Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആവേശപ്പോരിൽ ഇന്ത്യയെ തറ പറ്റിച്ച് ദക്ഷിണാഫ്രിക്ക; ക്ലാസന്റെയും ഡുമിനിയുടേയും വെടിക്കെട്ടിൽ ഇന്ത്യ കളി മറന്നു; ധോണിയുടെ വെടിക്കെട്ട് വെറുതെയായി; ഇനി എല്ലാ കണ്ണുകളും മുന്നാമത്തെ മത്സരത്തിലേക്ക്

ആവേശപ്പോരിൽ ഇന്ത്യയെ തറ പറ്റിച്ച് ദക്ഷിണാഫ്രിക്ക; ക്ലാസന്റെയും ഡുമിനിയുടേയും വെടിക്കെട്ടിൽ ഇന്ത്യ കളി മറന്നു; ധോണിയുടെ വെടിക്കെട്ട് വെറുതെയായി; ഇനി എല്ലാ കണ്ണുകളും മുന്നാമത്തെ മത്സരത്തിലേക്ക്

സെഞ്ചൂറിയൻ: സെഞ്ചൂറിയനിലെ സ്‌റ്റേഡിയത്തിൽ എത്ര സ്‌കോർ ഉയർത്തിയാലും തിരിച്ചടിക്കാം എന്ന ആത്മ വിശ്വാസത്തിലാണ് ഡുമിനി ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്തത്. അത് സത്യമാക്കുന്ന വിധത്തിലായിരുന്നു ഡുമിനിയുടെയും ക്ലാസന്റേയും ബാറ്റിംങ്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഇരുപത് ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 188 റൺസാണ് നേടിയയത്. മനീഷ് പാണ്ഡെ 48 പന്തിൽ നിന്ന് 79 റൺസുമായും ധോണി 28 പന്തിൽ നിന്ന് 52 റൺസുമായും പുറത്താകാതെ നിന്നു.

തകർച്ചയോടെയാണ് ഇന്ത്യ തുടങ്ങിയത്. രണ്ടാം ഓവറിൽ, നേരിട്ട ആദ്യ പന്തിൽ തന്നെ രോഹിത് ശർമയെ ഇന്ത്യക്കു നഷ്ടമായി. അഞ്ചാമത്തെ ഓവറിൽ ധവാനും (24) തൊട്ടുപിന്നാലെ ഒരു റണ്ണുമായി നായകൻ വിരാട് കോഹ്ലിയും പുറത്തായി. കുറച്ച് കഴിഞ്ഞതോടെ റൈനയേയും ഇന്ത്യക്ക നഷ്ടമായപ്പോൾ ഒത്ത് ചേർ്ന്ന ധോണി- പാണ്ഡ്യ സഖ്യം അവസാന ഓവറിൽ റണ്ണുയർത്തി.അവസാന അഞ്ച് ഓവറിൽ 64 റൺസാണ് അടിച്ചെടുത്തത്. ഇരുവരുടേയും കൂട്ടുകെട്ട് 98 റൺസാണ് കണ്ടെത്തി.

മറുപടി ബാറ്റിങ്ങിനിരങ്ങിയ ദക്ഷിണാഫ്രിക്ക 30 പന്തിൽനിന്ന് 69 റൺസ് നേടിയ ക്ലാസന്റേയും 40 പന്തിൽനിന്ന് 64 റൺസ് നേടി ജീൻ പോൾ ഡുമിനിയുടേയും ബാറ്റിങ് കരുത്തിൽ മറി കടക്കുകയായിരുന്നു.

ഇന്ത്യയ്ക്കായി ജയദേവ് ഉനാദ്ഘട്ട് രണ്ടു വിക്കറ്റും ഹാർദിക് പാണ്ഡ്യ, ശാർദുൾ താക്കൂർ എന്നിവർ ഓരോ വിക്കറ്റും നേടി. സ്പിന്നർ യുസ്വേന്ദ്ര ചാഹലിന്റെ നാലോവറിൽ 64 റൺസാണ് ദക്ഷിണാഫ്രിക്ക അടിച്ചുകൂട്ടിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP