Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നിരവധി സ്ത്രീകളുമായി അവിഹിതബന്ധം; ക്രൂരമായി മർദിക്കുന്നു; ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരേ പരാതിയുമായി ഭാര്യ പൊലീസ് സ്‌റ്റേഷനിൽ; കരാർ പുതുക്കാൻ വിസമ്മതിച്ച് ബി.സി.സി.ഐ

നിരവധി സ്ത്രീകളുമായി അവിഹിതബന്ധം; ക്രൂരമായി മർദിക്കുന്നു; ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരേ പരാതിയുമായി ഭാര്യ പൊലീസ് സ്‌റ്റേഷനിൽ; കരാർ പുതുക്കാൻ വിസമ്മതിച്ച് ബി.സി.സി.ഐ

ർത്താവിന് പരസ്ത്രീകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിൻ ജഹാൻ കൊൽക്കത്ത പൊലീസിൽ പരാതി നൽകി. ഷമിക്ക് ഒട്ടേറെ സ്ത്രീകളുമായി ബന്ധമുണ്ടെന്നും തന്നെ മർദിക്കാറുണ്ടെന്നും പരാതിയിൽ പറയുന്നു. രണ്ടുവർഷത്തിലേറെയായി മർദനവും ഭീഷണിയും സഹിച്ചാണ് ജീവിക്കുന്നതെന്നും ഹസിൻ ജഹാന്റെ പരാതിയിലുണ്ട്.

കൊൽക്കത്തയിലെ സൗത്ത് സിറ്റി മാളിനടുത്താണ് മുഹമ്മദ് ഷമിയും കുടുംബവും ജീവിക്കുന്നത്. ഷമിക്കെതിരേ ഭാര്യ പരാതിയുമായി പൊലീസിനെ സമീപിച്ചതോടെ, താരവുമായുള്ള വാർഷിക കരാർ പുതുക്കാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് വിസമ്മതിച്ചു. പരാതിയിൽ വ്യക്തതവരുന്നതുവരെ കരാർ തടഞ്ഞുവെക്കുക മാത്രമാണ് ചെയ്തിരിക്കുന്നതെന്ന് ബോർഡ് വൃത്തങ്ങൾ അറിയിച്ചു.

ദേവ്ധർ ട്രോഫിക്കായി ധർമശാലയിലാണ് മുഹമ്മദ് ഷമിയിപ്പോൾ. തനിക്കെതിരേ നടക്കുന്നത് ഗൂഢാലോചനയാണെന്നും പുറത്തുവരുന്ന വാർത്തകൾ വിശ്വസിക്കരുതെന്നും അദ്ദേഹം ട്വിറ്ററിലൂടെ അഭ്യർത്ഥിച്ചു. തന്നെ അപകീർത്തിപ്പെടുത്താനാണ് ഇതിന് പിന്നിലുള്ളവരുടെ ശ്രമം. അത് വിശ്വസിക്കരുതെന്നും ആരാധകരോട് താരം അഭ്യർത്ഥിച്ചു.

എന്നാൽ, ഷമിയും മറ്റ് സ്ത്രീകളുമായി നടത്തിയ വാട്‌സാപ്പ് ചാറ്റുകളുടെ സ്‌ക്രീൻ ഷോട്ടുകൾ സോഷ്യൽ മീഡിയയിൽ ഹസീൻ ജഹാൻ പോസ്റ്റ് ചെയ്തിരുന്നു. ഷമിയോടുള്ള സ്‌നേഹം മൂലം ഏറെക്കാലമായി എല്ലാം സഹിച്ചുകഴിയുകയായിരുന്നുവെന്നും അപ്പോൾ ജീവിതം തീർത്തും ദുസ്സഹമായതോടെയാണ് പരസ്യമായി രംഗത്തുവന്നതെന്നും അവർ പറഞ്ഞു.

നിരവധി സ്ത്രീകളുമായി ഷമിക്ക് ബന്ധമുണ്ടെന്ന് ഹസിൻ ആരോപിക്കുന്നു. ഇന്ത്യയുടെ പലഭാഗത്തുള്ളവരും അക്കൂട്ടത്തിലുണ്ട്. പാക്കിസ്ഥാൻകാരികളും യൂറോപ്പിലുള്ളവരും ഉണ്ട്. പരമ്പരകൾക്കായി ഇന്ത്യയിലും വിദേശത്തും പോകുമ്പോൾ അവരുമൊത്ത് കഴിയാറുണ്ട്. വീഡിയോ ആപ്പുകളിലൂടെ അവരുമായി ചാറ്റ് ചെയ്യാറുമുണ്ടെന്ന് പൊലീസിൽ നൽകിയ പരാതിയിൽ അവർ ആരോപിച്ചു.

അഭിഭാഷകൻ സാക്കിർ ഹുസൈൻ മുഖേനയാണ് ഹസീൻ കൊൽക്കത്ത പൊലീസ് കമ്മിഷണർ രാജീവ് കുമാറിന് പരാതി നൽകിയത്. പരാതിയുടെ വിശദാംശങ്ങൾ നൽകാൻ പൊലീസ് തയ്യാറായില്ല. തന്നെക്കുറിച്ചോ മകളെക്കുറിച്ചോ ഷമിക്ക് യാതൊരു ഉത്കണ്ഠയുമില്ലെന്ന് ഹസീൻ പറയുന്നു. ശാരീരികമായും മാനസികമായും എന്നെ പീഡിപ്പിക്കാറുണ്ട്. തനിക്കിഷ്ടമുള്ളതുപോലെ ജീവിക്കുമെന്നും വേണമെങ്കിൽ സഹിച്ച് കൂടെനിന്നോളാനുമാണ് ഷമി പറയുന്നതെന്നും അവർ ആരോപിക്കുന്നു.

ഫോണിന്റെ രഹസ്യ പാസ്‌വേഡ് മനസ്സിലാക്കിയാണ് താൻ വിവരങ്ങൾ ചോർത്തിയതെന്നും ചാറ്റുകൾ കണ്ടതോടെയാണ് പൊലീസിൽ പരാതിപ്പെടാൻ തീരുമാനിച്ചതെന്നും ഹസീൻ പറഞ്ഞു. ദക്ഷിണാഫ്രിക്കൻ പര്യടനംകഴിഞ്ഞ് തിരിച്ചുവന്നശേഷവും ഷമി തന്നെ മർദിച്ചതായി ഹസീൻ പരാതിപ്പെട്ടു. ഫേസ്‌ബുക്ക് വാളിൽ പോസ്റ്റ് ചെയ്തതിനെക്കാളും ്അറപ്പുളവാക്കുന്നതാണ് ചാറ്റുകളെന്നും അവർ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP