Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം; സെൻസെക്‌സ് 116 പോയന്റ് ഉയർന്നു: മുംബൈ സ്‌റ്റോക് എക്‌സ്‌ചേഞ്ചിലെ 1163 കമ്പനികളും നേട്ടത്തിൽ

ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം; സെൻസെക്‌സ് 116 പോയന്റ് ഉയർന്നു: മുംബൈ സ്‌റ്റോക് എക്‌സ്‌ചേഞ്ചിലെ 1163 കമ്പനികളും നേട്ടത്തിൽ

മുംബൈ: ദിവസങ്ങൾ നീണ്ടു നിന്ന നഷ്ടത്തിന് ശേഷം വ്യാപാര ആഴ്ചയുടെ അവസാന ദിനത്തിൽ ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം.

സെൻസെക്സ് 116 പോയന്റ് ഉയർന്ന് 33935ലും നിഫ്റ്റി 35 പോയന്റ് നേട്ടത്തിൽ 10,418ലുമാണ് വ്യാപാരം നടക്കുന്നത്. ഐടി, ഫാർമ വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ.

ബിഎസ്ഇയിലെ 1163 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 387 ഓഹരികൾ നഷ്ടത്തിലുമാണ്. സൺ ഫാർമ, ടാറ്റ സ്റ്റീൽ, ടെക് മഹീന്ദ്ര, സിപ്ല, ലുപിൻ, ഡോ.റെഡ്ഡീസ് ലാബ്, എച്ച്സിഎൽ ടെക്, മാരുതി സുസുകി, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എസ്‌ബിഐ, ടാറ്റ മോട്ടോഴ്സ്, വിപ്രോ തുടങ്ങിയ കമ്പനികളുടെ ഓഹരികൾ നേട്ടത്തിലാണ്.

ഏഷ്യൻ പെയിന്റ്സ്, ടിസിഎസ്, ബജാജ് ഓട്ടോ, ആക്സിസ് ബാങ്ക്, ഹീറോ മോട്ടോർകോർപ്, ഐടിസി, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP