Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

25 ദിവസം പ്രായമായ കുഞ്ഞിനെ അമ്മ അഴുക്കുചാലിൽ എറിഞ്ഞു കൊന്നു; തുടർച്ചയായി കരഞ്ഞ കുഞ്ഞിനെ വലിച്ചെറിഞ്ഞത് നേഹയെന്ന യുവതി; അറസ്റ്റിലായത് കുഞ്ഞിനെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയിൽ

25 ദിവസം പ്രായമായ കുഞ്ഞിനെ അമ്മ അഴുക്കുചാലിൽ എറിഞ്ഞു കൊന്നു; തുടർച്ചയായി കരഞ്ഞ കുഞ്ഞിനെ വലിച്ചെറിഞ്ഞത് നേഹയെന്ന യുവതി; അറസ്റ്റിലായത് കുഞ്ഞിനെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയിൽ

ന്യൂഡൽഹി: നിർത്താതെ കരഞ്ഞതിന് 25 ദിവസം പ്രായമായ കുഞ്ഞിനെ അമ്മ വാഹനത്തിൽ നിന്ന് അഴുക്കുചാലിലേക്ക് എറിഞ്ഞ് കൊന്നു. ഡൽഹി വിനോദ് നഗറിലാണ് ഈ നടുക്കുന്ന സംംഭവം. തുടർച്ചയായി കരയാൻ ആരംഭിച്ച പെൺകുഞ്ഞിനെ മാലിന്യ കൂമ്പാരത്തിലേക്ക് അമ്മ വലിച്ചെറിയുകയായിരുന്നു. കേസിൽ കുട്ടിയുടെ അമ്മ നേഹയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ പൊലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്.

കുഞ്ഞിനെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. കുട്ടിയെ ആരോ തട്ടിക്കൊണ്ടു പോയെന്നായിരുന്നു കുടുംബം കരുതിയിരുന്നത്. എന്നാൽ യുവതി വാഹനത്തിൽ നിന്നും എന്തോ വലിച്ചെറിയുന്നത് കണ്ടതായി ഒരാൾ പൊലീസിന് മൊഴി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് യുവതി കുറ്റം സമ്മതിച്ചത്.

തുടർന്ന് പൊലീസ് മാലിന്യക്കുഴിയിൽ എത്തി കുട്ടിയെ കണ്ടെത്തുമ്പോൾ കുട്ടിക്ക് ജീവനുണ്ടായിരുന്നു. എന്നാൽ ആശുപത്രിയിൽ വെച്ച് കുഞ്ഞ് മരണപ്പെടുകയായിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP