Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ദക്ഷിണാഫ്രിക്കയുലെ ഏകദിന പരമ്പര സ്വന്തമാക്കിയതിന് ഞങ്ങളെ പലരും അഭിനന്ദിക്കുന്നുണ്ട്; ഈ രണ്ട് സീനിയർ താരങ്ങളുടെ പിന്തുണയും ഉപദേശവും ഇല്ലായിരുന്നെങ്കിൽ ഞങ്ങൾക്ക് പകുതി പോലും തിളങ്ങാനാകില്ലായിരുന്നു; ധോണിയേയും കോഹ്ലിയേയും പുകഴ്‌ത്തി കുൽദീപ് യാദവ്

ദക്ഷിണാഫ്രിക്കയുലെ ഏകദിന പരമ്പര സ്വന്തമാക്കിയതിന് ഞങ്ങളെ പലരും അഭിനന്ദിക്കുന്നുണ്ട്; ഈ രണ്ട് സീനിയർ താരങ്ങളുടെ പിന്തുണയും ഉപദേശവും ഇല്ലായിരുന്നെങ്കിൽ ഞങ്ങൾക്ക് പകുതി പോലും തിളങ്ങാനാകില്ലായിരുന്നു; ധോണിയേയും കോഹ്ലിയേയും പുകഴ്‌ത്തി കുൽദീപ് യാദവ്

മുംബൈ: ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയേയും ധോണിയേയും പുകഴത്തി സ്പിന്നർ കുൽദീപ് യാദവ്. വിരാട് കൊഹ്‌ലിയുടെ സൈന്യത്തിലെ ജനറലാണ് ധോണിയെന്നും ഈ രണ്ട് സീനിയർ താരങ്ങളുടെ പിന്തുണയും ഉപദേശവും ഇല്ലായിരുന്നെങ്കിൽ തങ്ങൾക്ക് പകുതി പോലും തിളങ്ങാനാകില്ലായിരുന്നുവെന്നും താരം പറഞ്ഞു.

തന്റെയും ചഹാലിന്റെയും മിന്നുന്ന പ്രകടനങ്ങൾക്ക് പിന്നിൽ ധോണിയും കൊഹ്‌ലിയും നൽകുന്ന സംഭാവന വളരെ വലുതാണ്. ദക്ഷിണാഫ്രിക്കയിലെ ഞങ്ങളുടെ നേട്ടത്തിന് പിന്നിൽ കൊഹ്‌ലി ഭായിയുടെയും ധോണി ഭായിയുടെയും പിന്തുണ വലുതാണ്. ധോണി ഭായ് നൽകുന്ന നിർദേശങ്ങൾ സ്റ്റമ്പ് കാമറ പിടിച്ചെടുത്തത് പലരും കേട്ടു കാണും. എന്നാൽ തന്ത്രങ്ങൾ മെനയുന്നതുകൊഹ്ലി ഭായ് ആണ്. ഇത് ബൗളർമാർ കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നത് ധോണി ഭായും.

ദക്ഷിണാഫ്രിക്കയുലെ ഏകദിന പരമ്പര സ്വന്തമാക്കിയതിന് ഞങ്ങളെ പലരും അഭിനന്ദിക്കുന്നുണ്ട്. ഈ രണ്ട് സീനിയർ താരങ്ങളുടെ പിന്തുണയും ഉപദേശവും ഇല്ലായിരുന്നെങ്കിൽ ഞങ്ങൾക്ക് പകുതി പോലും തിളങ്ങാനാകില്ലായിരുന്നു. നിങ്ങളെ പിന്തുണക്കുകയും വലിയ വേദികളിൽ നിങ്ങൾക്ക് തിളങ്ങാനാകുമെന്ന് വിശ്വസിക്കുകയും ചെയ്യുന്ന ഒരു നായകനെയാണ് നിങ്ങൾ ആഗ്രഹിക്കുക. ബാറ്റ്‌സ്മാന്മാരെ വരിഞ്ഞുകെട്ടുന്ന തരത്തിൽ അറ്റാക്കിങ് ബൗളിങ് പുറത്തെടുക്കാൻ കൊഹ്‌ലി ഭായ് പിന്തുണ നൽകിയില്ലായിരുന്നെങ്കിൽ ഈ ജയം അസാധ്യമാകുമായിരുന്നുവെന്നും കുൽദീപ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP