Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ദേശീയ പാതയോരത്തെ മദ്യനിരോധന ഉത്തരവ് ഭേദഗതി ചെയ്ത് സുപ്രീംകോടതി; പട്ടണങ്ങൾ എന്നു സർക്കാർ നിശ്ചയിക്കുന്ന സ്ഥലങ്ങളിൽ ബാർ തുറക്കാം; പാതയോരത്തെ മദ്യനിരോധനം സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനു വിട്ടു

ദേശീയ പാതയോരത്തെ മദ്യനിരോധന ഉത്തരവ് ഭേദഗതി ചെയ്ത് സുപ്രീംകോടതി; പട്ടണങ്ങൾ എന്നു സർക്കാർ നിശ്ചയിക്കുന്ന സ്ഥലങ്ങളിൽ ബാർ തുറക്കാം; പാതയോരത്തെ മദ്യനിരോധനം സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനു വിട്ടു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ദേശീയ പാതയോരത്തെ മദ്യനിരോധനം സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനുവിട്ട് സുപ്രീം കോടതി. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് പാതയോരത്തെ നിരോധന ഉത്തരവ് ഭേദഗതി ചെയ്തത്.

പട്ടണങ്ങൾ എന്നു സർക്കാർ നിശ്ചയിക്കുന്ന സ്ഥലങ്ങളിൽ ബാർ തുറക്കാം. പഞ്ചായത്ത് പരിധിയിലെ ഇളവും സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ദേശീയ പാതയോരത്തെ മദ്യനിരോധനം ചോദ്യം ചെയ്ത് കേരളം, തമിഴ്‌നാട്, അസം എന്നീ സംസ്ഥാനങ്ങൾ നൽകിയ ഹർജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ നടപടി. നേരത്തേ, മുനിസിപ്പൽ പരിധിയിൽ സുപ്രീം കോടതി ഇളവ് നൽകിയിരുന്നു.

ദേശീയ സംസ്ഥാന പാതയോരങ്ങളിൽ 500 മീറ്റർ പരിധിയിൽ മദ്യശാലകൾ നിരോധിച്ച് 2016 ഡിസംബർ 15 ന് ഇറക്കിയ ഉത്തരവാണ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ച് സുപ്രീംകോടതി ഭേദഗതി ചെയ്തത്. ഭേദഗതി പ്രകാരം പഞ്ചായത്ത് പരിധിയിൽ വരുന്ന നഗര മേഖലകളിൽ പ്രവർത്തിക്കുന്ന മദ്യശാലകൾക്ക് ഇളവ് ലഭിക്കും.

മുൻസിപ്പൽ മേഖലകളിലൂടെ കടന്നു പോവുന്ന ദേശീയ സംസ്ഥാന പാതകൾക്ക് നേരത്തെ സുപ്രീംകോടതി ഇളവ് നൽകിയിരുന്നു. ഈ ഇളവ് പഞ്ചായത്തുകളിലെ നഗര പ്രദേശങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ് ഇപ്പോൾ കോടതി ചെയ്തത്.

2016 ലെ ഉത്തരവിനെ തുടർന്ന് 520 കള്ള് ഷാപ്പുകളും, മൂന്ന് ഹോട്ടലുകളും, 12 മദ്യ വിൽപ്പന ശാലകളും, 171 ബിയർ വൈൻ പാർലറുകളും പൂട്ടിപ്പോയെന്നാണ് കേരളം സുപ്രീംകോടതിയിൽ പറഞ്ഞത്. ഭേദഗതി വിധിയോടെ ഇളവ് ആവശ്യപെട്ടുള്ള സംസ്ഥാനത്തെ കള്ള് ഷാപ്പുകളുടെ ഹർജി അപ്രസക്തമായി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP