Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ലെനിനെ മാത്രമല്ല പെരിയാറിനെയും അംബേദ്കറിനെയും വെറുതെ വിടില്ലെന്നായതോടെ പ്രതിമ തകർക്കൽ രാഷ്ട്രീയം ബിജെപിയെ തിരിഞ്ഞുകുത്തുന്നു; കാര്യങ്ങൾ കൈവിട്ടുപോകാതിരിക്കാൻ സംഭവങ്ങളെ അപലപിച്ച് പ്രധാനമന്ത്രിയും പ്രവർത്തകർക്ക് നേരേ കണ്ണുരുട്ടി അമിത്ഷായും; ത്രിപുരയിലെ പ്രതിമ തകർക്കലിനെ ന്യായീകരിച്ച കുമ്മനം അടക്കമുള്ള നേതാക്കൾ മൗനത്തിൽ

ലെനിനെ മാത്രമല്ല പെരിയാറിനെയും അംബേദ്കറിനെയും വെറുതെ വിടില്ലെന്നായതോടെ പ്രതിമ തകർക്കൽ രാഷ്ട്രീയം ബിജെപിയെ തിരിഞ്ഞുകുത്തുന്നു; കാര്യങ്ങൾ കൈവിട്ടുപോകാതിരിക്കാൻ സംഭവങ്ങളെ അപലപിച്ച് പ്രധാനമന്ത്രിയും പ്രവർത്തകർക്ക് നേരേ കണ്ണുരുട്ടി അമിത്ഷായും; ത്രിപുരയിലെ പ്രതിമ തകർക്കലിനെ ന്യായീകരിച്ച കുമ്മനം അടക്കമുള്ള നേതാക്കൾ മൗനത്തിൽ

മറുനാടൻ മലയാളി ഡസ്‌ക്‌

ന്യൂഡൽഹി: ത്രിപുരയിൽ ലെനിന്റേതടക്കമുള്ള കമ്യൂണിസ്റ്റ് നേതാക്കളുടെ പ്രതിമകൾക്ക് നേരേയുള്ള അക്രമം മറ്റ് സംസ്ഥാനങ്ങളിലേക്കും പടർന്നതോടെ കേന്ദ്ര സർക്കാർ ജാഗ്രതയിലായി.കൊൽക്കത്തയിൽ ഭാരതീയ ജനസംഘം സ്ഥാപകൻ ശ്യാമപ്രസാദ മുഖർജിയുടെ പ്രതിമയിൽ കരിഓയിൽ ഒഴിക്കുകയും, യുപയിലെ മീററ്റിൽ അംബേദകറുടെ പ്രതിമ നശിപ്പിക്കുകയും ചെയ്തതോടെ കാര്യങ്ങൾ കൈവിട്ടുപോകുന്ന സ്ഥിതിയിലായി. പ്രതിമകൾ തകർത്ത സംഭവങ്ങളെ ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായും അപലപിച്ചു.പാർട്ടി പ്രവർത്തകർ ആരെങ്കിലും പ്രതിമ തകർക്കലിൽ ഉൾപ്പെട്ടതായി വിവരം കിട്ടിയാൽ ശ്ക്തമായ നടപടി സ്വീകരിക്കുമെന്ന് അമിത് ഷാ മുന്നറിയിപ്പ് നൽകി

ത്രിപുരയിൽ ലെനിന്റെ പ്രതിമകൾക്ക് നേരേയുള്ള അക്രമങ്ങൾക്ക് പിന്നാലെ തമിഴ്‌നാട്ടിലെ വെല്ലൂരിൽ, പെരിയാറിന്റെ പ്രതിമയ്കക് നേരേയും ആക്രമണമുണ്ടായിരുന്നു.ഇതോടെ അക്രമികൾക്കെതിരെ ശക്തമായ നടപടിയെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകി. തമിഴ്‌നാട്ടിൽ പെരിയാറിന്റെ പ്രതിമകൾക്കെല്ലാം പൊലീസ് സുരക്ഷ ഏർപ്പെടുത്തി.നിയമവാഴ്ച ഉറപ്പാക്കണമെന്ന് മദ്രാസ് ഹൈക്കോടതി സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകിയിട്ടുമുണ്ട്.

ലെനിന്റെ പ്രതിമകൾ തകർത്തതിനെതിരെ ഗുവാഹത്തിയിൽ 11 പാർട്ടികൾ ചേർന്ന് പ്രതിഷേധ പ്രകടനങ്ങൽ നടത്തി. കൊൽക്കത്തയിൽ ശ്യാമപ്രസാദ് മുഖർജിയുടെ പ്രതിമ തകർത്ത ഇടത് തീവ്രസംഘടനയായ റാഡിക്കലിന്റെ ഏഴ് അംഗങ്ങളെ അറസ്റ്റ് ചെയ്തിരുന്നു.

തമിഴ്‌നാട്ടിലെ വെല്ലൂരിൽ ഇന്നലെ പുലർച്ചെയാണ് പെരിയാറുടെ പ്രതിമക്കു നേരെ ആക്രമണമുണ്ടായത്. ത്രിപുര മാതൃകയിൽ ജാതിഭ്രാന്തനായ പെരിയാറുടെയും പ്രതിമ തകർക്കണമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എച്ച് രാജ കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിലൂടെ ആഹ്വാനം ചെയ്തിരുന്നു. പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമായതോടെ ഖേദപ്രകടനവുമായി എച്ച് രാജ രംഗത്തെത്തി.

വെല്ലൂർ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഡി.എം.കെ പ്രവർത്തകർ ഇന്നലെ തമിഴ്‌നാട്ടിലുടനീളം പ്രതിഷേധം സംഘടിപ്പിച്ചു. കോയമ്പത്തൂരിലെ ബിജെപി ഓഫീസിനു നേരെ പെട്രോൾ ബോംബ് ആക്രമണമുണ്ടായി. സംഭവത്തിൽ താന്തൈ പെരിയാർ ദ്രാവിഡാർ കഴകം (ടി.ഡി. പി.കെ) പ്രവർത്തകരായ മൂന്നുപേരെ പൊലീസ് അറസ്റ്റു ചെയ്തു.

ജാദവ്പൂർ യൂണിവേഴ്സിറ്റിയിലെ ആറ് വിദ്യാർത്ഥികളാണ് ആർ.എസ്.എസ് ആചാര്യനും ബിജെപിയുടെ പഴയ രൂപമായ ജനസംഘത്തിന്റെ സ്ഥാപകനുമായ ശ്യാമപ്രസാദ് മുഖർജിയുടെ പ്രതിമ തകർത്തത്. മുഖ്യമന്ത്രി മമതാ ബാനർജിയുടെ വസതിക്ക് വിളിപ്പാടകലെയായിരുന്നു സംഭവം. അക്രമം തടഞ്ഞ തൃണമൂൽ പ്രവർത്തകർ പ്രതികളെ പൊലീസീന് കൈമാറി.രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ ഉണ്ടായ പ്രതിമ തകർക്കൽ സംഭവം പാർലമെന്റിലും പ്രതിഷേധത്തിനിടയാക്കി.

. ത്രിപുരയിൽ ലെനിന്റെ പ്രതിമ തകർത്ത സംഭവത്തെ ബിജെപി നേതാക്കൾ ന്യായീകരിക്കുകയാണ് ചെയ്തത്. ലെനിൻ തീവ്രവാദിയാണെന്നായിരുന്നു സുബ്രഹ്മണ്യൻ സ്വാമിയുടെ ആരോപണം. രാം മാധവും ത്രിപുര ഗവർണർ തഥാഗത റോയിയും സംഭവത്തെ നിസാരവത്കരിക്കുകയാണ് ചെയ്തത്.പതിറ്റാണ്ടുകൾ നീണ്ട അടിമഭരണത്തിൽ നിന്ന് മോചിതരായ ജനത അവരുടെ ദുരിതങ്ങൾക്ക് കാരണമായവർക്കെതിരെ പ്രതികരിക്കുന്നത് സ്വാഭാവികമാണെന്നായിരുന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരന്റെ പ്രതികരണം.ഏതായാലും ദേശീയ നേതാക്കൾ പ്രതിമ തകർക്കൽ സംഭവങ്ങളെ തള്ളി പറഞ്ഞിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP