Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഷുഹൈബ് വധത്തിൽ പ്രതികളെ സാക്ഷികൾ തിരിച്ചറിഞ്ഞു; പൊലീസ് കസ്റ്റഡിയിലുള്ള ആകാശ് തില്ലങ്കേരി, രജിൻ രാജ് എന്നിവർ കൊലയാളി സംഘത്തിലും ഉണ്ടായിരു്ന്നതായി വ്യക്തം; കണ്ണൂരിൽ നടന്ന തിരിച്ചറിയൽ പരേഡ് പൂർത്തിയായി; പ്രതികളെ തിരിച്ചറിഞ്ഞത് ഷുഹൈബിനൊപ്പം വെട്ടേറ്റ നൗഷാദും റിയാസും

ഷുഹൈബ് വധത്തിൽ പ്രതികളെ സാക്ഷികൾ തിരിച്ചറിഞ്ഞു; പൊലീസ് കസ്റ്റഡിയിലുള്ള ആകാശ് തില്ലങ്കേരി, രജിൻ രാജ് എന്നിവർ കൊലയാളി സംഘത്തിലും ഉണ്ടായിരു്ന്നതായി വ്യക്തം; കണ്ണൂരിൽ നടന്ന തിരിച്ചറിയൽ പരേഡ് പൂർത്തിയായി; പ്രതികളെ തിരിച്ചറിഞ്ഞത് ഷുഹൈബിനൊപ്പം വെട്ടേറ്റ നൗഷാദും റിയാസും

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് കൊല്ലപ്പെട്ട കേസിൽ പ്രതികളുടെ തിരിച്ചറിയൽ പരേഡ് പൂർത്തിയായി. പരേഡിൽ പ്രതികളെ സാക്ഷികൾ തിരിച്ചറിഞ്ഞു. ആകാശ് തില്ലങ്കേരി, രജിൻ രാജ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിൽ സ്‌പെഷ്ൽ സബ് ജയിലിലാണ് തിരിച്ചറിയൽ പരേഡ് നടന്നത്. ഇതിനായി മൂന്നു സാക്ഷികൾ ജയിലെത്തിയിരുന്നു.

ഷുഹൈബിനൊപ്പം വെട്ടേറ്റ നൗഷാദ്, റിയാസ് എന്നിവരാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇരുവരും കോൺഗ്രസ് പ്രവർത്തകരാണ്. ഇതിനകം വിവാദമായി മാറിയ ഷുഹൈബ് കേസിൽ പ്രതികളുടെ തിരിച്ചറിയൽ പരേഡ് നിർണായകമായിരുന്നു. അറസ്റ്റിലായ ആകാശിന്റെ പങ്കിനെക്കുറിച്ച് നൗഷാദ് ആദ്യ ഘട്ടത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ഇന്ന് പ്രതികളെ തിരിച്ചറിയുകയായിരുന്നു. നൗഷാദിനും റിയാസിനുമൊപ്പം മറ്റൊരു സാക്ഷി കൂടി വന്നിരുന്നുവെങ്കിലും സാക്ഷിയുടെ സ്വകാര്യത പരിഗണിച്ച് ആരാണെന്ന് വ്യക്തമാക്കിയിട്ടില്ല.

സാക്ഷികളുടെ സുരക്ഷ പരിഗണിച്ച് പൊലീസ് വാഹനം ജയിലിനുള്ളിലേക്ക് കയറ്റിയാണ് ഇവരെ പുറത്തേക്കിറിയത്. ഷുഹൈബിനൊപ്പം വെട്ടേറ്റ നൗഷാദ്, റിയാസ് എന്നിവർ പ്രതികളെ തിരിച്ചറിഞ്ഞതോടെ യഥാർഥ പ്രതികളെ പിടുകൂടണമെന്നാവശ്യപ്പെട്ട് കെ.സുധാകരന്റെ നേതൃത്വത്തിൽ യു.ഡി.എഫ് കണ്ണൂരിൽ നടത്തുന്ന സമരം അപ്രസക്തമാവും. ഇവർ ഡമ്മി പ്രതികളാണെന്നായിരുന്നു കോൺഗ്രസിന്റെയും യു.ഡി.എഫിന്റേയും ആരോപണം.

ഷുഹൈബ് വധക്കേസിൽ പ്രാദേശിക സിപിഎം നേതാക്കൾക്കെതിരെ അറസ്റ്റിലായ ആകാശ് തില്ലങ്കേരിയുടെ മൊഴിയും പുറത്ത് വന്നിരുന്നു. കേസിൽ ഡമ്മി പ്രതികളെ നൽകാമെന്ന് പാർട്ടി ഉറപ്പു നൽകിയിരുന്നുവെന്ന് ആകാശ് മൊഴി നൽകിയിരുന്നു. പ്രാദേശിക നേതൃത്വമാണ് ഇതുസംബന്ധിച്ച ഉറപ്പ് നൽകിയത്. ഭരണം ഉള്ളതിനാൽ അന്വേഷണത്തെ ഭയക്കേണ്ടെന്നും പ്രാദേശിക നേതാവ് പറഞ്ഞതായി ആകാശ് പൊലീസിന് മൊഴി നൽകിയിരുന്നു. പ്രതികളെ നൽകിയാൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തില്ലെന്ന് പ്രാദേശിക നേതാക്കൾ പറഞ്ഞു. അടിച്ചാൽ പോരേയെന്ന് ചോദിച്ചപ്പോൾ വെട്ടണമെന്ന് ശഠിച്ചുവെന്നും ആകാശ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

ആക്രമിച്ചതിനുശേഷം താനും റിജിലും നാട്ടിലേക്ക് പോയി. കൂട്ടത്തിലുള്ള ഒരാൾ ആയുധങ്ങൾ കൊണ്ടുപോയി. എവിടേക്കാണ് കൊണ്ടുപോയതെന്ന് വ്യക്തമല്ല. ഷുഹൈബിന്റെ മരണവാർത്ത അറിഞ്ഞശേഷമാണ് ഒളിവിൽ പോയതെന്നും ആകാശ് മൊഴി നൽകിയിട്ടുണ്ട്. ഷുഹൈബ് വധക്കേസിൽ അറസ്റ്റിലായ ആകാശ്, റജിൻ രാജ് എന്നിവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പൊലീസിന് വിവരങ്ങൾ ലഭിച്ചത്. പ്രതികൾ കുറ്റം സമ്മതിച്ചതായും ഇവർക്ക് മറ്റുപ്രതികളുടെ സഹായം ലഭിച്ചതായും പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

ആകാശ് അടക്കമുള്ള പ്രതികൾ ഉന്നത സിപിഎം നേതാക്കൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ഇതിനിടെ പുറത്തുവന്നിരുന്നു. സ.പി.എം ജില്ലാ സെക്രട്ടറി പി ജയരാജൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർക്കൊപ്പമുള്ള പ്രതികളുടെ ചിത്രങ്ങളാണ് പുറത്തുവന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP