Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐ എസ് ആർ ഒ വികസിപ്പിച്ച ചന്ദ്രയാൻ-2 ഉപഗ്രഹം ഏപ്രിലിൽ വിക്ഷേപിക്കും; ചാന്ദ്രപ്രതലം സൂക്ഷ്മമായി വിശകലനം ചെയ്യാൻ കഴിവുള്ള ഉപഗ്രഹം; വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-6 ഉം വിക്ഷേപണത്തിന് തയ്യാറായി

ഐ എസ് ആർ ഒ വികസിപ്പിച്ച ചന്ദ്രയാൻ-2 ഉപഗ്രഹം ഏപ്രിലിൽ വിക്ഷേപിക്കും; ചാന്ദ്രപ്രതലം സൂക്ഷ്മമായി വിശകലനം ചെയ്യാൻ കഴിവുള്ള ഉപഗ്രഹം; വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-6 ഉം വിക്ഷേപണത്തിന് തയ്യാറായി

ചെന്നൈ: ഐ എസ് ആർ ഒ വികസിപ്പിച്ച ചന്ദ്രയാൻ-2 ഉപഗ്രഹം ഏപ്രിലിൽ വിക്ഷേപിക്കുംമെന്ന് ചെയർമാൻ ഡോ. കെ. ശിവൻ.ചാന്ദ്രപ്രതലം സൂക്ഷ്മമായി വിശകലനം ചെയ്യാൻ കഴിവുള്ള ഉപഗ്രഹമാണിത്. ഏതെങ്കിലും സാഹചര്യത്തിൽ ഏപ്രിലിൽ വിക്ഷേപണം സാധ്യമായില്ലെങ്കിൽ ഒക്ടോബറിൽ വിക്ഷേപണം നടത്തുമെന്നും ചെയർമാൻ പറഞ്ഞു.

ഭ്രമണപഥത്തിൽ ചന്ദ്രനെ ചുറ്റിസഞ്ചരിക്കുന്ന ഒരു പേടകം (ഓർബിറ്റർ), ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ലാൻഡർ, ചാന്ദ്രപ്രതലത്തിൽ പര്യവേഷണം നടത്തുന്നതിനുള്ള ആറുചക്ര റോവർ എന്നീ മൂന്ന് ഘടകങ്ങൾ അടങ്ങിയതാണ് ചന്ദ്രയാൻ-2 ഉപഗ്രഹംമെന്നും ചന്ദ്രോപരിതലത്തിലെ മണ്ണിന്റെ സ്വഭാവം അപഗ്രഥിക്കാൻ സാധിക്കുന്ന വിവരങ്ങൾ ഉപഗ്രഹം അവിടെ നിന്നയക്കുംമെന്നും ഡോ കെ ശിവൻ പറഞ്ഞു.

ചന്ദ്രയാൻ-2 ന് ഒപ്പം വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-6 ഉം (ജി.എസ്.എൽ.വി.-എഫ്.08) വിക്ഷേപണത്തിന് ഒരുങ്ങുന്നുണ്ടെന്നും ചെയർമാൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP