Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'രാഷ്ട്രീയ പ്രശ്‌നങ്ങൾക്ക് പരിഹാരം കൊലപാതകമല്ല; ഇക്കാര്യത്തിൽ പാർട്ടി നേതൃത്വങ്ങൾ അണികളെ ബോധവത്കരിക്കണം'; എംഎ ബേബി

'രാഷ്ട്രീയ പ്രശ്‌നങ്ങൾക്ക് പരിഹാരം കൊലപാതകമല്ല; ഇക്കാര്യത്തിൽ പാർട്ടി നേതൃത്വങ്ങൾ അണികളെ ബോധവത്കരിക്കണം'; എംഎ ബേബി

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: രാഷ്ട്രീയപ്രശ്‌നങ്ങൾ പരിഹരിക്കേണ്ടതുകൊലപാതകങ്ങളിലൂടെയല്ലെന്ന് എംഎ ബേബി പറഞ്ഞു. കൊലപാതകങ്ങൾക്കെതിരെ രാഷ്ട്രീയ പാർട്ടികൾ ഉറച്ച നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം കൊല്ലത്ത് അഭിപ്രായപ്പെട്ടു. കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശുഹൈബ് കൊല്ലപ്പെട്ട സംഭവത്തിൽ സിപിഐഎം പ്രതിക്കൂട്ടിൽ നിൽക്കുന്ന സാഹചര്യത്തിലാണ് പാർട്ടിയുടെ മുതിർന്ന നേതാവു കൂടിയായ ബേബിയുടെ പ്രതികരണം. രാഷ്ട്രീയപ്രശ്‌നങ്ങൾക്ക് പരിഹാരം കൊലപാതകമല്ല. ഇക്കാര്യത്തിൽ പാർട്ടി നേതൃത്വങ്ങൾ അണികളെ ബോധവത്കരിക്കണം- എംഎ ബേബി പറഞ്ഞു.

ശുഹൈബ് വധത്തിലെ പ്രതികൾ സിപിഐഎം പ്രവർത്തകരാണെന്ന് പൊലീസ് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ രണ്ട് പ്രതികളെയാണ് പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മൊത്തം അഞ്ച് പേരാണ് കുറ്റകൃത്യത്തിൽ പങ്കെടുത്തത്. കൊലയിൽ നേരിട്ട് പങ്കെടുത്ത ആദ്യ നാല് പ്രതികളും സിപിഐഎം പ്രവർത്തകരാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ആകാശ് തില്ലങ്കേരി, റിജിൽ രാജ് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.

ഇവരുടെ റിമാൻഡ് റിപ്പോർട്ടിലാണ് പ്രതികൾ സിപിഐഎം പ്രവർത്തകരാണെന്ന് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP