Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇൻർനെറ്റ് ചാറ്റിങ്ങിലൂടെ ഇസ്ലാമുമായി മകളെ അടുപ്പിച്ചത് ഷാനിബ; ഫാസിൽ മുസ്തഫ ശ്രമിച്ചത് മതം മാറ്റി രണ്ടാം ഭാര്യയാക്കി യമനിലേക്ക് കൊണ്ടു പോകാൻ; ചതിക്കുഴിയിൽ നിന്ന് രക്ഷിച്ചത് കൂട്ടുകാരിയായ അമ്പിളിയും; ആടുമെയ്‌ക്കാൻ കൊണ്ടു പോകാനുള്ള ശ്രമം തടഞ്ഞത് തന്റെ ഇടപെടലും; മകൾ മുസ്ലീമാകുന്നതിൽ എതിർപ്പില്ല; താൻ നിരീശ്വവാദിയും; മകൾ തീവ്രവാദികളുടെ കൈയിലെത്തുന്നത് തടയണമെന്നും ആവശ്യം; ഹാദിയാ കേസിൽ പുതിയ സത്യവാങ്മൂലവുമായി അശോകൻ

ഇൻർനെറ്റ് ചാറ്റിങ്ങിലൂടെ ഇസ്ലാമുമായി മകളെ അടുപ്പിച്ചത് ഷാനിബ; ഫാസിൽ മുസ്തഫ ശ്രമിച്ചത് മതം മാറ്റി രണ്ടാം ഭാര്യയാക്കി യമനിലേക്ക് കൊണ്ടു പോകാൻ; ചതിക്കുഴിയിൽ നിന്ന് രക്ഷിച്ചത് കൂട്ടുകാരിയായ അമ്പിളിയും; ആടുമെയ്‌ക്കാൻ കൊണ്ടു പോകാനുള്ള ശ്രമം തടഞ്ഞത് തന്റെ ഇടപെടലും; മകൾ മുസ്ലീമാകുന്നതിൽ എതിർപ്പില്ല; താൻ നിരീശ്വവാദിയും; മകൾ തീവ്രവാദികളുടെ കൈയിലെത്തുന്നത് തടയണമെന്നും ആവശ്യം; ഹാദിയാ കേസിൽ പുതിയ സത്യവാങ്മൂലവുമായി അശോകൻ

മറുനാടൻ ഡെസ്‌ക്

കൊച്ചി: തന്റെ മകളെ മുസ്ലീമാക്കിയത് യമനിലേക്ക് കടത്താനാണെന്ന വാദവുമായി വീണ്ടും ഹാദിയ എന്ന അഖിലയുടെ അച്ഛൻ അശോകൻ. ഇത് രണ്ടാം തവണയാണ് ഹാദിയയെ വിദേശത്ത് കടത്താനുള്ള ശ്രമം നടക്കുന്നതെന്നാണ് വിശദീകരണം. താൻ ഇടപെട്ടതു കൊണ്ട് മാത്രമാണ് അമകൾ ഇപ്പോഴും ഇവിടെ കഴിയുന്നതെന്നും അദ്ദേഹം പറയുന്നത്. താനൊരു നിരീശ്വരവാദിയാണെന്നും മകൾ മുസ്ലീമാകുന്നതിൽ എതിർപ്പില്ലെന്നും അശോകൻ പറയുന്നു. എന്നാൽ തീവ്രവാദികളുടെ കൈയിൽ മകൾ എത്തുന്നത് സുപ്രീംകോടതി ഇടപെട്ട് തടയണമെന്നും അശോകൻ ആവശ്യപ്പെടുന്നു.

കൂട്ടുകാരിയായ അമ്പിളി പിന്തിരിപ്പിച്ചില്ലായിരുന്നുവെങ്കിൽ ഹാദിയ (അഖില) ഫാസിൽ മുസ്തഫയുടെ രണ്ടാം ഭാര്യയായി യമനിൽ എത്തുമായിരുന്നുവെന്ന് സുപ്രിം കോടതിയിൽ അശോകന്റെ പുതിയ സത്യവാങ്മൂലം. ഫാസിൽ മുസ്തഫ ഷെറിൻ ഷഹാന ദമ്പതികളും ആയി അഖില (ഹാദിയ) ബന്ധത്തെ കുറിച്ചുള്ള എൻഐഎയുടെ അന്വേഷണ റിപ്പോർട്ട് കോടതി പരിശോധിക്കണമെന്ന് ആവശ്യം. കേരള പൊലീസിന്റെ ഓപ്പറേഷൻ പീജിയൻലൂടെ350 പേരെ ഐഎസ്ഐ എസ്ല് ചേരുന്നതിൽ നിന്ന് തടയാൻ സാധിച്ചു എന്നും അശോകൻ വ്യക്തമാക്കി.

ഹാദിയ കേസിൽ സുപ്രിം കോടതിയിൽ ഫയൽ ചെയ്ത് പുതിയ സത്യവാങ് മൂലത്തിൽ ആണ് തന്റെ മകളെ യെമനിലേക്ക് കൊണ്ട് പോകാൻ നടന്ന ആദ്യ ശ്രമത്തെ കുറിച്ച് അശോകൻ വെളിപ്പെടുത്തിയിരിക്കുന്നത്. ഹാദിയയുടെ അടുത്ത സുഹൃത്തായ അമ്പിളിയിൽ നിന്ന് സമീപകാലത്ത് ആണ് ഇക്കാര്യം അറിഞ്ഞത് എന്നും സത്യവാങ്മൂലത്തിൽ അശോകൻ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ മകൾ അഖില (ഹാദിയ) 2015 ൽ മലപ്പുറം സ്വദേശി ആയ ഷാനിബും ആയി നടത്തിയ ഇന്റർനെറ്റ് ചാറ്റിങ്ങിലൂടെ ആണ് അഖില ഇസ്ലാം മതത്തിലേക്ക് ആകൃഷ്ട ആകുന്നത് എന്ന് അശോകൻ സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തുന്നു.

ഷാനിബ് തന്റെ മൂത്ത സഹോദരി ആയ ഷെറിൻ ഷഹാനയെ അഖിലയ്ക്ക് (ഹാദിയ) പരിചയെപ്പെടുത്തി. ഷെറിൻ ഷഹാന ഫാസിൽ മുസ്തഫയുടെ ഭാര്യ ആണ്. ഈ ദമ്പതികളും ആയുള്ള പരിചയത്തിന് ഇടയിൽ ഫാസിൽ മുസ്തഫ അഖിലയ്ക്ക് രണ്ട് വാഗ്ദ്ധാനങ്ങൾ നൽകി. യെമനിലേക്ക് ഒരു യാത്രയും, തന്റെ രണ്ടാം ഭാര്യ പദവിയും.ഇതിനിടെ ഫാസിൽ മുസ്തഫയും ഷെറിൻ ഷഹാനയും അഖിലയെ (ഹാദിയ) എറണാകുളത്തേക്ക് കൊണ്ട് പോയി. അഖില (ഹാദിയ) മുസ്ലിം മതത്തിലേക്ക് മാറിയതായി വ്യക്തമാക്കുന്ന നോട്ടറി അറ്റസ്റ്റ് ചെയ്ത സത്യവാങ്മൂലം സംഘടിപ്പിച്ചു. പല പേരുകളിൽ നിന്ന് ആസിയ എന്ന പേര് ഈ ദമ്പതികൾ അഖിലയ്ക്ക് (ഹാദിയ) തെരെഞ്ഞെടുത്തു എന്നും അശോകൻ സത്യവാങ് മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനിടെ അടുത്ത സുഹൃത്തും സ്‌കൂളിലെ സഹപാഠിയും ആയ അമ്പിളിയോട് അഖില (ഹാദിയ) ഫാസിൽ മുസ്തഫയും ആയുള്ള ബന്ധത്തെ കുറിച്ച് പറഞ്ഞു. മുസ്ലിം ആയ ഫാസിൽ മുസ്തഫയുടെ രണ്ടാം ഭാര്യ ആകുന്നതിൽ നിന്ന് അഖിലയെ (ഹാദിയ) അമ്പിളി പിന്തിരിപ്പിച്ചു. ഇതോടെ ഫാസിൽ മുസ്തഫയും ആയുള്ള വിവാഹത്തിൽ നിന്ന് അഖില പിന്മാറി. ഇതേ തുടർന്ന് അഖിലയെ (ഹാദിയ) യെമനിലേക്ക് കൊണ്ട് പോകാൻ ഉള്ള പദ്ധതി ഫാസിൽ മുസ്തഫയും ഷെറിൻ ഷഹാനയും ഉപേക്ഷിച്ചു.

പെരിന്തൽമണ്ണ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇക്കാര്യങ്ങൾ എല്ലാം വ്യക്തമാക്കിയിരുന്നതായും, ഈ കണ്ടെത്തലുകൾ കേസ് ഡയറിയിൽ ഉൾപ്പെടുത്തിയിരുന്നു എന്നും അശോകൻ സത്യവാങ്മൂലത്തിൽ പരാമർശിച്ചിട്ടുണ്ട്. ഷെറിൻ ഷഹാന മംഗലാപുരത്ത് എത്തുക ആണെങ്കിൽ യെമനിലേക്ക് കൊണ്ട് പോകാം എന്ന വാഗ്ദാനം നൽകിയിരുന്നതായി കേരള പൊലീസ് കണ്ടെത്തിയിരുന്നു. യെമനിലേക്ക് കൊണ്ട് പോകാൻ ഫാസിൽ മുസ്തഫയും ഭാര്യ ഷെറിൻ ഷഹാനയും നടത്തിയ ശ്രമങ്ങളെ സംബന്ധിച്ച് കേരള പൊലീസ് റിപ്പോർട്ടിലെ കണ്ടെത്തൽ അഖില (ഹാദിയ) നിഷേധിച്ചിട്ടില്ല എന്നും അശോകൻ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

2016 ജൂലൈ യിൽ തന്നോട് നടത്തിയ രണ്ട് ടെലിഫോൺ സംഭാഷണങ്ങളിൽ സിറിയയിൽ ആട് മെയ്‌ക്കാൻ പോകുന്നതിനുള്ള താത്പര്യം അഖില (ഹാദിയ) അറിയിച്ചിരുന്നു. കഴിഞ്ഞ തവണ സുപ്രീം കോടതി കേസ് പരിഗണിച്ചപ്പോൾ ഈ ടെലിഫോൺ സംഭാഷണത്തിന്റെ ഒരു ഭാഗം മാത്രം ഷെഫിൻ ജഹാന്റെ അഭിഭാഷകർ കോടതിയിൽ വായിച്ച് കോടതിയെ തെറ്റ് ധരിപ്പിക്കാൻ ഉള്ള ശ്രമം നടന്നു. അതേസമയം ഈ ടെലിഫോൺ സംഭാഷണത്തെയോ, സിറിയയിൽ പോകാൻ ഉള്ള പദ്ധതിയെയോ അഖില (ഹാദിയ) നിഷേധിച്ചിട്ടില്ല എന്നും അശോകൻ ചൂണ്ടിക്കാട്ടുന്നു. വിവാഹത്തിന് ശേഷം മസ്‌കറ്റിലേക്ക് ഷെഫിൻ ജഹാൻ കൊണ്ട് പോകാൻ ശ്രമിച്ചതിനെ കുറിച്ചും അഖില (ഹാദിയ) നിഷേധിച്ചിട്ടില്ല. ഹൈക്കോടതി ഷെഫിൻ ജഹാന്റെ ഈ ശ്രമങ്ങളെ കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. താൻ ഹൈക്കോടതിയെ സമീപിച്ചിരുന്നില്ല എങ്കിൽ ഇതിനോടകം തന്നെ മകളെ വിദേശത്തേക്ക് കടത്തുമായിരുന്നു എന്നും അശോകൻ അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഇസ്ലാം മതം സ്വീകരിക്കുന്നതിന്റെ ഭാഗം ആയി അഞ്ച് പേരുകൾ വിവിധ ഘട്ടങ്ങളിൽ ആയി അഖില സ്വീകരിച്ചിരുന്നു എന്ന് അശോകൻ ചൂണ്ടിക്കാട്ടുന്നു. അസിയ, അദ് യ, അദ്യ, ആദിയ, ഹാദിയ. എന്നാൽ എന്തുകൊണ്ടാണ് വിവിധ പേരുകൾ സ്വീകരിച്ചത് എന്ന് അഖില (ഹാദിയ) സത്യവാങ് മൂലത്തിൽ വിശദീകരിച്ചിട്ടില്ല. സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ് മൂലത്തിൽ ആകട്ടെ അഖില എന്ന യഥാർത്ഥ പേരും പരാമർശിച്ചിട്ടുണ്ട് എന്നും അശോകൻ സത്യവാങ്മൂലത്തിൽ പരാമർശിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP