Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എണീറ്റ് പോടാ... മര്യാദക്ക് പൊയ്ക്കോ... ഞങ്ങൾക്ക് ഒരു പാർട്ടിക്കാരെയും വേണ്ട...! ഞങ്ങളോട് കളിക്കണ്ട.. ആദിവാസികളുടെ പ്രതിഷേധച്ചൂടറിഞ്ഞ് സ്ഥലം എംഎൽഎ ഷംസുദ്ദീൻ; മധുവിനെ ആക്രമിച്ച് സെൽഫിയെടുത്ത ഉബൈദിനെ അറിയില്ലെന്ന് പറഞ്ഞിട്ടും രോഷം തീർന്നില്ല: വീഡിയോ മറുനാടൻ മലയാളി പുറത്തു വിടുന്നു

എണീറ്റ് പോടാ... മര്യാദക്ക് പൊയ്ക്കോ... ഞങ്ങൾക്ക് ഒരു പാർട്ടിക്കാരെയും വേണ്ട...! ഞങ്ങളോട് കളിക്കണ്ട.. ആദിവാസികളുടെ പ്രതിഷേധച്ചൂടറിഞ്ഞ് സ്ഥലം എംഎൽഎ ഷംസുദ്ദീൻ; മധുവിനെ ആക്രമിച്ച് സെൽഫിയെടുത്ത ഉബൈദിനെ അറിയില്ലെന്ന് പറഞ്ഞിട്ടും രോഷം തീർന്നില്ല: വീഡിയോ മറുനാടൻ മലയാളി പുറത്തു വിടുന്നു

ജാസിം മൊയ്തീൻ

 അഗളി: മധുവിന്റെ കൊലപാതകത്തിൽ ആദിവാസികളുടെ പ്രതിഷേധ ചൂടറിഞ്ഞ് സ്ഥലം എംഎൽഎയും ലീഗ് നേതാവുമായി എ എൻ ഷംസുദ്ദീൻ. മധുവിനെ കൊലപ്പെടുത്തിയ സംഘത്തിലുള്ളവരെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ആദിവാസികൾ നടത്തിയ പൊലീസ് സ്റ്റേഷൻ മാർച്ചിനിടെയാണ് സംഭവം. പൊലീസിന്റെ നിഷ്‌ക്രിയത്വത്തിനെതിരേയുള്ള സമരം പുരോഗമിക്കുന്നതിനിടെയാണ് എംഎൽഎ എത്തിയത്. അപ്പോൾ മുതൽ മുദ്രാവാക്യം രൂക്ഷമായി.. ഉച്ചസ്ഥായിയിലായി. ഞങ്ങൾ ഒറ്റപ്പെട്ട ജനതയല്ലെന്ന് അവർ ആവർത്തിച്ചാവർത്തിച്ച് വിളിച്ചുപറഞ്ഞു.

ഈ സമയം എംഎൽഎ സമരക്കാർക്കൊപ്പമിരുന്നു. എന്നാൽ അവരുടെ പ്രതികരണം കടുത്തതായിരുന്നു. മര്യാദക്ക് പൊക്കോ.. ഒരു രാഷ്ട്രീയക്കാരനേം ഞങ്ങൾക്ക് വേണ്ട. എണീറ്റ് പോടായെന്ന്. ഇതിനിടെ പ്രതിഷേധക്കാതെ ശമിപ്പിക്കാൻ വേണ്ടി ചില കാര്യങ്ങൾ പറഞ്ഞെങ്കിലും അതൊന്നും കേൾക്കാൻ ആദിവാസി ഐക്യം തയ്യാറായില്ല. പ്രതിഷേധച്ചൂടിന്റെ കാഠിന്യമറിഞ്ഞ എംഎൽഎ ഉടനടി സ്ഥലം വിടുകയും ചെയ്തു. മധുവിനെ ആക്രമിച്ച് സെൽഫിയെടുത്ത് പ്രചരിപ്പിച്ചത് എംഎൽഎയുടെ അനുയായിയായിരുന്നു എന്നതും പ്രതിഷേധത്തിന് കാരണമായിരുന്നു.

പിടിയിലായ ഉബൈദ് തന്റെ അനുയായിയല്ലെന്ന് മണ്ണാർക്കാട് എംഎൽഎ എൻ ഷംസുദ്ദീൻ ആവർത്തിച്ചെങ്കിലും അതൊന്നും വിലപ്പോയില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉബൈദ് സഹായിക്കുക മാത്രമാണ് ചെയ്തതെന്നും ഷംസുദ്ദീൻ പ്രതികരിച്ചു. ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെടുന്നതിന് മുൻപ് കെട്ടിയിട്ട ആദിവാസി യുവാവിന് ഒപ്പം ഉബൈദ് നിൽക്കുന്ന ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പുറമേ എൻ ഷംസുദ്ദീൻ എംഎൽഎയുടെ അടുത്ത അനുയായിയാണെന്ന ആരോപണത്തിന്റെ തെളിവായി , ഷംസുദ്ദീന്റെ തെരഞ്ഞടുപ്പ് പ്രചാരണത്തിൽ ഉബൈദ് പങ്കെടുക്കുന്ന ചിത്രവും സാമൂഹ്യമാധ്യമങ്ങളിൽ സജീവ ചർച്ചയാണ്. ഇതിന് പിന്നാലെയാണ് മുസ്ലിംലീഗ് എംഎൽഎ എൻ ഷംസുദ്ദീൻ വിശദീകരണവുമായി രംഗത്തുവന്നത്.

അതേസമയം മധുവിനെ നാട്ടുകാർ മർദ്ദിച്ചു കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കുന്നതാണ് എഫ്‌ഐആർ. സംഭവത്തെ തുടർന്ന് അഗളിയിൽ പ്രതിഷേധം ഇരുമ്പുകയും ചെയത്ു. അഗളിയിൽ പൊലീസ് സ്റ്റേഷന് മുന്നിലാണ് വിവിധ ആദിവാസി ഊരുകളിൽ നിന്നെത്തിയവർ സമരം നടത്തുകയും ചെയ്തു. കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റുചെയ്തവരെ കാണാൻ അനുവദിക്കണമെന്ന സമരക്കാരുടെ ആവശ്യം ആദ്യം പൊലീസ് അംഗീകരിച്ചിരുന്നില്ല. തുടർന്നാണ് റോഡ് ഉപരോധ സമരവുമായി വിവിധ ആദിവാസി ഊരുകളിൽ നിന്നുള്ളവർ അഗളിയിലെത്തിയത്. പിന്നാലെ ചിലരെ കസ്റ്റഡിയിൽ എടുത്തെന്ന് പൊലീസ് വ്യക്തമാക്കുകയും ചെയ്തു.

പ്രതിഷേധത്തെ തുടർന്ന് മധുവിന്റെ മൃതദേഹം കൊണ്ടുവന്ന ആംബുലൻസ് നാട്ടുകാർ തടഞ്ഞു. യഥാർത്ഥ കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതുവരെ പോസ്റ്റ് മോർട്ടം നടത്താൻ സമ്മതിക്കില്ലെന്ന് പറഞ്ഞാണ് ആംബുലൻസ് തടഞ്ഞത്. പിന്നീട് പൊലീസ് ഇടപെട്ട് പ്രതിഷേധക്കാരെ അനുനയിപ്പിച്ച ശേഷം മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. അഗളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് മുന്നിലാണ് ആംബുലൻസ് തടഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചതോടെയാണ് പ്രതിഷേധക്കാർ ചർച്ചക്ക് തയ്യാറായത്.

മോഷണം നടന്നുവെന്ന് ആരോപണമുന്നയിച്ച കടയുടമ ഹുസൈൻ, കരീം എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കൂടുതൽ പേർ കസ്റ്റഡിയിലുള്ളതായി പൊലീസ് അറിയിച്ചു. മുഴുവൻ പ്രതികളേയും ഇന്നു തന്നെ പിടികൂടുമെന്ന് ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാർ പറഞ്ഞു. അട്ടപ്പാടിയിൽ ആദിവാസി യുവാവ് മരിച്ച സംഭവം വേദനാ ജനകമാണെന്ന് ദേശീയ പട്ടിക വർഗ കമ്മീഷൻ വ്യക്തമാക്കി. സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെടുമെന്നും, ആവശ്യമെങ്കിൽ കേരളം സന്ദർശിക്കുമെന്നും കമ്മീഷൻ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP