Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആവേശമുയർത്തി ശക്തൻ തമ്പുരാന്റെ നാട്ടിൽ ഈങ്ക്വലാബ് സിന്ദാബാദ് വിളികൾ; കോടിയേരിയും പിണറായിയും എംഎ ബേബിയും ഉൾപ്പെടെ ഒരുമിച്ച് നിന്ന് രക്തപതാക ഉയർത്തി; റെഡ് വളണ്ടിയർമാരുടെ അഭിവാദ്യത്തോടെ ദീപശിഖ തെളിയിച്ച് സിപിഎം സംസ്ഥാന സമ്മേളനത്തിന് തൃശൂരിൽ തുടക്കം; ഇനി അഞ്ചുനാൾ സാംസ്‌കാരിക നഗരി സാക്ഷ്യംവഹിക്കുന്നത് ചൂടേറിയ രാഷ്ട്രീയ ചർച്ചകൾക്ക്

ആവേശമുയർത്തി ശക്തൻ തമ്പുരാന്റെ നാട്ടിൽ ഈങ്ക്വലാബ് സിന്ദാബാദ് വിളികൾ; കോടിയേരിയും പിണറായിയും എംഎ ബേബിയും ഉൾപ്പെടെ ഒരുമിച്ച് നിന്ന് രക്തപതാക ഉയർത്തി; റെഡ് വളണ്ടിയർമാരുടെ അഭിവാദ്യത്തോടെ ദീപശിഖ തെളിയിച്ച് സിപിഎം സംസ്ഥാന സമ്മേളനത്തിന് തൃശൂരിൽ തുടക്കം; ഇനി അഞ്ചുനാൾ സാംസ്‌കാരിക നഗരി സാക്ഷ്യംവഹിക്കുന്നത് ചൂടേറിയ രാഷ്ട്രീയ ചർച്ചകൾക്ക്

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: പൂരനഗരി സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ആവേശത്തിലായി. ശക്തൻ തമ്പുരാന്റെ പേരിൽ അറിയപ്പെടുന്ന നഗരത്തിൽ ദീപശിഖാ പ്രയാണമെത്തിയതോടെ പതാക ഉയർത്തി അഞ്ചുനാൾ നീണ്ടുനിൽക്കുന്ന സമ്മേളന പരിപാടികൾക്ക് സമാരംഭമായി. വിഭാഗീതയതിൽ നിന്ന് ഒഴിഞ്ഞാണ് ഇക്കുറി സിപിഎം സമ്മേളനമെന്നാണ് വിലയിരുത്തലെങ്കിലും ദേശീയ തലത്തിൽ പാർട്ടിയിലുണ്ടായ ഭിന്നതയുൾപ്പെടെ ചർച്ചയാകുന്ന സമ്മേളനത്തിനാണ് ഇന്ന് തുടക്കമായത്.

25 വരെ തൃശൂരിൽ നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ വേദിയായ റീജനൽ തിയറ്ററിന്റെ ചുമരുകൾ ചെങ്കോട്ടയെ അനുസ്മരിപ്പിക്കുന്ന വിധം അലങ്കരിച്ചിട്ടുണ്ട്. രാമനിലയം മുതലുള്ള മതിലിനെ രൂപമാറ്റം വരുത്തി. രാമനിലയത്തിനു മുന്നിൽ വെള്ളച്ചാട്ടവും ഒരുക്കിയിട്ടുണ്ട്. സിനിമാ, ആർട് ഡയറക്ടർമാരുടെ സഹായത്തോടെയാണ് ഈ ചിത്രീകരണം. റീജനൽ തിയറ്ററിൽ കൂടിയാലോചനാമുറികളും സജ്ജം. ഇതോടെ വലിയൊരു ഉത്സവച്ഛായയിലാണ് തൃശൂരിൽ സമ്മേളനം നടക്കുന്നത്.

സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ കൊടിമരജാഥയും ദീപശിഖാപ്രയാണവും ഇന്നു തൃശൂർ നഗരത്തിലെത്തി. സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക കയ്യൂരിൽനിന്നും കൊടിമരം വയലാറിൽനിന്നുമാണു കൊണ്ടുവന്നത്. 577 രക്തസാക്ഷികളുടെ സ്മൃതിമണ്ഡപങ്ങളിൽനിന്നും കൊളുത്തിയ പ്രയാണങ്ങൾ ഒത്തുചേർന്നാണ് സമ്മേളന നഗരിയിലെ ദീപശിഖാ മണ്ഡപത്തിൽ എത്തിയത്. ഇന്നു വൈകിട്ടു തേക്കിൻകാട് മൈതാനിയിൽ ഈ റാലികൾ സംഗമിച്ചു. എണ്ണായിരത്തോളം കായികതാരങ്ങൾ ദീപശിഖാ പ്രയാണത്തിൽ പങ്കെടുത്തു. തേക്കിൻകാട് മൈതാനത്ത് സ്വാഗതസംഘം ചെയർമാൻ ബേബി ജോൺ പതാക ഉയർത്തിയപ്പോൾ പിബി അംഗങ്ങളായ മുഖ്യമന്ത്രി പിണറായിയും പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരിയും എംഎ ബേബിയും ഉൾപ്പെടെയുള്ള നേതാക്കൾ ഇതിന് സാക്ഷികളായി മുൻനിരയിൽ.

ഇതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ ദീപശിഖ തെളിയിച്ചു. രക്തസാക്ഷികളോടുള്ള ആദരമായി ഈങ്ക്വിലാബ് വിളികൾ തുടങ്ങി. ഇതോടെ 22-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനത്തിന് തുടക്കമായി. ഇതിന് പിന്നാലെ വെടിക്കെട്ടിന്റേയും പൂരത്തിന്റേയും നാടിനോട് താദാത്്മ്യം പ്രാപിക്കുംവിധം വെടിക്കെട്ടും അരങ്ങേറി.

സമ്മേളനത്തിനു മുന്നോടിയായി ഇന്ന് വൈകിട്ട് സംസ്ഥാന സെക്രട്ടറിയറ്റും സംസ്ഥാന കമ്മിറ്റിയും തൃശൂരിൽ ചേരുന്നുണ്ട്. .വ്യാഴാഴ്ചമുതൽ നാലുനാൾ സാർവദേശീയ ദേശീയ സംസ്ഥാന രാഷ്ട്രീയം സമ്മേളനം ചർച്ചചെയ്യും. വിമർശവും സ്വയംവിമർശവും ഉയർത്തിയും ഭാവിപ്രവർത്തനങ്ങളും പരിപാടികളും ആസൂത്രണം ചെയ്തും സമ്മേളനം പോരാട്ടത്തിന്റെ പുതുപാതയൊരുക്കുമെന്നാണ് പാർട്ടി വ്യക്തമാക്കുന്നത്.

2015 ലെ ആലപ്പുഴ സമ്മേളനത്തിൽനിന്ന് വ്യത്യസ്തമായ രാഷ്ട്രീയസാഹചര്യമാണ് സംസ്ഥാനത്തുള്ളത്. ദേശീയ രാഷ്ട്രീയത്തിൽ സംഘപരിവാർ കൂടുതൽ ഭീഷണമായി നീങ്ങുന്നു. സാർവദേശീയ രംഗത്ത് ആഗോള മുതലാളിത്തം പിടിമുറുക്കുന്നു. കഴിഞ്ഞ സമ്മേളന കാലയളവിൽ സംസ്ഥാനത്ത് യുഡിഎഫ് ഭരണമായിരുന്നു. ഇതിന് അറുതിവരുത്തി കഴിഞ്ഞ 21 മാസമായി ജനക്ഷേമ വികസന പ്രവർത്തനങ്ങളുമായി എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നവെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.

അംഗസംഖ്യയിൽ അരലക്ഷത്തിലേറെ വർധനയുണ്ടായ കാലഘട്ടമാണ് കഴിഞ്ഞതെന്നും കഴിഞ്ഞ സമ്മേളനഘട്ടത്തിൽ 29,841 ബ്രാഞ്ചുകൾ ഉണ്ടായിരുന്നത് 31,767 ആയിയെന്നും പാർട്ടി വിലയിരുത്തുന്നു. 1992 ലോക്കൽ കമ്മിറ്റി 2093 ആയും 202 ഏരിയ കമ്മിറ്റികളിൽനിന്ന് 209 ആയും വർധിച്ചു. വർഗബഹുജന സംഘടനകളിലെ അംഗത്വവും കൂടിയത് പ്രതീക്ഷയോടെ പാർട്ടി കാണുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP