Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജയം മാത്രം ലക്ഷ്യം വെച്ച് ഇന്ത്യ ഇന്ന് ബംഗ്ലാ കടുവകൾക്കെതിരെ; ബൗളർമാരുടെ ഫോമില്ലായ്മയിൽ ഇന്ത്യൻ ടീം; ഇന്ന് തോറ്റാൽ ഫൈനൽ ഇന്ത്യയുടെ സാധ്യതകൾക്ക് മങ്ങൽ

ജയം മാത്രം ലക്ഷ്യം വെച്ച് ഇന്ത്യ ഇന്ന് ബംഗ്ലാ കടുവകൾക്കെതിരെ; ബൗളർമാരുടെ ഫോമില്ലായ്മയിൽ ഇന്ത്യൻ ടീം; ഇന്ന് തോറ്റാൽ ഫൈനൽ ഇന്ത്യയുടെ സാധ്യതകൾക്ക് മങ്ങൽ

കൊളംബോ: ശ്രീലങ്കയിൽ നടക്കുന്ന ത്രിരാഷ്ട്ര ട്വന്റി 20 പരമ്ബരയിൽ ആദ്യ ജയത്തിനായി ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരേ ഇറങ്ങും. ആദ്യ മൽസരത്തിൽ ശ്രീലങ്കയോടേറ്റ അഞ്ച് വിക്കറ്റ് തോൽവിയുടെ ക്ഷീണത്തിൽ ഇന്ത്യ ഇറങ്ങുമ്‌ബോൾ ബൗളിങ്ങാണ് പ്രധാന പ്രശ്‌നമാവുന്നത്.

ആദ്യ മത്സരത്തിൽ ഇന്ത്യയുടെ ബൗളർമാർ ശ്രീലങ്കൻ ബാറ്റ്‌സ്മാന്മാരിൽനിന്ന് നല്ല രീതിയിൽ പ്രഹരമേറ്റിരുന്നു, സൂപ്പർ താരങ്ങളായ ജസ്പ്രീത് ബൂംറയുടെയും ഭുവനേശ്വർ കുമാറിന്റെയും അഭാവം ഇന്ത്യൻ ടീമിൽ നിഴലിച്ചു നിൽക്കുകയാണ്.

അതേ സമയം കരുത്തുറ്റ താരനിരയുമാണ് ബംഗ്ലാദേശ് എത്തുന്നത്. സൂപ്പർ താരങ്ങളായ തമിം ഇക്‌ബാൽ,സൗമ്യ സർക്കാർ, ഇമ്രുൽ കൈസ്, മുഷ്ഫിഖർ റഹിം,മുസ്തഫിസുർ റഹ്മാൻ തുടങ്ങിയവരെല്ലാം ബംഗ്ലാദേശ് നിരയിൽ കളിക്കുന്നുണ്ട്.

ശിഖർ ധവാന്റെ ഫോമിലാണ് ഇന്ത്യയുടെ പ്രതീക്ഷകൾ. ടീമിലെ മറ്റൊരു സ്പിന്നറായ അക്ഷർ പട്ടേലിനു ആദ്യ ഇലവനിൽ ഇന്ന് അവസരം ലഭിച്ചേക്കും.മധ്യനിരയിൽ റിഷഭ് പന്തിന് പകരം കെ എൽ രാഹുലിനെ കളിപ്പിക്കാനും സാധ്യതയുണ്ട്.രാത്രി ഏഴ് മണിക്ക്ാണ് മത്സരം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP