Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോടികളുടെ കളക്ഷൻ കണക്കുകൾ സിനിമയ്ക്കുള്ളിലെ പിടിവലികൾക്കുവേണ്ടി പടച്ചുവിടുന്നതാണ്; കൊട്ടിഘോഷിക്കപ്പെടുന്ന കോടികളുടെ കണക്കുകളിൽ പലതും തട്ടിപ്പാണെന്ന് സിനിമയോടടുത്തു നിൽക്കുന്നവർക്കെല്ലാം അറിയാം; സിനിമയിലെ കളക്ഷനുകളെപ്പറ്റി പ്രിയദർശൻ പറയുന്നു

കോടികളുടെ കളക്ഷൻ കണക്കുകൾ സിനിമയ്ക്കുള്ളിലെ പിടിവലികൾക്കുവേണ്ടി പടച്ചുവിടുന്നതാണ്; കൊട്ടിഘോഷിക്കപ്പെടുന്ന കോടികളുടെ കണക്കുകളിൽ പലതും തട്ടിപ്പാണെന്ന് സിനിമയോടടുത്തു നിൽക്കുന്നവർക്കെല്ലാം അറിയാം; സിനിമയിലെ കളക്ഷനുകളെപ്പറ്റി പ്രിയദർശൻ പറയുന്നു

കൊച്ചി: കോടികളുടെ കളക്ഷൻ കാണിക്കുന്ന പല ചിത്രങ്ങളുടേയും കണക്കുകൾ ചുമ്മാ പടച്ച് വിടുന്നതാണെന്ന് പ്രിയദർശൻ. സിനിമയുടെ ഇനീഷ്യൽ കളക്ഷനുകളാണ് സൂപ്പർസ്റ്റാറുകളെ ഉണ്ടാക്കുന്നതെന്നും പ്രിയദർശൻ പറഞ്ഞു.

'കാലാപാനി' എന്ന സിനിമ ചിത്രീകരിക്കുമ്‌ബോഴാണ് ആദ്യമായി സിനിമയുടെ ബജറ്റിനെക്കുറിച്ചൊരു കണക്ക് അവതരിപ്പിക്കേണ്ടിവരുന്നത്. അതുവരെ കഥ ഇഷ്ടമായാൽ നിർമ്മാതാവ് ചിത്രീകരണം തുടങ്ങാൻ ആവശ്യപ്പെടുന്നതായിരുന്നു രീതി. നിർമ്മാണച്ചെലവോ, കോടികളുടെ കളക്ഷൻ കണക്കോ ഒന്നും പ്രേക്ഷകരെ ബാധിക്കുന്ന കാര്യമല്ല. ഇതെല്ലാം സിനിമയ്ക്കുള്ളിലെ പിടിവലികൾക്കുവേണ്ടി പടച്ചുവിടുന്നതാണ്.

കൊട്ടിഗ്‌ഘോഷിക്കപ്പെടുന്ന കോടികളുടെ കണക്കുകളിൽ പലതും തട്ടിപ്പാണെന്ന് സിനിമയോടടുത്തു നിൽക്കുന്നവർക്കെല്ലാം അറിയാം. സിനിമയുടെ ഇനീഷ്യൽ കളക്ഷനുകളാണ് സൂപ്പർസ്റ്റാറുകളെ ഉണ്ടാക്കുന്നത്. ഒരു സിനിമയെങ്ങനെയെന്ന അഭിപ്രായം പുറത്തുവരുന്നതിനുമുൻപുതന്നെ ഒരു നായകനോടോ നായികയോടോ ഉള്ള ഇഷ്ടം കൊണ്ട് അവരെ കാണാൻ പ്രേക്ഷകൻ ടിക്കറ്റെടുക്കുന്നെങ്കിൽ അത് താരമൂല്യത്തിന്റെ വിജയമാണ്. പുതിയകാലത്ത് സ്റ്റാർഡം ഉണ്ടാക്കിയെടുക്കുകയും അത് നിലനിർത്തുകയും പ്രയാസമുള്ളകാര്യമാണ്.

റിലീസ് കേന്ദ്രങ്ങൾ കൂടിയതാണ് ആദ്യദിനകളക്ഷൻ വർധിക്കാൻ കാരണം. 366 ദിവസം ഓടിയ 'ചിത്രം' സിനിമ മുൻപ് 24 കേന്ദ്രങ്ങളിൽ മാത്രമാണ് പ്രദർശനത്തിനെത്തിയത്. ഇന്ന് സിനിമയിൽ ഇറക്കുന്ന പണം പെട്ടെന്നുതന്നെ തിരിച്ചുകിട്ടാനുള്ള സാഹചര്യമുണ്ട്. നല്ല അഭിപ്രായം നേടുന്ന സിനിമകൾക്ക് മുൻപെല്ലാം പതുക്കെയാണെങ്കിലും കയറിവരാൻ കഴിയുമായിരുന്നു. എന്നാൽ, ഇന്ന് പല സിനിമകളും മികച്ചതെന്ന് അഭിപ്രായം നേടുമ്‌ബോഴേക്കും തിയേറ്ററിൽനിന്ന് വിട്ടുപോയിരിക്കുമെന്നും പ്രിയദർശൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP