Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'സംസ്ഥാനത്ത് ഗർഭസ്ഥ ശിശുവിന് പോലും രക്ഷയില്ലാത്ത അവസ്ഥയാണ്; പൊലീസ് ക്രിമിനലുകളെ ഭയപ്പെടുകയാണ്; നിയമം ക്രിമിനലുകളുടെ വഴിക്കാണ് പോകുന്നത്'; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി

'സംസ്ഥാനത്ത് ഗർഭസ്ഥ ശിശുവിന് പോലും രക്ഷയില്ലാത്ത അവസ്ഥയാണ്; പൊലീസ് ക്രിമിനലുകളെ ഭയപ്പെടുകയാണ്; നിയമം ക്രിമിനലുകളുടെ വഴിക്കാണ് പോകുന്നത്'; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കേരളത്തിൽ പൊലീസ് ക്രിമിനലുകളെ ഭയപ്പെടുകയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ആക്രമണത്തിന് ഇരകളായവരെ സന്ദർശിച്ചശേഷമാണ് ഉമ്മൻ ചാണ്ടിയുടെ വിമർശനം.

കേരളം പോലൊരു സംസ്ഥാനത്ത് ഗർഭസ്ഥ ശിശുവിന് പോലും രക്ഷയില്ലാത്ത അവസ്ഥയാണ്. അക്രമത്തിനു ഇരകളാകുന്നവർക്ക് സംരക്ഷണം ഒരുക്കേണ്ട പൊലീസ് ഇരകളെ ജാമ്യമില്ലാ വകുപ്പ് ചേർത്ത് ജയിലിലടച്ചിരിക്കുകയാണ്. പൊലീസ് ക്രിമിനലുകളെ ഭയപ്പെടുകയാണ്. നിയമവാഴ്‌ച്ചയുടെ തകർച്ചയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. നിയമം നിയമത്തിന്റെ വഴിയ്‌ക്കെന്നു മുഖ്യമന്ത്രി പറയുന്‌പോൾ, നിയമം ക്രിമിനലുകളുടെ വഴിക്കാണ് പോകുന്നത്- ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തി.

കണ്ണൂരിലും, വടകരയിലും, കോടഞ്ചേരിയിലും, ഉള്ളിയേരിയിലുമെല്ലാം സിപിഎം നടത്തിയ അക്രമപ്രവർത്തനങ്ങൾ അവരുടെ അസഹിഷ്ണുതയാണ് കാണിക്കുന്നത്. അധികാരത്തിന്റെ മറവിൽ മനുഷ്യത്വരഹിതമായ കാര്യങ്ങളാണ് ചെയ്തുകൂട്ടുന്നതെന്നും ഉമ്മൻ ചാണ്ടി ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP