെൻഷൻ വിതരണമാണ് സഹകരണ ബാങ്ക് ഏറ്റെടുത്തത്. അതിന് ശേഷവും പെൻഷൻകാരെ കൈവിടില്ലെന്നാണ് മുഖ്യമന്ത്രി ഉറപ്പ് നൽകിയത്.

287 കോടി രൂപയുടെ കുടിശ്ശികയാണ് വിതരണം ചെയ്തു തുടങ്ങിയത്. പെൻഷൻ വിതരണത്തിനായി സഹകരണ ബാങ്കുകളിൽ അക്കൗണ്ട് തുടങ്ങുന്നതിലെ ആശയക്കുഴപ്പം പരിഹരിച്ചതായി കെഎസ്ആർടിസി എംഡി എ ഹേമചന്ദ്രൻ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP