Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശങ്കർ മഹാദേവൻ കുസൃതിയോടെ വിശേഷിപ്പിച്ചത് 'ചോട്ടി ചിത്ര' എന്ന്; മൂകാംബികയിൽ ഗാനഗന്ധർവ്വനൊപ്പം കച്ചേരി അവതരിപ്പിക്കാനും ഭാഗ്യം; വീട് നിറയെ പുരസ്‌കാരങ്ങൾ നിറഞ്ഞ ഗാനവിസ്മയം വിഷ്ണുമായ കളേഴ്‌സ് റൈസിങ് സ്റ്റാറിൽ മാറ്റുരയ്ക്കുമ്പോൾ ആവേശത്തോടെ വോട്ട് ചെയ്യാനൊരുങ്ങി മലയാളികൾ

ശങ്കർ മഹാദേവൻ കുസൃതിയോടെ വിശേഷിപ്പിച്ചത്  'ചോട്ടി ചിത്ര' എന്ന്; മൂകാംബികയിൽ ഗാനഗന്ധർവ്വനൊപ്പം കച്ചേരി അവതരിപ്പിക്കാനും ഭാഗ്യം; വീട് നിറയെ പുരസ്‌കാരങ്ങൾ നിറഞ്ഞ ഗാനവിസ്മയം വിഷ്ണുമായ കളേഴ്‌സ് റൈസിങ് സ്റ്റാറിൽ മാറ്റുരയ്ക്കുമ്പോൾ ആവേശത്തോടെ വോട്ട് ചെയ്യാനൊരുങ്ങി മലയാളികൾ

മറുനാടൻ മലയാളി ഡസ്‌ക്‌

തിരുവനന്തപുരം: റിയാലിറ്റി ഷോകൾ ഏറിയതോടെ ഒളിഞ്ഞുകിടന്ന കുഞ്ഞുവിസ്മയങ്ങളും മറനീക്കി പുറത്തുവരികയാണ്. സീടിവിയിൽ വൈഷ്ണവ് ഗിരീഷിന്റെ പ്രകടനത്തിന് ഏറെ കൈയടിച്ചവരാണ് മലയാളികൾ. ഇപ്പോഴിതാ വടകരക്കാരി 12 വയസുള്ള വിഷ്ണുമായ ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുന്നു.

കളേഴ്‌സ് ടിവിയുടെ തൽത്സമയ റിയാലിറ്റി ഷോയിലാണ് ദക്ഷിണേന്ത്യൻ പ്രതനിധിയായി ഈ പെൺകുട്ടി വിസ്മയം സൃഷ്ടക്കുന്നത. മുംബൈയിൽ നടക്കുന്ന റൈസിങ് സ്റ്റാർ എന്ന റിയാലിറ്റി ഷോയുടെ മൂന്നാം റൗണ്ടിൽ 93 ശതമാനം വോട്ട് നേടി മുന്നേറുകയാണ് ഈ കൊച്ചു മിടുക്കി. ഇന്ന് നടക്കുന്ന മൽസരത്തിൽവിധി അറിയാം. അതിന് വോട്ടുകളും നിർണായകം.

6 മുതൽ 60 വയസ്സുവരെയുള്ള മത്സരാർത്ഥികൾ പങ്കെടുക്കുന്ന റൈസിങ് സ്റ്റാറിൽ കേരളത്തിൽ നിന്ന് വിഷുണമായ മാത്രമാണ് അർഹത നേടിയത്.ശങ്കർ മഹാദേവൻ ഈ കൊച്ചു ഗായികയെ വിശേഷിപ്പിച്ചത് ചോട്ടി ചിത്രയെന്നാണ്. അമൃത പബ്ലിക് സ്‌കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ഈ ഗാന വിസ്മയം കുഞ്ഞു നാൾ മുതൽ വാരികൂട്ടിയ പുരസ്‌കാരങ്ങൾ കൊണ്ട് ഇവരുടെ വീട് നിറഞ്ഞ കാഴ്ചയാണ്.

മലയാളം സൂര്യ സിംഗർ റിയാലിറ്റി ഷോയിൽ ബൈസ്റ്റ് സിംഗറായി ഒരു ലക്ഷം രൂപയുടെ പുരസ്‌കാരം നേടി. മൂകാംബിക ക്ഷേത്രത്തിൽ ഗാനഗന്ധർവൻ യേശുദാസിനൊപ്പം കച്ചേരി നടത്താൻ അവസരം ലഭിച്ചു. ചെമ്പൈ സംഗീതോത്സവം ഉൾപ്പെടെ നിരവധി വേദികളിൽ ഗാനം അവതരിപ്പിച്ചു. വടകര ജില്ലാ ആശുപത്രിക്ക് സമീപം താമസിക്കുന്ന ജോയ് ആലുക്കാസ് മാനേജർ രമേശന്റെയും ബിന്ദുവിന്റേയും മകളാണ് വിഷ്ണുമായ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP