Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

80 ശതമാനം ന്യൂനപക്ഷങ്ങൾ ഉള്ള വടക്കു കിഴക്ക് പിടിക്കാമെങ്കിൽ അമ്പത് ശതമാനത്തിൽ താഴെ മാത്രം ന്യൂനപക്ഷങ്ങൾ ഉള്ള കേരളം പിടിക്കാൻ എന്താണ് പ്രശ്നം? അമിത് ഷായും- മോദിയും ഇനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കേരളത്തിൽ; മാണി മുതൽ മെത്രാന്മാരെ വരെ പിടിക്കാൻ തന്ത്രങ്ങൾ മെനയും; കേരളം പിടിച്ചാൽ ദക്ഷിണേന്ത്യയും കീഴടക്കാമെന്ന് കണക്കു കൂട്ടൽ; ചെങ്ങന്നൂർ പരീക്ഷണ ശാലയാകും

80 ശതമാനം ന്യൂനപക്ഷങ്ങൾ ഉള്ള വടക്കു കിഴക്ക് പിടിക്കാമെങ്കിൽ അമ്പത് ശതമാനത്തിൽ താഴെ മാത്രം ന്യൂനപക്ഷങ്ങൾ ഉള്ള കേരളം പിടിക്കാൻ എന്താണ് പ്രശ്നം? അമിത് ഷായും- മോദിയും ഇനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കേരളത്തിൽ; മാണി മുതൽ മെത്രാന്മാരെ വരെ പിടിക്കാൻ തന്ത്രങ്ങൾ മെനയും; കേരളം പിടിച്ചാൽ ദക്ഷിണേന്ത്യയും കീഴടക്കാമെന്ന് കണക്കു കൂട്ടൽ; ചെങ്ങന്നൂർ പരീക്ഷണ ശാലയാകും

മറുനാടൻ ഡെസ്‌ക്ക്

തിരുവനന്തപുരം: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ബിജെപിയെ സംബന്ധിച്ച എല്ലാ അർത്ഥത്തിലും ഒരു പരീക്ഷണമായിരുന്നു. കാരണം ന്യൂനപക്ഷങ്ങൾ 80 ശതമാനമുള്ള മേഘാലയയിലും നാഗാലാൻഡിലും ഹിന്ദു പാർട്ടിയായ ബിജെപി ന്യൂനപക്ഷ മുഖങ്ങളെ രംഗത്തിറക്കിയാണ് കരുക്കൾ നീക്കിയത്. ഈ നീക്കം പിഴച്ചില്ലെന്ന് വ്യക്തമാക്കുന്നതാണ് ഇവിടങ്ങളിലെ ബിജെപി മുന്നേറ്റം വ്യക്തമാക്കുന്നത്. ഇവിടെ ക്രൈസ്തവ സമുദായങ്ങളുടെ പിന്തുണ ബിജെപി സഖ്യകക്ഷിക്ക് ലഭിച്ചു. ഇതോടെ എന്തുകൊണ്ട് 50 ശതമാനം മാത്രം ന്യൂനപക്ഷങ്ങളുള്ള കേരളത്തിൽ ബിജെപിക്ക് ഭരണം പിടിച്ചു കൂടാ എന്ന ചോദ്യം ഉയർന്നിട്ടുണ്ട്. ബിജെപിയുടെ പ്രധാന ലക്ഷ്യകേന്ദ്രം കേരളം തന്നെയാകുമെന്നത് ഉറപ്പാണ്.

അടുത്തകാലത്തായി കേരളം പിടിക്കാൻ വേണ്ടി അമിത് ഷായും മോദിയും പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഈ ലക്ഷ്യത്തോടെ കേരളത്തിലെ കത്തോലിക്കാ സഭയെ ഒപ്പം നിർത്താനാണ് ബിജെപി ശ്രമിച്ചിരുന്നത്. ഇതിന്റെ ഭാഗമായാണ് അൽഫോൻസ് കണ്ണന്താനത്തിന് കേന്ദ്രമന്ത്രിസ്ഥാനം നൽകിയതും. ഇത് കൂടാതെ കേന്ദ്രത്തിൽ ന്യൂനപക്ഷ പ്രതിനിധിയായ ജോർജ്ജ് കുര്യനെ ന്യൂനപക്ഷ കമ്മീഷൻ മെമ്പറാക്കുകയും ചെയ്തിരുന്നു. എന്നാൽ, പലപ്പോഴും കേരളത്തിലെ മുന്നേറ്റത്തിന് തടസമായി മാറിയത് മുസ്ലിം സമുദായത്തിന്റെ എതിർപ്പാണ്. ക്രൈസ്തവ സമൂഹത്തിൽ നിന്നും അത്രയ്ക്ക് വലിയൊരു എതിർപ്പ് നേരിടേണ്ടി വന്നിട്ടില്ല. അതുകൊണ്ട് തന്നെ ക്രൈസ്തവ സമുദായത്തെ ഒപ്പം നിർത്താൻ സാധിച്ചാൽ കേരളത്തിൽ ബിജെപി ഭരിക്കാൻ കെൽപ്പുള്ള കക്ഷിയായി മാറുമെന്നാണ് അമിത്ഷായുടെയു കൂട്ടരുടെയും കണക്കു കൂട്ടൽ.

അടുത്ത ലക്ഷ്യം കേരളമാണെന്ന് ബിജെപി പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞു. മീനാക്ഷി ലേഖിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബിജെപിയുടെ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പരീക്ഷണ ശാലയായി വരാനിരിക്കുന്ന ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് വേദി മാറുകയും ചെയ്യുമെന്ന് ഏതാണ്ട് വ്യക്തമായിട്ടുണ്ട്. ചെങ്ങന്നൂരിൽ കഴിഞ്ഞ തവണ ബിജെപി ശക്തമായി പോരാട്ടം കാഴ്‌ച്ച വെച്ചിരുന്നു. 42,000 വോട്ട് നേടാൻ ബിജെപി സ്ഥാനാർത്ഥിയായിരുന്ന ശ്രീധരൻ പിള്ളക്ക് സാധിച്ചു. ഈ മുന്നേറ്റം നിലനിർത്തിക്കൊണ്ട് തന്നെ ആഞ്ഞു ശ്രമിച്ചാൽ ഒ രാജഗോപാലിന് കൂട്ടായി ഒരു ബിജെപി സഹയാത്രികനെ നിയമസഭയിൽ എത്തും. അതിനുള്ള പരിശ്രമങ്ങളിലേക്ക് ആളും അർത്ഥവുമായി ബിജെപി ദേശീയ നേതൃത്വം പാഞ്ഞെത്തും എന്നതും വ്യക്തമാണ്. ശ്രീധരൻ പിള്ള തന്നെ വീണ്ടും സ്ഥാനാർത്ഥിയാകുമെന്ന കാര്യവും ഉറപ്പായിട്ടുണ്ട്. ബിഡിജെഎസിന്റെ പിന്തുണ ഉറപ്പിക്കാൻ തുഷാർ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റു നൽകാനും ഇപ്പോഴത്തെ സാഹചര്യത്തിൽ ബിജെപി സന്നദ്ധരായേക്കും.

സിപിഎം ഉള്ളിടത്ത് ബിജെപി ഇല്ല ഇതായിരുന്നു - ഇടതു മുന്നണിയുടെ പ്രധാന മുദ്രാവാക്യം. ബംഗാളിലും കേരളത്തിലും ത്രിപുരയിലും ബിജെപിയുടെ ശുഷ്‌കമായ സാന്നിധ്യമായിരുന്നു ഈ പ്രചരണത്തിന് കരുത്ത്. ത്രിപുരയിലെ തിരിച്ചടിയോടെ ഈ മുദ്രാവാക്യം ഉപയോഗിക്കാനാവാത്ത അവസ്ഥയിലുമാകും. ത്രിപുരയിൽ സിപിഎമ്മിനെ തകർത്തെറിഞ്ഞാണ് സിപിഎം അധികാരത്തിലെത്തിയത്. ഇത് കേരളത്തിലും ആവർത്തിക്കുമെന്ന ആത്മവിശ്വാസമാകും ഇനി അമിത് ഷാ അണികൾക്ക് പകർന്ന് നൽകുക. ചെങ്ങന്നൂരിലും ഇത് ആവേശം നിറയ്ക്കുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു. കേരളത്തിലെ എൻഡിഎ ശക്തമാക്കാൻ വേണ്ടത് ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ മുന്നണിയിലെ സ്ഥാനമാണെന്ന് ബിജെപി തിരിച്ചറിയുന്നുണ്ട്. അതുകൊണ്ട് തന്നെ മാണിയുടെ കേരളാ കോൺഗ്രസിനെ ഏത് അർത്ഥത്തിലും ബിജെപി മുന്നണിയിലെടുക്കാനും ചരടു വലികൾ സജീവമാക്കും.

കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ ബിഡിജെഎസിനെ ഒപ്പം നിർത്തുന്നതിനൊപ്പം ഒരു മുന്നണിയിലും ഇല്ലാതെ നിൽക്കുന്ന കെ എം മാണിയെയും ഒപ്പം കൂട്ടാവുന്നതാണ്. കെ എം മാണി ബിജെപിയെ ഇതുവരെ ഒരു ഘട്ടത്തിലും തള്ളിപ്പറഞ്ഞിട്ടില്ല. ദേശീയ രാഷ്ട്രീത്തിൽ മകൻ ജോസ് കെ മാണിക്കും ശോഭിക്കാൻ കഴിയുന്ന പദവി ലഭിച്ചാൽ മാണിയും മനം മാറ്റാൻ തയ്യാറായേക്കും. കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിൽ മെത്രാന്മാർക്കും രാഷ്ട്രീയത്തിൽ സജീവമായ ഇടപെടിൽ നടത്താൻ സാധിക്കാറുണ്ട്. അതുകൊണ്ട് തന്നെ മെത്രാന്മാരെ ഒപ്പം നിർത്താൻ വേണ്ടിയുള്ള ശ്രമങ്ങൾ ദേശീയ തലത്തിൽ തന്നെ നടക്കും എന്നതും വ്യക്തമാണ്.

ബിജെപിയെ സംബന്ധിച്ചിടത്തോളം ദക്ഷിണേന്ത്യൻ രാഷ്ട്രീയത്തിലെ അടുത്ത നിർണയക നീക്കം കർണാടക കേന്ദ്രീകരിച്ചാകും. ഇവിടെ കോൺഗ്രസിനെ അധികാരഭ്രഷ്ടരാക്കായിൽ പിന്നെ കേരളഴും തമിഴ്‌നാടും മാത്രമാകും ചൊൽപ്പടിയിൽ നിൽക്കാത്ത സംസ്ഥാനങ്ങൾ. സഖ്യകക്ഷി ഭരണം പ്രബലമായ കേരളത്തിൽ എൻഡിഎ എന്ന നിലയിൽ മുന്നേറ്റമുണ്ടാക്കാൻ തന്നെയാകും ബിജെപി ശ്രമിക്കുക. കേരളം പിടിച്ചാൽ പിന്നെ ഇന്ത്യയിൽ ഏത് സംസ്ഥാനവും പിടിക്കാമെന്ന പ്രതീക്ഷയാണ് അമിത് ഷാക്കും കൂട്ടർക്കുമുള്ളത്. ഇതിനുള്ള പരീക്ഷണ ശാലയായി ചെങ്ങന്നൂരിനെ ബിജെപി മാറ്റിയേക്കും.

രാജസ്ഥാനിലെ ഉപതെരഞ്ഞെടുപ്പിൽ 3 ഇടത്ത് ബിജെപി തോറ്റു. മോദിക്കും അമിത് ഷായ്ക്കും അപ്രതീക്ഷതമായിരുന്നു ഈ തോൽവി. ഇത് ആയുധമാക്കി ദേശീയ തലത്തിൽ കോൺഗ്രസ് പ്രചരണം തുടങ്ങി. ഇതോടെ മോദി പ്രഭാവം ഉറപ്പിക്കാൻ ചെങ്ങന്നൂരിൽ അതിശക്തമായി ഇടപെടാൻ ബിജെപി കേന്ദ്ര നേതൃത്വം നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. പ്രചരണം അച്ചടക്കമുള്ളതാക്കാൻ ആർഎസ്എസ് ദേശീയ നേതൃത്വും ചെങ്ങന്നൂരിൽ സജീവമാകും. സംഘപരിവാറിന് ശക്തമായ വേരുകൾ ചെങ്ങന്നൂരിലുണ്ട്. കഴിഞ്ഞ തവണ പിഎസ് ശ്രീധരൻ പിള്ള നേടിയത് നാൽപ്പത്തി രണ്ടായിരത്തിൽ പരം വോട്ടുകളാണ്. 6000ത്തിൽ നിന്നാണ് ഈ വർദ്ധനയുണ്ടാക്കിയത്.

ഈ സാഹചര്യത്തിൽ ഉപതെരഞ്ഞെടുപ്പിൽ ചെങ്ങന്നൂരിൽ അതിശക്തമായ ഇടപെടൽ നടത്താനാണ് നീക്കം. ശ്രീധരൻ പിള്ളയ്ക്ക് ജയിക്കാനാകുമെന്ന് തന്നെയാണ് ബിജെപി ദേശീയ നേതൃത്വത്തിന്റേയും വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP