Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലാലേട്ടന്റെ കട്ട ഫാനായി നടി മഞ്ജുവാര്യറെത്തുന്നു; മോഹൻലാലിന്റെ ടീസർ പുറത്തിറങ്ങി; സാജിത്ത് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇന്ദ്രജിത്താണ് നായകൻ

ലാലേട്ടന്റെ കട്ട ഫാനായി നടി മഞ്ജുവാര്യറെത്തുന്നു; മോഹൻലാലിന്റെ ടീസർ പുറത്തിറങ്ങി; സാജിത്ത് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇന്ദ്രജിത്താണ് നായകൻ

തിരുവനന്തപുരം: ലാലേട്ടന്റെ കട്ട ഫാനായി നടി മഞ്ജുവാര്യറെത്തുന്ന പുതിയ ചിത്രം മോഹൻലാലിന്റെ ടീസർ പുറത്തിറങ്ങി. മഞ്ജു ലാൽ ഫാനായി അഭിനയിക്കുന്ന ചിത്രമാണ് മോഹൻലാൽ. സാജിത്ത് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇന്ദ്രജിത്താണ് നായകൻ. സുനീഷ് വരനാടാണ് രചന.

മീനുക്കുട്ടി സേതുമാധവനെ കണ്ടുമുട്ടിയാൽ എങ്ങിനെയിരിക്കും. മോഹൻലാൽ എന്ന പുതിയ ചിത്രത്തിൽ മഞ്ജുവാര്യരുടെ കഥാപാത്രത്തിന്റെ പേരാണ് മീനുക്കുട്ടി. ഇന്ദ്രജിത്ത് സേതുമാധവനായി വേഷമിടുന്നു. 1980ൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ തിയേറ്ററുകളിൽ എത്തിയ ദിവസമാണ് മീനുക്കുട്ടി ജനിക്കുന്നത്. തുടർന്ന് മീനുക്കുട്ടിയുടെ ജീവിതത്തിലുണ്ടാകുന്ന ഓരോ സംഭവവും മോഹൻലാലിന്റെ സിനിമകളുമായി ബന്ധപ്പെട്ട് കിടക്കുന്നു.

ജയസൂര്യയുടെ ഇടിക്ക് ശേഷം സാജിത്ത് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രമാണ് മോഹൻലാൽ. സൗബിൻ ഷാഹിർ, അജു വർഗ്ഗീസ്, ഉഷ ഉതുപ്പ് എന്നിവരും ചിത്രത്തിലുണ്ട്. ചങ്കല്ല, ചങ്കിടിപ്പാണ്, ലവ് മോഹൻലാൽ എന്ന ടാഗ് ലൈനിലാണ് ചിത്രം വരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP