Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിജെപിക്കാരുടെ അസഹിഷ്ണുതക്കെതിരെ തുണിയഴിച്ച് പ്രതിഷേധിച്ചും സിനിമക്ക് പുറത്ത് വാർത്തകളിൽ ഇടംപിടിച്ചു; കണ്ണു കെട്ടിയും സിപ്പഴിച്ചുമുള്ള പ്രതിഷേധം കോമാളിത്തമെന്ന് പറഞ്ഞ് പരിവാറുകാർ വിമർശിച്ചപ്പോഴും ഇടതുപക്ഷം ഒപ്പം നിന്നു; തൊണ്ടി മുതലിലെ പൊലീസുകാരന്റെ വേഷം ഗംഭീരമാക്കിയപ്പോൾ അലൻസിയറിനെ തേടി മികച്ച സഹനടനുള്ള പുരസ്‌ക്കാരവും

ബിജെപിക്കാരുടെ അസഹിഷ്ണുതക്കെതിരെ തുണിയഴിച്ച് പ്രതിഷേധിച്ചും സിനിമക്ക് പുറത്ത് വാർത്തകളിൽ ഇടംപിടിച്ചു; കണ്ണു കെട്ടിയും സിപ്പഴിച്ചുമുള്ള പ്രതിഷേധം കോമാളിത്തമെന്ന് പറഞ്ഞ് പരിവാറുകാർ വിമർശിച്ചപ്പോഴും ഇടതുപക്ഷം ഒപ്പം നിന്നു; തൊണ്ടി മുതലിലെ പൊലീസുകാരന്റെ വേഷം ഗംഭീരമാക്കിയപ്പോൾ അലൻസിയറിനെ തേടി മികച്ച സഹനടനുള്ള പുരസ്‌ക്കാരവും

മറുനാടൻ ഡെസ്‌ക്ക്

തിരുവനന്തപുരം: സിനിമ രംഗത്തെ അവാർഡുകൾ പലപ്പോഴും ഭരിക്കുന്നവന്റെ താൽപ്പര്യത്തിന് അനുസരിച്ച് നൽകുന്നതാണ് എന്ന വിമർശനം ഏറെക്കാലമായി കേൾക്കുന്നതാണ്. ഇത്തവണ അത്തരമൊരു വിമർശനം കേൾക്കേണ്ടി വരില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. കാരണം അർഹതപ്പെട്ടവരെ തേടി തന്നെയാണ് ഇത്തവണ സിനിമാ പുരസ്‌ക്കാരം തേടിയെത്തിയത്. മികച്ച സഹനടനുള്ള പുരസ്‌ക്കാരം നേടിയ അലൻസിയൽ ഒരു ഇടതു സഹയാത്രികനായാണ് അറിയപ്പെടുന്നത്. വ്യത്യത്സമായ പ്രതിഷേധങ്ങളിലൂടെയാണ് അലൻസിയർ പുരസ്‌ക്കാരവും വിമർശനങ്ങളും ഏറ്റുവാങ്ങിയത്. ഇടതുപക്ഷത്തെ നോവാക്കാതെ മുന്നേറുന്ന വ്യക്തിത്വമായിരുന്നു അലൻസിയറുടേത്.

സിനിമക്ക് പുറത്തു അദ്ദേഹം വാർത്തകളിൽ നിറഞ്ഞത് പലപ്പോഴും വ്യത്യസ്ത പ്രതിഷേധങ്ങൾക്കൊപ്പം നിന്നിരുന്നു. കേന്ദ്രസർക്കാറിനെതിരായ വിമർശനങ്ങളുടെ പേരിൽ സംഘപരിവാർ കക്ഷികളുടെ ഭാഗത്തു നിന്നും കടുത്ത വിമർശനം അദ്ദേഹം കേൾക്കേണ്ടി വന്നു. അസഹിഷ്ണുതക്കെതിരെ തുണയിച്ചുള്ള പ്രതിഷേധമായിരുന്നു അലൻസിയറുടേത്. ഇത് മാധ്യമങ്ങളിൽ വാഴ്‌ത്തപ്പെട്ടപ്പോൾ സംഘപരിവാർ അണികളിൽ കുരുപൊട്ടിച്ചു.

എൻസിപി മന്ത്രി തോമസ് ചാണ്ടിയുടെ രാജി വൈകിയതിലുണ്ടായ പ്രതിഷേധത്തിലും നടൻ ആ പുതുമ കൊണ്ടുവന്നു. ഒരു ദിവസം മുഴുവൻ പാന്റിന്റെ സിപ് തുറന്നിട്ടായിരുന്നു ഇത്തവണ അലൻസിയറിന്റെ പ്രതിഷേധം. രാജി വലിച്ചു നീട്ടിക്കൊണ്ടു പോയതിലും മുഖ്യമന്ത്രിയുടെ പ്രതികരണത്തിലും നടൻ രോഷത്തിലാണ്. തോമസ് ചാണ്ടിയെ ചുമക്കുന്നത് ജനാധിപത്യത്തിനു നാണക്കേടാണെന്നു അദ്ദേഹം പറയുകയുണ്ടായി. രാജി വൈകിപ്പിച്ച തോമസ് ചാണ്ടിയുടേയും മുഖ്യമന്ത്രിയുടേയും നിലപാടിനെതിരെ ഒരു ദിവസം മുഴുവൻ പാന്റിന്റെ സിപ് തുറന്നിടുകയാണെന്നും നടൻ തുറന്നടിച്ചിുന്നു. ഈ വിഷയത്തിന് അപ്പുറം ഇടതുപക്ഷത്തിനെതിരെ കാര്യമായ വിമർശനം അലൻസിയർ ഉയർത്തിയിരുന്നില്ല.

ബിജെപി പ്രവർത്തകർക്കുനേരെ സിപിഎം കണ്ണുരുട്ടിയാൽ അവരുടെ കണ്ണുകൾ വീട്ടിൽക്കയറി ചൂഴ്‌ന്നെടുക്കുമെന്ന ദേശീയ ജനറൽ സെക്രട്ടറി സരോജ് പാണ്ഡെയുടെ പ്രസ്താവനയ്‌ക്കെതിരെ കണ്ണുകെട്ടിയായിരുന്നു നേരത്തെ നടന്റെ പ്രതിഷേധം. കറുത്ത തുണി കൊണ്ടു കണ്ണുമൂടിക്കെട്ടി സിഐ ഓഫിസിലെത്തിയ അലൻസിയർ തന്റെ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്നു ഭയക്കുന്നതായും, എനിക്കു സംരക്ഷണം തരണമെന്നും പറഞ്ഞ് പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.

സംവിധായകൻ കമലിനെതിരെയുള്ള ആരോപണങ്ങൾക്കെതിരെ അമേരിക്കയിലേക്കുള്ള ടിക്കറ്റ് ചോദിച്ച് തെരുവിലിറങ്ങിയാണ് പ്രതിഷേധിച്ചത്. ഒറ്റമുണ്ടുടുത്തു കയ്യിൽ കിലുക്കാംപെട്ടിയുമായി കാസർകോട് പുതിയ ബസ് സ്റ്റാൻഡിൽ വന്നിറങ്ങിയ അലൻസിയർ ആമുഖം ഒന്നുമില്ലാതെ ഒറ്റയാൾ നാടകം നടത്തുകയായിരുന്നു. അമേരിക്കയിൽ പോകാൻ ടിക്കറ്റ് വേണമെന്നായിരുന്നു ആവശ്യം. രാജ്യസ്നേഹിയുടെ സർട്ടിഫിക്കറ്റ് തേടുന്നവർ ഇന്ത്യയിൽ ജീവിക്കാൻ അനുവദിക്കുന്നില്ലെന്നും അതുകൊണ്ട് അമേരിക്കയിലേക്കോ പോർച്ചുഗലിലേക്കോ രക്ഷപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം പ്രതിഷേധങ്ങൾക്ക് ശേഷം അടുത്തിടെ അലൻസിയർ എവിടെ എന്നു ചോദിച്ച് സംഘപരിവാർ അണികൾ രംഗത്തെത്തിയിരുന്നു. കണ്ണൂരിൽ ഷുഹൈബിനെ വെട്ടിക്കൊന്ന സംഭവത്തിലും മറ്റും അലൻസിയറിന്റെ മൗനം ഏറെ ചോദ്യം ചെയ്യപ്പെട്ടു. ഈ വിമർശനം കടുക്കുന്ന വേളയിലും ഇടതു സർക്കാർ അലൻസിയറിനെ കൈവിട്ടില്ല. മികച്ച സഹനടനുള്ള പുരസ്‌ക്കാരം അലൻസിയറിനെ തേടിയെത്തുമ്പോൾ അത് അദ്ദേരഹത്തിന്റെ നിലപാടുകൾക്കുള്ള അംഗീകാരം കൂടിയായി വിലയിരുത്തപ്പെടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP