Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മണിക് സർക്കാരിന്റെ ലാളിത്യവും സിപിഎമ്മിന്റെ സൽസ്വഭാവവും ഒന്നും ഗുണം ചെയ്തില്ല; കോൺഗ്രസ് നേതാക്കൾ എല്ലാവരും ബിജെപിക്കാരായപ്പോൾ സിപിഎമ്മിന്റെ അടിത്തറ ഇളക്കി; മിക്കയിടങ്ങളിലും പാർട്ടിയിൽ നിന്നും വൻ കൊഴിഞ്ഞ് പോക്ക്; ചരിത്രം കുറിച്ച് ത്രിപുര പിടിച്ച് ബിജെപി; കോൺഗ്രസുമായി സഖ്യം വേണമെന്ന വാദം വീണ്ടും സിപിഎമ്മിൽ സജീവമാകും; കേരളാ ഘടകത്തിനെതിരെ ഇന്ത്യയിലെ മറ്റെല്ലായിടങ്ങളിലെ സിപിഎം നേതാക്കൾ ഇനി ഒരുമിക്കും

മണിക് സർക്കാരിന്റെ ലാളിത്യവും സിപിഎമ്മിന്റെ സൽസ്വഭാവവും ഒന്നും ഗുണം ചെയ്തില്ല; കോൺഗ്രസ് നേതാക്കൾ എല്ലാവരും ബിജെപിക്കാരായപ്പോൾ സിപിഎമ്മിന്റെ അടിത്തറ ഇളക്കി; മിക്കയിടങ്ങളിലും പാർട്ടിയിൽ നിന്നും വൻ കൊഴിഞ്ഞ് പോക്ക്; ചരിത്രം കുറിച്ച് ത്രിപുര പിടിച്ച് ബിജെപി; കോൺഗ്രസുമായി സഖ്യം വേണമെന്ന വാദം വീണ്ടും സിപിഎമ്മിൽ സജീവമാകും; കേരളാ ഘടകത്തിനെതിരെ ഇന്ത്യയിലെ മറ്റെല്ലായിടങ്ങളിലെ  സിപിഎം നേതാക്കൾ ഇനി ഒരുമിക്കും

മറുനാടൻ മലയാളി ബ്യൂറോ

അഗർത്തല: ബിജെപിയെ പ്രതിരോധിക്കാൻ നല്ലത് സിപിഎം ആണ്-ഇന്ത്യയിലെ ഇടതു പക്ഷത്തിന് ഇനി ഈ മുദ്രാവാക്യം ഉയർത്താൻ കഴിയില്ല. ബംഗാളിലും കേരളത്തിലും ത്രിപുരയിലും ബിജെപിയുടെ പേരിനു മാത്രമുള്ള സാന്നിധ്യം ഉയർത്തിയായിരുന്നു ഈ ചർച്ച ഇടതുപക്ഷം ഇന്ത്യയിൽ ഉടനീളം ഉയർത്തിയത്. കേരളത്തിൽ പോലും ഈ വാദത്തിലൂടെ ന്യൂനപക്ഷങ്ങളെ അടുപ്പിക്കാൻ സിപിഎമ്മിന് കഴിഞ്ഞു. ഇനി അത് നടക്കില്ല. ത്രിപുരയിൽ ബിജെപി പ്രധാന പ്രതിപക്ഷമായിരിക്കുന്നു. കോൺഗ്രസ് പാർട്ടിയെ ഒന്നടങ്കം തങ്ങളുടെ പക്ഷത്ത് എത്തിച്ചാണ് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ത്രിപുരയിൽ താരമയെ വളർത്തിയത്. ത്രിപുരയിലും ബിജെപിക്ക് അധികാരം നഷ്ടമാകുന്നു.

ഇന്ത്യ ഏറ്റവും അധികം ബഹുമാനിക്കുന്ന മുഖ്യമന്ത്രിമാരിൽ ഒരാളായിരുന്നു മണിക് സർക്കാർ. ലളിത ജീവത്തിലൂടെ യഥാർത്ഥ കമ്മ്യൂണിസ്റ്റായി മുന്നോട്ട് പോകൂന്ന നേതാവ്. കർഷകർക്കും സാധാരണക്കാർക്കുമൊപ്പം നിൽക്കുന്ന മുഖ്യമന്ത്രി. ഇത് തന്നെയായിരുന്നു ത്രിപുരയിൽ കാൽനൂറ്റാണ്ട് സിപിഎമ്മിനെ കരുത്ത് ചോരാതെ നിലനിർത്തിയത്. അന്ന് മുഖ്യ പ്രതിപക്ഷം കോൺഗ്രസായിരുന്നു. അപ്പോഴും നിയമസഭയിൽ അംഗ സംഖ്യ പത്തിന് അപ്പുറം ഉയർത്താൻ കോൺഗ്രസിന് കഴിഞ്ഞിരുന്നില്ല. അറുപതംഗ നിയമസഭയിൽ അമ്പതിലേറെ സീറ്റുകൾ സിപിഎം എന്നും ജയിക്കുമായിരുന്നു. ഇവിടെയാണ് അപ്രതീക്ഷിത മുന്നേറ്റം ബിജെപി നടത്തുന്നത്. സിപിഎമ്മിനെ ഞെട്ടിച്ച് അധികാരം പിടിച്ചെടുക്കുന്നു.

മണിക് സർക്കാരിന്റെ ലാളിത്യമൊന്നും ഈ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് വലിയ തോതിൽ നേട്ടമുണ്ടാക്കിയില്ല. വോട്ട് ചോർച്ച നൽകുന്ന സൂചനയാണ് ഇത്. അമ്പത് വർഷമായി ശക്തമായ സംഘടനാ സംവിധാനം സിപിഎമ്മിനുണ്ട്. ഈ കരുത്തിലാണ് വോട്ട് നേടിയതും അധികാരം നിലനിർത്തുന്നതും. എന്നാൽ അമിത് ഷായുടെ തന്ത്രങ്ങൾ ഈ കോട്ടകളിൽ വിള്ളലുണ്ടാക്കിയെന്നാണ് ഫലം വ്യക്തമാക്കുന്നത്. അർഎസ്എസുകാരനായ ബിജെപി ജനറൽ സെക്രട്ടറി രാം മാധവിന്റെ ത്രിപുരയിൽ വേരുറപ്പിച്ചുള്ള നീക്കങ്ങൾ ലക്ഷ്യം കണ്ടു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒന്നര ശതാനം വോട്ട് മാത്രമാണ് ബിജെപിക്കുണ്ടായിരുന്നത്. ഇതാണ് പലമടങ്ങ് വർദ്ധിപ്പിച്ച് ത്രിപുരയിലെ ഭരണ പാർട്ടിയായി ബിജെപി മാറുന്നത്.

ആകെ പത്ത് എംഎൽഎമാരിൽ ഏഴ് പേരാണ് ഇവിടെ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. ത്രിപുരയിൽ അതുകൊണ്ട് തന്നെ രണ്ടാം സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ബിജെപി വളർന്നിരുന്നു. സംസ്ഥാനത്ത് വിഘടനവാദികളുടെ സ്വാധീനം കുറയ്ക്കാനും സമാധാനം നിലനിർത്താനും സാധിച്ചത് 25 വർഷത്തെ സിപിഎം ഭരണത്തിലാണ്. ഇതുകൊണ്ട് തന്നെ വലിയ ജനസ്വാധീനമാണ് സിപിഎമ്മിനുള്ളതെന്നായിരുന്നു അവപുടെ അകാശവാദം. ഇതാണ് പൊള്ളയാണെന്ന് ബിജെപി തെളിയിക്കുന്നത്. ബംഗാളിൽ ജ്യോതി ബസുവിന് ശേഷം സിപിഎം തകർന്നടിഞ്ഞു. ത്രിപുരയിൽ മണിക് സർക്കാരിന്റെ കാലത്ത് തന്നെ ഭരണം നഷ്ടമാകുന്നു. ഇത് മോദി തരംഗത്തിന്റെ ഫലമാണെന്ന് വിലയിരുത്തലെത്തുന്നത്.

2013ൽ സിപിഎമ്മിന് 49 സീറ്റാണ് കിട്ടിയത്. കോൺഗ്രസിന് പത്തും. ഇത്തവണ കോൺഗ്രസ് ചിത്രത്തിലേ ഇല്ലായിരുന്നു. ത്രിപുരയിൽ ബിജെപി മുന്നേറ്റത്തെ തടയാൻ കോൺഗ്രസുമായി സഖ്യത്തിന് ചില സഖാക്കൾ ശ്രമിച്ചിരുന്നു. എന്നാൽ കേരളത്തിലെ സിപിഎം വിലങ്ങു തടിയായി. കോൺഗ്രസുമായി ഒരു തരത്തിലും മുന്നോട്ട് പോകാനാവില്ലെന്ന് കേരളത്തിലെ പിണറായി വിഭാഗം ആവശ്യമുന്നയിച്ചു. ബിജെപിക്ക് ബദലാകാൻ കോൺഗ്രസുമായി അടവ് നയമെന്ന ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ നയത്തെ പിണറായിയും കൂട്ടരും കടന്നാക്രമണത്തിലൂടെ തോൽപ്പിച്ചു. ഇവിടെ ത്രിപുരയിലെ ചില സഖാക്കളും പിന്തുണയും കേരള ഘടകത്തിന് കിട്ടിയിരുന്നു. പ്രകാശ് കാരാട്ടിന്റെ തന്ത്രങ്ങളിലൂടെ യെച്ചൂരിയെ പിണറായിയും കൂട്ടരും തകർത്തത് അങ്ങനെയായിരുന്നു. ത്രിപുരയിൽ ബിജെപി ജയിക്കുമ്പോൾ സിപിഎമ്മിലെ ഈ ബലാബലത്തിൽ മാറ്റമുണ്ടാകും. ഇനി ത്രിപുരക്കാർ കേരളത്തിനൊപ്പം നിൽക്കില്ല.

ബംഗാളിൽ സിപിഎം തകർച്ചയിലാണ്. കോൺഗ്രസുമായി പ്രത്യക്ഷ സഖ്യം ഉണ്ടാക്കിയാൽ മാത്രമേ മമതയുടെ വെല്ലുവിളികളെ നേരിടാനാകൂ. ത്രിപുരയിലും ശക്തികൂട്ടാൻ കോൺഗ്രസിനെ ഒപ്പം കൂട്ടണം. ഇല്ലെങ്കിൽ ലോക്‌സഭയിൽ വോട്ട് ഭിന്നിക്കുമ്പോൾ നേട്ടം ബിജെപിക്കാകും. അങ്ങനെ വോട്ടെടുപ്പിന് മുമ്പുള്ള പ്രത്യക്ഷ സഖ്യം കോൺഗ്രസുമായി ഉണ്ടാക്കാൻ ബംഗാളിലും ത്രിപുരയിലും സിപിഎം നിർബന്ധിതമാകും. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾ മാത്രം പ്രതിഫലിപ്പിക്കുന്ന ദേശീയ നയവുമായി മുന്നോട്ട് പോയാൽ സിപിഎം കേരളത്തിൽ മാത്രമായുള്ള പാർട്ടിയായി ചുരുങ്ങാനുള്ള സാധ്യതയും ഉണ്ടാകും. അതുകൊണ്ട് തന്നെ യെച്ചൂരിക്കൊപ്പം മണിക് സർക്കാരും നിലയുറപ്പിക്കും.

അടുത്ത സിപിഎം പാർട്ടി കോൺഗ്രസ് അതിനിർണ്ണായകമാണ്. യെച്ചൂരിയുടെ നയരേഖ കേന്ദ്ര കമ്മറ്റി തള്ളിയതാണ്. കരാട്ടിന്റെ നയരേഖയാകും പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കുക. ത്രിപുരയിലെ ഫലം വന്നതോടെ യെച്ചൂരി പാർട്ടി കോൺഗ്രസിലും തന്റെ നയ രേഖ അവതരിപ്പിക്കും. അങ്ങനെ രണ്ട് രേഖകൾ തമ്മിലുള്ള ഏറ്റുമുട്ടലാകും അവിടെ സംഭവിക്കുക. ബംഗാൾ ഘടകത്തിനൊപ്പം ത്രിപുരയിലെ സഖാക്കളുടെ പിന്തുണ കൂടി യെച്ചൂരിക്ക് കിട്ടിയാൽ കേന്ദ്ര കമ്മറ്റി അംഗീകരിച്ച കാരാട്ടിന്റെ രേഖ അപ്രസക്തമാകും. പാർട്ടിയിൽ യെച്ചൂരി ശക്തനാവുകയും ചെയ്യും. അധികാര രാഷ്ട്രീയത്തിന് അപ്പുറം ബിജെപിയെന്ന മുഖ്യശത്രുവിനെ ഉയർത്തിക്കാട്ടിയുള്ള യെച്ചൂരിയുടെ നയം അംഗീകരിക്കുകയും ചെയ്യും. ത്രിപുരയിൽ സിപിഎം വിജയം നേടിയിരുന്നുവെങ്കിൽ ബംഗാളിലെ കാറ്റു പോയ ഘടകത്തിന് വേണ്ടി മാത്രമായി കോൺഗ്രസിനെ മാറോട് അണയ്ക്കാൻ മണിക് സർക്കാർ തയ്യാറാവില്ലായിരുന്നു.

ബിജെപി ഭൂരിപക്ഷം നേടുമെന്ന് സിപിഎം കരതിയിരുന്നില്ല. ശക്തി കേന്ദ്രങ്ങളിൽ പോലും യുവാക്കൾ ബിജെപിക്കൊപ്പം ചേർന്നു. നഗര മേഖലയും കൈവിട്ടു. കർഷകരും മാറി ചിന്തിച്ചു. ഇരുപത്തിയഞ്ച് വർഷത്തെ തുടർച്ചയായ സിപിഎം ഭരണം അവസാനിപ്പിച്ച് ബിജെപി ഇവിടെ അധികാരത്തിൽ വരുമെന്നാണ് എക്സിറ്റ്പോൾ ഫലങ്ങൾ പ്രവചിരുന്നു. ഇത് ശരിയാണെന്ന് തെളിയുകയാണ്. 2008 ലും 2013 ലും നടന്ന തിരഞ്ഞെടുപ്പിൽ 92 ശതമാനത്തോളമായിരുന്നു വോട്ടിങ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ഇത്തവണ 74 ശതമാനം വോട്ടുകൾ മാത്രമാണ് ത്രിപുരയിൽ രേഖപ്പെടുത്തിയത്. ഇത് ബിജെപിയുടെ വിജയത്തെ സ്വാധീനിച്ചിട്ടുണട്്.

ഹിമാലയ നിരകളിൽ സ്ഥിതിചെയ്യുന്ന ത്രിപരുയിൽ മംഗോളിയൻ വംശജരാണ് അധികവും താമസിക്കുന്നത്. കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് ആഴത്തിൽ വേരോട്ടമുണ്ടിവിടെ എന്നായിരുന്നു വിലയിരുത്തൽ. സംസ്ഥാനത്തിന്റെ 54 ശതമാനവും വനഭൂമിയാണ്. ത്രിപുര, ബംഗ്ലാദേശുമായി രാജ്യാന്തര അതിർത്തിയും പങ്കിടുന്നു. കൃഷിക്കനുയോജ്യമായ ഭൂമി. ആധുനിക കൃഷിരീതികൾ ഏറെ അവലംബിക്കുന്നുണ്ടെങ്കിലും പ്രതികൂല കാലാവസ്ഥമൂലം ഉൽപാദനം കുറവാണ്. ഈ ഘടകമെല്ലാം ബിജെപി പ്രചരണത്തിൽ അനുകൂലമാക്കി മാറ്റിയിരുന്നു. ഇതാണ് സിപിഎമ്മിന് തിരിച്ചടിയാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP