Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സീറോ മലബാർ സഭയെ പിളർത്താനുള്ള ളോഹയിട്ട ഗുണ്ടകളുടെ കുത്തിത്തിരുപ്പ് വിശ്വാസികൾ തിരിച്ചറിയണം; കപ്യാര് കുത്തിക്കൊന്ന വൈദികന്റെ ചോരമണം പോലും ആലഞ്ചേരിയുടെ മുതുകിൽ ചാർത്താൻ ശ്രമിക്കുന്നത് പിശാചിന്റെ ബുദ്ധി: ചൊറിയണങ്ങുമായി അരമനയിൽ ചെന്നു കത്തനാർമാരുടെ ളോഹ പൊക്കി തേച്ചു പിടിപ്പിച്ചു വേണം ഇവറ്റകളെ നിലയ്ക്ക് നിർത്താൻ

സീറോ മലബാർ സഭയെ പിളർത്താനുള്ള ളോഹയിട്ട ഗുണ്ടകളുടെ കുത്തിത്തിരുപ്പ് വിശ്വാസികൾ തിരിച്ചറിയണം; കപ്യാര് കുത്തിക്കൊന്ന വൈദികന്റെ ചോരമണം പോലും ആലഞ്ചേരിയുടെ മുതുകിൽ ചാർത്താൻ ശ്രമിക്കുന്നത് പിശാചിന്റെ ബുദ്ധി: ചൊറിയണങ്ങുമായി അരമനയിൽ ചെന്നു കത്തനാർമാരുടെ ളോഹ പൊക്കി തേച്ചു പിടിപ്പിച്ചു വേണം ഇവറ്റകളെ നിലയ്ക്ക് നിർത്താൻ

എഡിറ്റോറിയൽ

യാക്കോബായ കാരും ഓർത്തഡോക്‌സുകാരും തമ്മിലുള്ള തർക്കത്തിന് എത്ര വർഷത്തെ പഴക്കമുണ്ടെന്ന് ആ രണ്ടു വിശ്വാസത്തിലും ഉള്ളവർക്ക് പോലും നിശ്ചയം കാണില്ല. ഒരു കൂട്ടം തീവ്രവാദികൾ വാശിയോടെ രംഗത്തുണ്ടെങ്കിലും ഒരേ ആചാരങ്ങളും പാരമ്പര്യങ്ങളും പരിശീലിക്കുന്ന ഇരു വിഭാഗത്തിലെയും വിശ്വാസികൾക്കറിയാം ഇതു വിശ്വാസത്തിന്റെയോ പാരമ്പര്യത്തിന്റെയോ ഒന്നും വിഷയം അല്ല, നേരെ മറിച്ച് മെത്രാന്മാരുടെയും വൈദികരുടെയും തൊപ്പി പോകുമോ എന്ന പ്രശ്‌നം മാത്രമാണെന്ന്.

വൈദികരും മെത്രാന്മാരും ചേർന്നുണ്ടാക്കിയ തലവേദനയ്ക്ക് കുട പിടിക്കാൻ വിശ്വാസികൾ നിർബന്ധിതരാവുകയാണ്. സുപ്രീം കോടതി ഇടപെട്ടിട്ടു പോലും ആ ഊരാക്കുടുക്ക് അഴിക്കാൻ ഇപ്പോൾ ഇരു സഭകൾക്കും കഴിയുന്നില്ല. രാജ്യത്തെ പരമോന്നത നീതിപീഠത്തിൽ നിന്നും വിധി വാങ്ങിയിട്ടും നടപ്പിലാക്കാൻ ഓർത്തഡോക്‌സ് സഭയ്ക്കും സാധിക്കുന്നില്ല. കേരളത്തിലെ ഏതെങ്കിലും ഒരു സർക്കാർ സ്വന്തം പൊലീസിനെ കൊണ്ട് നീതി നടപ്പിലാക്കാൻ രംഗത്ത് ഇറങ്ങുമെന്നും കരുതേണ്ട. കാരണം തൊട്ടാൽ പൊള്ളുന്ന വിശ്വാസത്തിന്റെ പ്രശ്‌നമാണിത്.

ഇതാണ് എറണാകുളത്തെ ഭൂമി വിൽപ്പനയുടെ പേരിൽ സീറോ മലബാർ സഭയിൽ ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന വിവാദങ്ങളുടെ അന്ത്യഫലം. ചില മെത്രാന്മാർക്ക് സ്ഥാനം ഉറപ്പിക്കാൻ വേണ്ടി ഒരു കൂട്ടം ക്രിമിനലുകളായ വൈദികരെ കൂട്ടു പിടിച്ചു നടത്തുന്ന വൃത്തികെട്ട നാടകങ്ങൾ ഇപ്പോൾ തെരുവിൽ എത്തിയിരിക്കുകയാണ്. വെള്ളക്കുപ്പായം ഇട്ട ആ ക്രിമിനലുകൾ സർവ്വ സഭാ നിയമങ്ങളും ലംഘിച്ചു സ്വന്തം സഭാ തലവനെതിരെ തെരുവിൽ ഇറങ്ങിയിരിക്കുന്നു. മാധ്യമങ്ങളെ ക്ഷണിച്ചു വരുത്തി അവർ വിശ്വാസ നിയമങ്ങൾക്കെതിരെ ശബ്ദം ഉയർത്തുന്നു. സ്വന്തം സഭാ തലവനെതിരെ കൊലപാതക കുറ്റം ആരോപിക്കുന്നു.

സീറോ മലബാർ സഭയുടെ ഭൂമി ഇടപെടലിൽ ചില വീഴ്ചകൾ ഉണ്ടായിട്ടുണ്ട് എന്നത് സത്യമാണ്. പതിവായി സഭാ നേതാക്കൾ നടത്തിയിരുന്ന സർക്കാരിനെ പറ്റിച്ച് ആധാര വിലയിൽ കുറവ് കാണിച്ചു നടത്തിയ ഭൂമി ഇടപാട്, ഇക്കുറി പണികൊടുക്കാൻ നോക്കിയിരുന്ന സ്വന്തം പാളയത്തിലെ ചില വിരുതന്മാരുടെ ഇടപെടൽ മൂലം പാളി. സാമ്പത്തിക ഇടപാടുകൾ നടത്തുന്ന കാര്യത്തിൽ വലിയ ശേഷിയില്ലാത്ത മേജർ ആർച്ച് ബിഷപ്പിനെ മുക്കാൻ കൂട്ടത്തിൽ ഇടനിലക്കാരൻ ശ്രമിക്കുക കൂടി ചെയ്തതോടെ എല്ലാം പൂർത്തിയായി.

ചില മെത്രാന്മാർക്ക് സ്ഥാനം ഉറപ്പിക്കാൻ വേണ്ടി ഒരു കൂട്ടം ക്രിമിനലുകളായ വൈദികരെ കൂട്ടു പിടിച്ചു നടത്തുന്ന വൃത്തികെട്ട നാടകങ്ങൾ ഇപ്പോൾ തെരുവിൽ എത്തിയിരിക്കുകയാണ്. വെള്ളക്കുപ്പായം ഇട്ട ആ ക്രിമിനലുകൾ സർവ്വ സഭാ നിയമങ്ങളും ലംഘിച്ചു സ്വന്തം സഭാ തലവനെതിരെ തെരുവിൽ ഇറങ്ങിയിരിക്കുന്നു. മാധ്യമങ്ങളെ ക്ഷണിച്ചു വരുത്തി അവർ വിശ്വാസ നിയമങ്ങൾക്കെതിരെ ശബ്ദം ഉയർത്തുന്നു. സ്വന്തം സഭാ തലവനെതിരെ കൊലപാതക കുറ്റം ആരോപിക്കുന്നു.വലിയ വിലയ്ക്ക് ഭൂമി വിറ്റു ചെറിയ വില മാത്രം അക്കൗണ്ടിൽ കാണിച്ചു ബാക്കിയൊക്കെ മാർ ആലഞ്ചേരി വീട്ടിൽ കൊണ്ട് പോയി എന്നു പറയാൻ തെരുവിൽ ഇറങ്ങിയ ഏതെങ്കിലും ഒരു വൈദികന് സാധിക്കുമോ? സർക്കാരിനെ പറ്റിക്കാൻ നടത്തിയ ശ്രമം പാളിയത് സാങ്കേതികമായി കുരുക്കായതുകൊണ്ട് ആ ചെലവിൽ തിരുമേനിയെ പുറത്താക്കി അധികാരം പിടിക്കാൻ ഉപയോഗിക്കാം എന്നല്ലാതെ മറ്റെന്ത് ലക്ഷ്യമാണിവർക്കുള്ളത്. വിറ്റവിലയും വാങ്ങിയ വിലയും കൃത്യമായി കണക്കിൽ കാണിച്ചു സ്റ്റാപ് ഡ്യൂട്ടിയടിച്ചാണ് ഭൂമി ഇടപാട് നടത്തുന്നത് എന്നു നെഞ്ചത്ത് കൈവച്ചു കൊണ്ട് ഇവർക്കാർക്കെങ്കിലും പറയാമോ?

ഇല്ല, ഇതൊന്നും അവർക്ക് പറ്റില്ല. എന്നാൽ ഇതൊരു വൻ വിവാദമാക്കി മാർ ആലഞ്ചേരിയെ എങ്ങനെയെങ്കിലും പുകച്ചു പുറത്ത് ചാടിക്കണം. എന്നിട്ടു പകരം കയറി ആ കസേരയിൽ അമർന്നിരിക്കണം. അത്രയുമേ ഇവറ്റകൾക്ക് ലക്ഷ്യമുള്ളൂ. 

ഇത് ആദ്യമൊന്നുമല്ല എറണാകുളത്തെ ക്രമിനലുകളായ വൈദികർ തെരുവിൽ ഇറങ്ങുന്നത്. സീറോ മലബാർ സഭയ്ക്ക് സ്വതന്ത്രാധികാരം ലഭിക്കുമെന്നു ഉറപ്പായപ്പോൾ ആസ്ഥാനം തങ്ങൾക്ക് വേണമെന്ന് പറഞ്ഞു 91ലും ഇവർ ഗോഗ്വ വിളിച്ചിരുന്നു. അന്നും ഓശാന പാടാൻ പത്രങ്ങൾ ഉണ്ടായിരുന്നു. അന്നു പോപ്പിനെ പേടിപ്പിച്ച് ആസ്ഥാനം നേടിയെ പോലെ ഇന്നു പോപ്പിനെ പേടിപ്പിച്ച് തെക്കന്മാരുടെ ആധിപത്യം അവസാനിപ്പിക്കാം എന്ന വ്യാമോഹമാണ് ഈ തെരുവ് നാടകത്തിന് പിന്നിൽ.

എന്നാൽ ഇവർ ചെയ്യുന്നത് കനോനിക നിയമങ്ങളുടെ നഗ്‌നമായ ലംഘനവും വിശ്വാസ സത്യങ്ങളെ വെല്ലുവിളിക്കുന്ന പ്രകിയയുമാണ് എന്നു ഇവർ എന്ന് തിരിച്ചറിയും. ഒരു വൈദികൻ പൗരോഹിത്യം സ്വീകരിക്കുമ്പോൾ സ്വയം ഏറ്റെടുക്കുന്ന പ്രധാനപ്പെട്ട രണ്ടു വ്രതങ്ങളുണ്ട്. ദാരിദ്ര്യവും അനുസരണയും. ആഡംബര കാറുകളിൽ ചുറ്റി നടന്നും വിശ്വാസികളോട് കുർബാന ചൊല്ലാനും ശവം അടക്ക് നടത്താനും വരെ പണം വാങ്ങിയും ഇവർ ദാരിദ്ര്യം എന്ന വൃതത്തിന്റെ അന്തസ്സ് പാടേ കെടുത്തി. പഞ്ചനക്ഷത്ര ഹോട്ടലുകളുടെ വിഭവങ്ങളെ വെല്ലുന്ന വിരുന്നൊരുക്കാത്ത എത്ര വൈദിക മന്ദിരങ്ങൾ കേരളത്തിലുണ്ട്. മുതലാളിമാരുടെ വീട്ടിൽ വിരുന്നിന് പോകാത്ത എത്ര കത്തനാന്മാരുണ്ടിവിടെ?

അവശേഷിച്ചിരുന്ന അനുസരണയുടെ കടയ്ക്കലാണ് ഇവർ കത്തി വച്ചിരിക്കുന്നത്. ഒരു കത്തോലിക്ക സന്യാസിയെ സംബന്ധിച്ചടുത്തോളം അനുസരണ എന്നാൽ സഭാധികാരികൾ പറയുന്നത് അതേപടി അനുസരിക്കുന്നത് തന്നെയാണ്. അഥവാ അത് ധാർമ്മികതയ്ക്കും രാജ്യത്തെ നിയമങ്ങൾക്കും എതിരാണെങ്കിൽ സഭയ്ക്കുള്ളിൽ ഒതുങ്ങി നിന്നുകൊണ്ട് പോരാടുന്നതിൽ തെറ്റില്ല. എന്നാൽ നുണക്കഥകളും വ്യക്തിഹത്യകളുമായി തെരുവിൽ ഇറങ്ങുകയും മാധ്യമങ്ങളുടെ വായിൽ തിരുകി കയറ്റുകയും ചെയ്യുന്നത് ഏതു തരം അനുസരണയിൽ വരും?

വലിയ വിലയ്ക്ക് ഭൂമി വിറ്റു ചെറിയ വില മാത്രം അക്കൗണ്ടിൽ കാണിച്ചു ബാക്കിയൊക്കെ മാർ ആലഞ്ചേരി വീട്ടിൽ കൊണ്ട് പോയി എന്നു പറയാൻ തെരുവിൽ ഇറങ്ങിയ ഏതെങ്കിലും ഒരു വൈദികന് സാധിക്കുമോ? സർക്കാരിനെ പറ്റിക്കാൻ നടത്തിയ ശ്രമം പാളിയത് സാങ്കേതികമായി കുരുക്കായതുകൊണ്ട് ആ ചെലവിൽ തിരുമേനിയെ പുറത്താക്കി അധികാരം പിടിക്കാൻ ഉപയോഗിക്കാം എന്നല്ലാതെ മറ്റെന്ത് ലക്ഷ്യമാണിവർക്കുള്ളത്. വിറ്റവിലയും വാങ്ങിയ വിലയും കൃത്യമായി കണക്കിൽ കാണിച്ചു സ്റ്റാപ് ഡ്യൂട്ടിയടിച്ചാണ് ഭൂമി ഇടപാട് നടത്തുന്നത് എന്നു നെഞ്ചത്ത് കൈവച്ചു കൊണ്ട് ഇവർക്കാർക്കെങ്കിലും പറയാമോ?ഈ അനുസരണക്കേട് കേരളത്തിലെ ഏതെങ്കിലും ഒരു സമുദായമോ രാഷ്ട്രീയ പാർട്ടിയോ പൊറുക്കുമോ? പാർട്ടി നയത്തിന്റെയും നിലപാടിന്റെയും കലാപക്കൊടി ഉയർത്തിയതിന്റെ പേരിൽ എം വി രാഘവനെയും ഗൗരിയമ്മയെയും നൃപൻ ചക്രവാകത്തിനെയും പുറത്താക്കിയ പാർട്ടിയാണ് സിപിഎം. വഴിയെ പോകുന്ന ആർക്കും കയറി കൊട്ടാവുന്ന ചെണ്ടയായ കോൺഗ്രസിൽ നടക്കുമോ ഇത്തരം അച്ചടക്ക ലംഘനം. സുകുമാരൻ നായർക്കെതിരെയോ, വെള്ളാപ്പള്ളി നടേശനെതിരെയോ പ്രതികരിച്ച ഒരുത്തനെങ്കിലും പിന്നെ ആ സമുദായത്തിൽ നിന്നിട്ടുണ്ടോ? ഇവിടെ ജനാധിപത്യം അനുവദിക്കുമ്പോഴും വിശ്വാസത്തിന്റെയും അനുസരണയുടെയും നിയത നിയമങ്ങൾ ഇങ്ങനെ നഗ്നമായി ലംഘിക്കാൻ തിരുപ്പട്ടം കിട്ടിയ ഇവർക്കെങ്ങനെ സാധിക്കുന്നു?

എന്താണ് എറണാകുളം രൂപതയിലെ പ്രശ്‌നം? സഭയുടെ ഭൂമി വിറ്റതിൽ ക്രമക്കേട് ഉണ്ടായിരിക്കുന്നു. അക്കാര്യം അവർ മേജർ ആർച്ച് ബിഷപ്പിനോട് പറഞ്ഞു. സഭ സിനഡിൽ ഉന്നയിച്ചു, ക്രമക്കേട് വ്യക്തമായതോടെ ഇടപാട് നടത്തിയ വൈദികരെ സ്ഥലം മാറ്റി. രൂപതക്കുണ്ടായ നഷ്ടങ്ങൾ പരിഹരിക്കാൻ സമിതിയെ നിയമിച്ചു. അതൊന്നും പോരാഞ്ഞിട്ടു രൂപതയുടെ ഭരണ കാര്യങ്ങൾ മുഴുവനായി മേജർ ആർച്ച് ബിഷപ്പിൽ നിന്നും മാറ്റി. വിവാദങ്ങൾ തൊടുത്ത് വിടുന്ന വൈദികരുടെ പ്രതിനിധിയായ മാർ ഇടയൻതറത്തിലിനാണ് ഇപ്പോൾ രൂപതയുടെ സമ്പൂർണ്ണ അധികാരം.

സഭയുടെ പരമാധികാരിയായ സിനഡ് തീരുമാനിച്ച കാര്യങ്ങൾ മേജർ ആർച്ച് ബിഷപ്പ് അതേപടി നടത്തിയിട്ടും എന്തിനാണ് ഇവർ സഭാതലവനെതിരെ തെരുവിൽ ഇറങ്ങിയത്? കോടതിയിലേക്ക് വലിച്ചിഴച്ച് സഭയെ നാണം കെടുത്തുന്നത് ആരാണ്? രൂപതയുടെ പ്രശ്‌നങ്ങൾ പരിഹരിച്ചു കഴിഞ്ഞിട്ടു മേജർ ആർച്ച് ബിഷപ്പ് സ്ഥാനം ഒഴിയണം എന്നു പറയാൻ ഇവരാരാണ്? സഭയിലെ മെത്രാന്മാർ യോഗം ചേർന്നു വോട്ടിനിട്ടു തെരഞ്ഞെടുത്തതാണ് മേജർ ആർച്ച് ബിഷപ്പിനെ. ആ പദവിയിൽ നിന്നും രാജി വയ്ക്കണം എന്നാവശ്യപ്പെടാൻ സഭയുടെ 35 രൂപതകളിൽ ഒന്നു മാത്രമായ എറണാകുളത്തെ ഒരു കൂട്ടം വൈദികർക്ക് എങ്ങനെ പറ്റും?

ഭൂമി ഇടപാടിന്റെ പേരിൽ മാർ ആലഞ്ചേരിക്കെതിരെ രംഗത്തിറങ്ങിയവർ ഉന്നയിച്ച പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരം ആയെന്ന് കണ്ടപ്പോൾ സമ്മർദ്ദ തന്ത്രം എന്ന നിലയിലാണ് കോടതിയിലേക്ക് കേസ് വലിച്ചിഴച്ചത്. പുറമേ നിന്നു നോക്കിയാൽ ആർക്കും പിടിക്കിട്ടാത്ത ഒരു വിഷയമായി ആണ് ഇതു കോടതിയുടെ മുൻപിലും എത്തിയത്. രൂപതയുടെ നിയമ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്ന അഭിഭാഷകനെ തന്നെയാണ് സഭയ്ക്ക് വേണ്ടി കേസ് ഏൽപ്പിച്ചത്.

സാങ്കേതികമായി രൂപതയും സഭയും ഒക്കെ മാർ ആലഞ്ചേരിക്ക് ഒപ്പം ആണെങ്കിലും പരാതിക്കാരൻ സഭയുടെ നടത്തിപ്പുകാരുടെ പ്രതിനിധി തന്നെയാണ് എന്ന സത്യം മനസ്സിലാക്കി ഇടപെടാനുള്ള വിരുതുപോലും മാർ ആലഞ്ചേരിക്ക് ഇല്ലാതേ പോയപ്പോൾ ആലഞ്ചേരിക്ക് വേണ്ടി കോടതിയിൽ ഹാജരായ അഭിഭാഷകൻ വിമത വൈദികരുടെ വാദം ഉയർത്തിയതാണ് കേസിൽ തോൽക്കാനുണ്ടായ കാരണം. രാജ്യത്തെ നിയമം ബാധകമല്ല കനോൻ നിയമമാണ് ബാധകം എന്ന ഊളത്തരം ഒരു കോടതിയിൽ ചെന്നു പറയണമെങ്കിൽ ആ അഭിഭാഷകന്റെ ലക്ഷ്യം എന്തായിരുന്നിരിക്കണം.

എന്താണ് എറണാകുളം രൂപതയിലെ പ്രശ്‌നം? സഭയുടെ ഭൂമി വിറ്റതിൽ ക്രമക്കേട് ഉണ്ടായിരിക്കുന്നു. അക്കാര്യം അവർ മേജർ ആർച്ച് ബിഷപ്പിനോട് പറഞ്ഞു. സഭ സിനഡിൽ ഉന്നയിച്ചു, ക്രമക്കേട് വ്യക്തമായതോടെ ഇടപാട് നടത്തിയ വൈദികരെ സ്ഥലം മാറ്റി. രൂപതക്കുണ്ടായ നഷ്ടങ്ങൾ പരിഹരിക്കാൻ സമിതിയെ നിയമിച്ചു. അതൊന്നും പോരാഞ്ഞിട്ടു രൂപതയുടെ ഭരണ കാര്യങ്ങൾ മുഴുവനായി മേജർ ആർച്ച് ബിഷപ്പിൽ നിന്നും മാറ്റി. വിവാദങ്ങൾ തൊടുത്ത് വിടുന്ന വൈദികരുടെ പ്രതിനിധിയായ മാർ ഇടയൻതറത്തിലിനാണ് ഇപ്പോൾ രൂപതയുടെ സമ്പൂർണ്ണ അധികാരം.മെത്രാൻ സിനഡ് വഴിയും രാജി നടക്കില്ലെന്ന് കണ്ടപ്പോൾ കോടതി ഇടപെടൽ വഴി പുകമറ സൃഷ്ടിച്ചത് ആലഞ്ചേരിയെ പുറത്താൻ ഉണ്ടാക്കിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നു കോടതി കേസ്. കേസ് വന്നതോടെ അവർ പരസ്യമായി രംഗത്തിറങ്ങി മാധ്യമങ്ങളെ കണ്ടു സ്വന്തം സഭാ പിതാവിനെ കൊലയാളി വരെയാക്കി ചിത്രീകരിച്ചു പ്രകടനം നടത്തി രാജി ആവശ്യപ്പെട്ടിരിക്കുന്നു. യാതൊരു ഉളുപ്പുമില്ലാതെ ഇന്നലെ മാധ്യമങ്ങൾക്ക് മുൻപിൽ എത്തിയ വെള്ളയടിച്ച ആ കുഴിമാടങ്ങൾ മലയാറ്റൂരിൽ കൊല്ലപ്പെട്ട വൈദികനെ ആലഞ്ചേരി കൊല്ലിച്ചതാണ് എന്നു പറയാതെ പറഞ്ഞിരിക്കുന്നു.

ഇതു ദൈവത്തിന്റെ ഇടപെടലല്ല, പിശാചിന്റെ ഇടപെടലാണ് എന്നു തീർത്തു പറയേണ്ടി വരുന്നതിൽ ഖേദമുണ്ട്. അവർ ചോദിച്ചത് കേട്ടില്ലേ? ഒരു വൈദികൻ കുത്തേറ്റു മരിച്ചിട്ടു എന്താണ് ഒന്നു അപലപിക്കാതിരുന്നത് എന്ന്. എന്തുകൊണ്ടാണ് അയാളോട് ക്ഷമിച്ചു എന്നു മെത്രാൻ പറഞ്ഞതെന്ന്. എന്തിനാണ് അമ്മയെയും സഹോദരങ്ങളെയും കുത്തിക്കൊന്നവന്റെ ഭാര്യയെ ആശ്വസിപ്പിക്കാൻ പറഞ്ഞയച്ചതെന്ന്. വികാരം അണപൊട്ടിക്കൊണ്ടു പറയുന്നു തങ്ങളുടെ ജീവന് പോലും സുരക്ഷയില്ലെന്ന്. കുത്തിക്കൊന്നവനെ പിടിച്ചിട്ടും പറയുന്നു ഗൂഢാലോചന അന്വേഷിക്കണമെന്ന്.

എന്തൊരു അധമത്വമാണിത് എന്തൊരു തെമ്മാടിത്തരമാണ് ഈ നിലപാട്. ഇവറ്റകൾ പറയാതെ പറയുന്നത് ഭൂമി അടിച്ചു മാറ്റിയ ആലഞ്ചേരി അതിനെ ചോദ്യം ചെയ്തവരെ കൊന്നു കളയുമെന്ന് സൂചിപ്പിക്കാൻ പ്രതീകാക്തമകമായി കൊന്നതാണ് എന്നല്ലേ. വേണ്ടി വന്നാൽ ജാമ്യം കിട്ടി പുറത്തിറങ്ങുന്ന കപ്യാരെ സ്വാധീനിച്ചു ആലഞ്ചേരി പറഞ്ഞിട്ടാണ് താൻ കൊന്നത് എന്നു പോലും ഇവന്മാർ പറയിച്ചു കളയുമല്ലോ? എല്ലാ വഴികളും അടഞ്ഞു കഴിയുമ്പോൾ വിശ്വാസികളെ കൂടെ നിർത്താൻ കാട്ടിക്കൂട്ടുന്ന ഈ തോന്ന്യാസം അതിരു കടക്കുകയാണ്. വലിയ പള്ളിയും ചെറിയ പള്ളിയും തമ്മിൽ നേർച്ചപ്പണത്തിന്റെ പേരിൽ നടന്ന വടംവലിയുടെ ഭാഗമായിരുന്നു ആ കൊലയെന്ന് ഇവന്മാർക്ക് സമ്മതിക്കാൻ പറ്റുമോ?

മാർ ആലഞ്ചേരി ചെയ്തത് യഥാർത്ഥ ക്രിസ്തു വിശ്വാസി ചെയ്യേണ്ടത് മാത്രമാണ്. ഒരു കരണത്തടിക്കുന്നവന് മറുകരണം കൂടി കാട്ടി കൊടുക്കാൻ ആണ് ക്രിസ്തു പഠിപ്പിച്ചത്. കൊന്നവനോട് കരുണ കാണിക്കുന്നതാണ് യഥാർത്ഥ ക്രിസ്തു സ്‌നേഹം. അല്ലാതെ അനാഥമായി പോയ അവന്റെ കുടുംബത്തെ കൂടുതൽ കഴപ്പത്തിലേക്ക് തള്ളിവിടുന്നതല്ല. കൊല്ലപ്പെട്ട ആ വൈദികന്റെ അമ്മയും സഹോദരങ്ങളും കൊന്നവന്റെ വീട്ടിൽ ചെന്നു അവന്റെ ഭാര്യയെ കെട്ടിപ്പിടിച്ചപ്പോൾ പൂർത്തിയായത് യഥാർത്ഥ ക്രൈസ്തവ വിശ്വാസമാണ്. അതുകണ്ട് സന്തോഷിച്ചു മനുഷ്യ വർഗ്ഗത്തിന് വേണ്ടി ഭാരം ഏറ്റു ക്രൂശിതനായി മരിച്ച യേശു ക്രിസ്തുവാണ്.

അതു മനസ്സിലാക്കണമെങ്കിൽ ഈ വൈദിക ഗുണ്ടകൾക്ക് ആദ്യം ദൈവ സ്‌നേഹം വേണം. യേശു ക്രിസ്തു പഠിപ്പിച്ച കരുണയുടെ സുവിശേഷം എന്തെന്നറിയണം. ദരിദ്രരോട് സുവിശേഷം പ്രസംഗിക്കൂ എന്നു പറഞ്ഞതിന്റെ അർത്ഥം എന്തെന്നറിയണം. അല്ലാതെ കുംഭ നിറയെ തിന്നു കൊഴുത്തു നടന്നാൽ പ്രതികാര വിചാരമേ മനസ്സിൽ വരൂ. സാത്താന്റെ വാക്കുകളേ വായിൽ നിന്നും കേൾക്കൂ. പ്രതികളിറങ്ങി വ്യാപിച്ചു വിശ്വാസികളെ കൂടി തെറ്റിദ്ധരിപ്പിക്കാനേ സാധിക്കൂ.

സീറോ മലബാർ സഭാ അദ്ധ്യക്ഷന്റ രാജി ആവശ്യപ്പെടാൻ എന്തു അധികാരമാണ് ഈ വൈദിക സമിതിക്കുള്ളത്? എറണാകുളം രൂപതയിലെ വൈദിക കൂട്ടായ്മ എന്നതിനപ്പുറം രൂപതയുടെ സ്വത്തിലോ രൂപത നടത്തിപ്പിലോ എന്തു അധികാരം ആണിവർക്കുള്ളത്. മെത്രാൻ ഇടുന്ന സ്ഥലം മാറ്റം ഉത്തരവ് അനുസരിച്ച് ഇടവകകൾ മാറി സേവനം അനുഷ്ഠിക്കാനല്ലാതെ എന്തു അധികാരം ആണിവർക്കുള്ളത്? സഭയുടെ സ്വത്തുക്കളുടെ അവകാശി രൂപതാധ്യക്ഷനും പോപ്പുമാണ് (അത് ശരിയല്ലെന്നും വിശ്വാസികൾക്ക് അവകാശം ഉണ്ടാക്കണമെന്നുമാണ് ഞങ്ങളുടെ പക്ഷം) പിന്നെന്തിനാണ് ഈ വൈദികർ സ്വയം സംരക്ഷക വേഷം കെട്ടുന്നത്?

രൂപതയുടെ നടത്തിപ്പ് പരിപൂർണ്ണമായി മെത്രാന്റെ അധികാരത്തിന് കീഴിലാണ്. മെത്രാനെ തിരുത്താനും ലാഭ നഷ്ടക്കണക്ക് ചോദിക്കാനും അധികാരം ഉള്ള ഒരേ ഒരു സമിതി പാസ്റ്റർ കൗൺസിലാണ്. തെരഞ്ഞെടുക്കപ്പെടുന്ന ഇടവക പ്രതിനിധികളും വൈദിക പ്രതിനിധികളും അടങ്ങുന്നതാണ് പാസ്റ്ററൽ കൗൺസിൽ. അവർക്കില്ലാത്ത ഒരധികാരവും വൈദിക സമിതിക്കില്ല. വൈദികരോട് വല്ല വ്യക്തി വിരുദ്ധവും തീർത്താൽ അതു സംഘടിതമായി ചൂണ്ടിക്കാട്ടാം എന്നല്ലാതെ ഒരു ഗുണവും ഈ വൈദിക സമിതിക്കാരില്ല എന്നതാണ് സത്യം.

എന്തുകൊണ്ടാണ് ഈ വൈദിക സമിതിക്കാരെ ഇതുവരെയും പാസ്റ്ററൽ കൗൺസിൽ വിളിക്കാത്തത്? യോഗം ചേർന്നും ജാഥ നടത്തിയും വ്യക്തിഹത്യ നടത്തിയും ഒക്കെ ഞെളിഞ്ഞു നടക്കുന്ന ഇവർക്കെന്താണ് അൽമായരോടിത്ര പേടി? പാസ്റ്ററൽ കൗൺസിൽ അൽമായ പ്രതിനിധികൾക്കാണ് മുൻതൂക്കം. വൈദികരുടെ ചക്കാത്തി പോരാട്ടത്തെ ചോദ്യം ചെയ്യാൻ ചങ്കുറപ്പുള്ള കുറച്ചു പേരെങ്കിലും അക്കൂട്ടത്തിൽ കാണും. അതുകൊണ്ടാണ് യാതൊരു അധികാരവും ഇല്ലാത്ത വൈദിക സമിതിയുടെ പേരിൽ ഇവർ കിടന്നു ബഹളം വയ്ക്കുന്നത്.

ഇതു ദൈവത്തിന്റെ ഇടപെടലല്ല, പിശാചിന്റെ ഇടപെടലാണ് എന്നു തീർത്തു പറയേണ്ടി വരുന്നതിൽ ഖേദമുണ്ട്. അവർ ചോദിച്ചത് കേട്ടില്ലേ? ഒരു വൈദികൻ കുത്തേറ്റു മരിച്ചിട്ടു എന്താണ് ഒന്നു അപലപിക്കാതിരുന്നത് എന്ന്. എന്തുകൊണ്ടാണ് അയാളോട് ക്ഷമിച്ചു എന്നു മെത്രാൻ പറഞ്ഞതെന്ന്. എന്തിനാണ് അമ്മയെയും സഹോദരങ്ങളെയും കുത്തിക്കൊന്നവന്റെ ഭാര്യയെ ആശ്വസിപ്പിക്കാൻ പറഞ്ഞയച്ചതെന്ന്. വികാരം അണപൊട്ടിക്കൊണ്ടു പറയുന്നു തങ്ങളുടെ ജീവന് പോലും സുരക്ഷയില്ലെന്ന്. കുത്തിക്കൊന്നവനെ പിടിച്ചിട്ടും പറയുന്നു ഗൂഢാലോചന അന്വേഷിക്കണമെന്ന്.രൂപതയുടെ അധികാരം മുഴുവൻ മാർ ആലഞ്ചേരി പ്രതിഷേധക്കാരുടെ നേതാവായ ഇടയൻതറത്തിലിന് കൈമാറി കഴിഞ്ഞു. പാസ്റ്ററൽ കൗൺസിൽ വിളിക്കേണ്ടത് ഇനി ഇടൻതറത്താണ്. എന്താണ് തിരുമേനിക്ക് അതിന് ധൈര്യമില്ലാത്തത്. എറണാകുളത്ത് അൽമായരെ പോലും ഒപ്പം നിർത്താൻ സാധിക്കുമെന്ന ആത്മവിശ്വാസം ഇല്ലാത്തതു കൊണ്ടല്ലേ? ആദ്യം അതൊക്കെ തെളിയിക്കൂ. എന്നിട്ടു മതി കൊച്ചിയിലെ പത്രക്കാർക്ക് കള്ളു മേടിച്ചു കൊടുത്തു വാർത്ത സൃഷ്ടിക്കുന്ന ഈ തെമ്മാടിത്തരത്തിനു ഓശാന പാടാൻ.

ഈ തെമ്മാടികളെ പാഠം പഠിപ്പിക്കാൻ സീറോ മലബാർ സഭാ വിശ്വാസികൾ നേരിട്ടിറങ്ങണം. അധികാരത്തിന്റെ പേരു പറഞ്ഞു സഭാ പിതാവിനെ മോഷ്ടാവും കൊലയാളിയും ആക്കി മാറ്റാൻ ശ്രമിക്കുന്ന ഇവന്മാരുടെയൊക്കെ ളോഹ പൊക്കി ചൊറിയണം തേക്കണം. ളോഹയിട്ട ഈ ക്രിമിനൽ ചൊല്ലുന്ന കുർബാനയിൽ പങ്കെടുക്കരുത്. ഒറ്റ പൈസ നേർച്ചയായി നൽകരുത്. വലിയ വായിൽ പ്രസംഗിക്കാൻ എത്തുമ്പോൾ എണീറ്റു നിന്നു ചോദ്യം ചെയ്യണം. വൈദികർക്കില്ലാത്ത അനുസരണ എന്തിന് കുഞ്ഞാടുകൾക്ക് ഉണ്ടാവണം? 

അങ്ങനെയേ സീറോ മലബാർ സഭയെ രക്ഷിക്കാൻ സാധിക്കൂ. കുർബാന അൾത്താരക്ക് അഭിമുഖമായി നിന്നു ചൊല്ലണോ അതോ ജനഭിമുഖമായി നിന്നു ചെല്ലണോ എന്നു ചോദിച്ചു തുടങ്ങിയ തർക്കമാണ്. മരക്കുരിശിനു ഇപ്പോൾ ഉള്ള രൂപം വേണോ അതോ താമരപ്പൂവിന്റെ അകത്ത് കയറ്റി വച്ചു വേണോ എന്നു ചോദിച്ചു അതിനു ചൂടു പിടിച്ചു. ഇപ്പോൾ സഭാ തലവനെ പുറത്താക്കുന്നതാണ് വിഷയം. അൽമായർ ഒരുമിച്ചിറങ്ങി ഇവറ്റകളെ അടിച്ചു പള്ളിമുറിക്കകത്ത് കയറ്റിയില്ലെങ്കിൽ നാളെ യാക്കോബായക്കാരെയും ഓർത്തഡോക്‌സുകാരെയും പോലെ തെരുവിൽ ഇറങ്ങി തല്ലേണ്ട അവസ്ഥയാകും സംജാതമാകുക. അതിനു അവസരം കൊടുക്കരുത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP