Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്കു നേരെ കണ്ണൂരിൽ യൂത്ത് കോൺഗ്രസുകാരുടെ കരിങ്കൊടി; ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള മുദ്രാവാക്യം വിളിച്ചെത്തിയ പ്രവർത്തകരെ കണ്ട് പൊലീസെത്തി കാറിൽ കയറ്റി; അപലപിച്ച് സിപിഎം

മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്കു നേരെ കണ്ണൂരിൽ യൂത്ത് കോൺഗ്രസുകാരുടെ കരിങ്കൊടി; ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള മുദ്രാവാക്യം വിളിച്ചെത്തിയ പ്രവർത്തകരെ കണ്ട് പൊലീസെത്തി കാറിൽ കയറ്റി; അപലപിച്ച് സിപിഎം

രഞ്ജിത് ബാബു

കണ്ണൂർ: തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്കു നേരെ യൂത്ത് കോൺഗ്രസ്സിന്റെ കരിങ്കൊടി. കണ്ണൂർ കാൽടെക്സിൽ നിന്ന് ഒരു ചടങ്ങിനെത്തിയ മന്ത്രി കാറിൽ കയറവേയാണ് യൂത്ത് കോൺഗ്രസ്സ് കെ.എസ്. യു പ്രവർത്തകർ മന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടി മുദ്രാവാക്യം വിളിച്ചത്. ഷുഹൈബ് വധക്കേസിൽ സിബിഐ.അന്വേഷണം പ്രഖ്യാപിക്കുക, അപകടാവസ്ഥയിലായ കെ.സുധാകരനെ സമര പന്തലിൽ സന്ദർശിക്കുക എന്നീ മുദ്രാവാക്യങ്ങൾ വിളിച്ചാണ് മന്ത്രിക്കു നേരെ കരിങ്കൊടി കാട്ടിയത്.

യൂത്ത് കോൺഗ്രസ്സ് പാർലിമെന്റ് മണ്ഡലം പ്രസിഡണ്ട് ജോഷി കണ്ടത്തിലിന്റെ നേതൃത്വത്തിലുള്ള കരിങ്കൊടി പ്രകടനത്തിൽ ഒ.കെ. പ്രസാദ്, അബ്ദുൾ റഷീദ് എന്നിവർ നേതൃത്വം നൽകി. കാറിൽ കയറാൻ ശ്രമിച്ച മന്ത്രിക്ക് ചുറ്റും നിന്നാണ് പ്രകടക്കാർ കരിങ്കൊടി കാട്ടിയത്. പൊലീസെത്തി മന്ത്രിയെ കാറിൽ കയറ്റുകയായിരുന്നു.

കണ്ണൂരിൽ വച്ചാണ് മന്ത്രിക്കെതിരെ കൈയേറ്റശ്രമം ഉണ്ടായത്. സംഭവത്തിൽ പ്രതിഷേധവുമായി സിപിഐഎം രംഗത്തെത്തിയിട്ടുണ്ട്. കടന്നപ്പള്ളിക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ സിപിഐഎം സംസ്ഥാന സമ്മേളനവും അപലപിച്ചു. കടന്നപ്പള്ളിക്ക് എതിരായി നടന്നത് ഹീനമായ പ്രവൃത്തിയാണെന്നും സമ്മേളനത്തിൽ പ്രമേയം പാസാക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP