Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോകത്തിലെ ഏറ്റവും വില കൂടി സ്പോർട്സ് കാറുകൾ വാങ്ങണോ? നമുക്ക് ജനീവ മോട്ടോർ ഷോയിലേക്ക് പോകാം

ലോകത്തിലെ ഏറ്റവും വില കൂടി സ്പോർട്സ് കാറുകൾ വാങ്ങണോ? നമുക്ക് ജനീവ മോട്ടോർ ഷോയിലേക്ക് പോകാം

സ്‌പോർട്‌സ് കാർ പ്രേമികൾ നിരവധിയാണ്. ആഡംബരത്തിന്റെ അവസാന വാക്കായ ഇവ എന്ത് വിലകൊടുത്തും സ്വന്തമാക്കുന്നവരും നിരവധി. ജനീവ ഇന്റർനാഷണൽ മോട്ടോർ ഷോയാണ് ഈ സ്പോർട്സ് കാറുകളുടെ കേന്ദ്രം. പുതുപുത്തൻ സ്പോർട്സ് കാറുകൾ ജനീവാ മോർട്ടർ ഷോയിൽ എത്തിയിട്ടുണ്ട്.

മിന്നി തിളങ്ങുന്നതും വേഗത്തിന്റെ രാജാവായ ഇവ ലേറ്റസ്റ്റ് എഞ്ചിനീയറിങ് ടെക്‌നോളജിയിലും തീർത്തിട്ടുള്ളവയാണ് ജനീവ മോട്ടോർ ഷോയിൽ വെച്ചിട്ടുള്ള ഈ കാറുകൾ. പൗരുഷം വിളിച്ചോതുന്ന ഈ കാറുകളെ നമുക്ക് പരിചയപ്പെടാം.

1.ഇറ്റാൽ ഡിസൈൻ സെറുമോ ഡേർട്ട
ആരെയും ആകർഷിക്കുന്ന ചോക്ലേറ്റ് ലുക്കാണ് ഡേർട്ടയുടേത്. കണ്ടാൽ ആരും കണ്ണെടുക്കാതെ നോക്കി നിന്നു പോകുന്ന അതീവ സുന്ദരി തന്നെ ഈ കാർ. ഇറ്റലിയിലെ ടരിനിലുള്ള വാഹന നിർമ്മാതാക്കളും ഡിസൈനേഴ്‌സുമാണ് ഈ കാറിന് രൂപം നൽകിയത്. കാർബൺ ഫൈബർ ബോഡിയിൽ ഉള്ള ഭാരം കുറഞ്ഞ ഈ കാറിന് 10 സിലണ്ടർ എഞ്ചിനാണ്.

മണിക്കൂറിൽ 310 കിലോമീറ്ററിൽ ഇത് പറക്കും. വിപണിയിൽ വളരെ കുറച്ച് മാത്രം ഉള്ള ഇവ അതി സമ്പന്നരെ ലക്ഷ്യമിട്ടാണ് നിർമ്മിച്ചിരിക്കുന്നത്. അഞ്ചെണ്ണം നിർമ്മിച്ചതിൽ മൂന്നെണ്ണം മാത്രമാണ് വിൽപ്പനയ്ക്കുള്ളത്. ഇതിന്റെ വില 2.5 മില്ല്യൺ ഡോളറാണ്.

2. സഗാട്ടോ ഇസോവോൾട്ട വിഷൻ ഗ്രാൻ ടുറിസ്‌മോ
സോണി പ്ലേ സ്റ്റേഷൻ വീഡിയോ ഗെയ്മിൽ പലരും ഓടിച്ചു കളിക്കുന്ന കാറുകളിൽ ഒന്നാണിത്. ഇനി ആവശ്യത്തിന് പണം കയ്യിലുണ്ടെങ്കിൽ ഇവർക്ക് ഇത് സ്വന്തമാക്കുകയും ചെയ്യാം. മിലാനിലെ ഡിസൈൻ കമ്പനിയായ സഗാട്ടോയാണ് ഈ കാറിന്റെ ഉപജ്ഞാതാക്കൾ. രണ്ട് പേർക്ക് ഇരിക്കാവുന്ന ഈ കാറിൽ ഡാർക്ക് ഗ്ലാസ് ആണ് ഉപയോഗിച്ചിരിക്കുന്നത്. 1.9 മില്ല്യൺ ഡോളറാണ് ഇതിന്റെ വില.

3. ഫെരാരി 488 പിസ്ത
ലോകത്തിലെ ഏറ്റവും വേഗത്തിൽ കുതിക്കുന്ന കാറുകളിൽ ഒന്നാണ് ഫെരാരി 488 പിസ്ത. മണിക്കൂറിൽ 340 കിലോമീറ്റർ ആണ് ഇതിന്റെ വേഗത. ഇതിലെ പുതിയ സ്റ്റിയറിങ് സിസ്റ്റം നോൺ പ്രൊഫഷണൽസിനും ഈ കാർ ഈസിയായി ഹാൻഡിൽ ചെയ്യാൻ സഹായിക്കും. ലുക്ക് മാത്രമല്ല ഇതിന്റെ ശബ്ദവും ആകർഷണീയമാണ്. 367,365 ഡോളറാണ് ഇതിന്റെ വില.

4. പോഷെ 911 ജിടി3 ആർഎസ്
കെട്ടിലും മട്ടിലും രസികനാണ് പോഷെയുടെ ഈ പുതു പുത്തൻ വേർഷൻ. ആറ് സിലൻഡറിലുള്ള ഈ കാർ മണിക്കൂറിൽ 312 കിലോമീറ്റർ വേഗതയിൽ പറന്നു പോകും. ഏപ്രിൽ പകുതിയോടെ ഇത് ജർമൻ മാർക്കറ്റിലും ലഭ്യമാകും. 242,000 ഡോളറാണ് ഇതിന്റെ വില.

5. മക്ലാറൻ സെന്ന
ആരെയും മോഹിപ്പിക്കുന്ന കിടിലൻ ലുക്കാണ് സെന്നയുടേത്. വ്യത്യസ്തതയിൽ തീർത്ത ഡിസൈനും ഡാർക്ക് ഗ്ലാസും ലെഫ്റ്റ് സൈഡ് ഡ്രൈവിങ് സീറ്റുമായി പാഞ്ഞു പോകുന്ന സെന്നയെ ആരും നോക്കി പോകും. നിരവധി ആരാധകരുള്ള കാറാണ് ഇത്. ഇംഗ്ലണ്ടിലാണ് ഈ കാർ നിർമ്മിക്കുന്നത്. 1.4 മില്ല്യൺ ഡോളറാണ് ഇതിന്റെ വില.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP