Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഡാൻസും പാട്ടും ആസ്വദിച്ച് കാസിനോ യാനങ്ങളും കണ്ട് മണ്ടോവി നദിയിലൂടെ നീങ്ങാം; കുട്ടിനിക്കറുമിട്ട് ബീച്ചിലെ വാട്ടർ സ്പോർട്സ് പോയന്റിലെ ഉല്ലാസം; കോട്ടകൾ കണ്ടും ബീച്ചുകളിൽ വിലസിയും അസ്തമനം ആസ്വദിച്ചും ഗോവയിലേക്ക് ഒരു മനോഹര യാത്ര

ഡാൻസും പാട്ടും ആസ്വദിച്ച് കാസിനോ യാനങ്ങളും കണ്ട് മണ്ടോവി നദിയിലൂടെ നീങ്ങാം; കുട്ടിനിക്കറുമിട്ട് ബീച്ചിലെ വാട്ടർ സ്പോർട്സ് പോയന്റിലെ ഉല്ലാസം; കോട്ടകൾ കണ്ടും ബീച്ചുകളിൽ വിലസിയും അസ്തമനം ആസ്വദിച്ചും ഗോവയിലേക്ക് ഒരു മനോഹര യാത്ര

ജിബി യോഹന്നാൻ

രു ക്യാമറ വാങ്ങിയതിനു ശേഷമാണു യാത്രയോട് കുറച്ചു ഭ്രമം തോന്നി തുടങ്ങിയത്. പുതിയ സ്ഥലങ്ങൾ കാണുക, ഓർമ്മകൾക്കായി കുറച്ചു ഫോട്ടോസ് എടുക്കുക അത്രമാത്രം. അങ്ങനെ സഞ്ചാരി ഗ്രൂപ്പിൽ ജോയിൻ ചെയ്തു യാത്ര വിവരണങ്ങൾ വായിച്ചിരിക്കുന്ന സമയത്താണ് 30 ദിവസത്തെ അവധിക്കായി നാട്ടിലേക്കു വരുന്നത്. വരുന്നതിനു മുന്പ് തന്നെ എവിടെ പോകണം എന്നു ആലോചിച്ച് അവസാനം ഗോവ എന്ന് തിരുമാനിക്കുകയും സഞ്ചാരികളുടെ ഗോവൻ വിവരങ്ങൾ വായിച്ചു ഒരു പ്ലാൻ തയ്യാറാക്കുകയും ചെയ്തു. സഞ്ചാര പ്രിയയായ നല്ലപാതിക്കും എനിക്കുമായി ട്രെയിൻ ടിക്കറ്റുകളും ഹോട്ടലും ബുക്ക് ചെയ്തു വെച്ചു.

അങ്ങനെ നാട്ടിൽ എത്തി ഒരു വാരം കഴിഞ്ഞപ്പോൾ യാത്രക്കുള്ള ദിവസം വന്നെത്തി.

11-12-2017; കായംകുളം റെയിൽവേ സ്റ്റേഷനിൽ നിന്നും നേത്രാവതി എക്സ്‌പ്രസ്സിൽ യാത്ര തുടങ്ങി. 6 വർഷത്തിനു ശേഷമുള്ള ട്രെയിൻ യാത്രയും ആസ്വദിച്ച് പിറ്റേന്ന് രാവിലെ Thivim റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി. നോർത്ത് ഗോവയും ഓൾഡ് ഗോവയും മാത്രം ലിസ്റ്റിൽ ഉള്ളതിനാൽ Calanguate Beachinu അടുത്തുള്ള ഹോട്ടൽ ആണ് ബുക്ക് ചെയ്തത്. തിരക്കില്ലാത്ത തിവിം സ്റ്റേഷനിൽ നിന്നും ഓട്ടോയിൽ 20km അകലെയുള്ള Kingstork Beach Resort, Calanguatiലേക്ക്. 12 മണിക്കാണ് check-in time എങ്കിലും 10 മണിക്ക് മുന്പ് തന്നെ ഹോട്ടെലിൽ കയറിപ്പറ്റി breakfast കഴിച്ചു. അവർ സംഘടിപ്പിച്ചു തന്ന Honda Activaയുമായി (Rs.300/day) നേരെ Old Goaയിലേക്ക്.വഴി കാട്ടിയായി ഗൂഗിൾ ചേച്ചി ഉള്ളത് ഭാഗ്യം. Bom Jesus Basalika, Se Cathedral, St. Augustin Church ഒക്കെ നടന്നു കണ്ടു.

നല്ല ഗോവൻ ഫുഡ് കഴിക്കാനുള്ള മോഹവുമായി നേരെ പനാജിയിലേക്ക് കുറെ അലഞ്ഞെങ്കിലും വിശപ്പിന്റെ വിളി വന്നതിനാൽ ഏതോ കണ്ട ഹോട്ടെലിൽ കയറി ഏതോ ഫുഡ് കഴിച്ചു. വൈകിട്ട് 5.30pm പനാജിയിൽ ഉള്ള Boat Cruise-il 2 ടിക്കറ്റും (Rs.300/person) എടുത്ത് അടുത്ത് കണ്ട പാർക്കിലേക്ക്. പാർക്കിലെ കാഴ്ചകൾ കണ്ട് തിരിച്ചു വന്നു നോക്കുമ്പോൾ അതാ എന്റെ 2 wheeler ഒരു 4 wheelarന്റെ മുകളിൽ.

 

കാര്യം തിരക്കിയപ്പോലല്ലേ മനസിലായത്, പാർക്കിങ് ബോർഡ് ഇല്ലാത്തിടത്ത് വണ്ടി വെക്കരുത് അവസാനം പൊലീസ് സ്റ്റേഷനിൽ പോയി 100 രൂപ ഫൈൻ അടച്ചു വണ്ടി എടുത്തു നേരെ Boat Cruise stationiലേക്ക്. വലിയ ക്യു ചെറുതായി ചെറുതായി അവസാനം ബോട്ടിലേക്ക്. യാത്രികരെ തന്നെ പങ്കെടുപ്പിച്ച് കൊണ്ടുള്ള ഡാൻസും പാട്ടും ആസ്വദിച്ചും നിർത്തിയിട്ടിരിക്കുന്ന വലിയ കാസിനോ യാനങ്ങളും കണ്ട് മണ്ടോവി നദിയിലൂടെയുള്ള യാത്ര മനോഹരം തന്നെ.

12-12-2017; രാവിലെ തന്നെ കുട്ടി നിക്കറും ഇട്ടു Calanguate ബീച്ചിലെ വാട്ടർ സ്പോർട്സ് പോയിന്റിലേക്ക്. 10 മണിയോട് കൂടിയേ സ്പോർട്സ് ഇനങ്ങൾ തുടങ്ങൂ. Banana ride, water scooter, parasailing ഒക്കെയുള്ള പാക്കേജുമായി (Rs.1500) ആളുകൾ നമ്മെ മാടി വിളിക്കും. റേറ്റ് പറഞ്ഞു ഓക്കേ ആയി ഓരോന്നിലും കയറിക്കഴിഞ്ഞു അവർ പറയും ഇത്രേ ഒള്ളു ഇവിടെ വരെ ഒള്ളു ഇനിം വേണേൽ കുറച്ചൂടെ തരണമെന്ന്. കാശും കൊടുത്ത് ഉപ്പു വെള്ളവും കുടിച്ച് ഉച്ച ആയപ്പോൾ കരക്ക് വന്നടിഞ്ഞു. തിരിച്ചു ഹോട്ടലിൽ എത്തി സ്വിമ്മിങ് പൂളിലും ചാടി കുളിച്ച് വീണ്ടും വണ്ടിയുമായി ഇറങ്ങി.

അടുത്ത ലക്ഷ്യം Aguada Fort. കല്ലുകളാൽ നിർമ്മിച്ച മനോഹരവും വിശാലവുമായ ഒരു കോട്ട. കോട്ട ഒന്ന് ചുറ്റി കണ്ട ശേഷം താഴെയുള്ള Aguada Central Prisonന്റെ അടഞ്ഞു കിടന്ന ഗേറ്റും കണ്ട് Sinquerim Fortലേക്ക്. അവിടെ എത്തിയപ്പോൾ സൂര്യൻ യാത്ര പറയാൻ ഒരുങ്ങി നിൽക്കുന്നു. സൂര്യാസ്തമനവും Sinquerim Beachum ക്യാമറയിൽ ഒപ്പിയെടുത്ത് തിരിച്ചു വീണ്ടും Calanguatiലേക്ക് തിരിച്ചു. രാത്രിയിൽ സജീവമായ ബീച്ച് ഷാക്കിൽ കടൽ കാറ്റും കൊണ്ട് പ്രിയതമയുടെ കൂടെ candle light dinner കഴിക്കുന്ന സുഖം ഒന്ന് വേറെ തന്നെയാണ് (മെനുവിലെ വില നോക്കാതിരുന്നാൽ മാത്രം). ഹോട്ടൽ അടുത്തായതിനാൽ ബീച്ചിൽ നിന്നും നടന്നും ഇഴഞ്ഞും ഒക്കെ റൂമിൽ തിരിച്ചു എത്താം. ??

13-12-2017; ഇന്ന് ഗോവയിലെ last day ആണ്. ഉറങ്ങി തീർക്കാതെ രാവിലെ തന്നെ Chapora Fort വെച്ചു പിടിച്ചു. രാവിലത്തെ നല്ല ഒരു വ്യായാമം ആണ് ആ കുന്നു കയറുന്നത്. രാവിലെ എത്തിയതിനാൽ ഗേറ്റ് തുറന്നിടുണ്ടായിരുന്നില്ല. ഒരു സായിപ്പ് ഗേറ്റ് ചാടി കടക്കുന്നത് കണ്ടെങ്കിലും വേണ്ടെന്നു വെച്ചു. അവിടെ നിന്നും നോക്കിയാൽ ഗോവ ബീച്ചുകളുടെ eagle eye view കിട്ടും. തിരിച്ചു വരുന്ന വഴി Bagha Beachiലും കയറി. ഗോവ കണ്ടതിന്റെ ഓർമ്മക്കായി എന്തെങ്കിലും വാങ്ങണ്ടേ എന്ന് കരുതി മാർക്കറ്റ് എന്ന് സെർച്ച് ചെയ്തു.

വന്നതാകട്ടെ Friday market, Saturday market എന്നൊക്കെ. Wednesday ആയതിനാൽ ഈ മാർക്കറ്റുകൾ കാണുമോ എന്നു സംശയം ഉണ്ടായതിനാൽ Mapusa Marketiലേക്ക് വണ്ടി വിട്ടു. പിന്നീടാണ് മനസിലായത് റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന വഴിക്കാണ് ഈ മാർക്കറ്റ് എന്ന്. വെറുതെ നടന്നു കണ്ടു തിരിച്ചു പോന്നു. ഹോട്ടലിൽ വന്നു check-out ചെയ്ത് സ്‌കൂട്ടറും തിരികെ ഏൽപ്പിച്ചു. ബസിൽ Calanguate നിന്നും Mapusa Bus Station അവിടെ നിന്നും അടുത്ത ബസിൽ Thivim റെയിൽവെ സ്റ്റെഷനിലേക്ക്. ഒരു മണിക്കൂർ മുൻപ് എത്തിയെങ്കിലും ട്രെയിൻ നാല് മണിക്കൂർ ലേറ്റ് ആയതിനാൽ ആളുകളുടെ എണ്ണം എടുത്തും കൊതുക് കടി കൊണ്ടും അങ്ങനെ ഇരുന്നു.......(ശുഭം)

(ജിബി യോഹന്നാൻ മറുനാടൻ സഞ്ചാരി വീഡിയോയിൽ നൽകിയ കുറിപ്പ്)

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP