Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എസ്‌ബിഐക്ക് ഉപഭോക്താവ് ഇപ്പോഴും വെറും അടിമകൾ മാത്രം; സ്‌ളിപ്പിൽ എഴുതിയതിനെ ചൊല്ലി വയോധികനായ ഇടപാടുകാരനെ കോഴഞ്ചേരിയിലെ ഒരു എസ്‌ബിഐ ഡെപ്യൂട്ടി മാനേജർ അപമാനിക്കുന്ന വീഡിയോ പുറത്ത്; ഇതേ മാനേജരാൽ അപമാനിക്കപ്പെട്ട മറ്റൊരു ഇടപാടുകാരൻ പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ; വിഷയം ഗൗരവമുള്ളതല്ലെന്ന മട്ടിൽ മറുനാടനോട് പ്രതികരിച്ച് മാനേജർമാരും പിആർഒയും; വിഷയത്തിൽ ലൈവ് ചർച്ചയുമായി മറുനാടൻ

എസ്‌ബിഐക്ക് ഉപഭോക്താവ് ഇപ്പോഴും വെറും അടിമകൾ മാത്രം; സ്‌ളിപ്പിൽ എഴുതിയതിനെ ചൊല്ലി വയോധികനായ ഇടപാടുകാരനെ കോഴഞ്ചേരിയിലെ ഒരു എസ്‌ബിഐ ഡെപ്യൂട്ടി മാനേജർ അപമാനിക്കുന്ന വീഡിയോ പുറത്ത്; ഇതേ മാനേജരാൽ അപമാനിക്കപ്പെട്ട മറ്റൊരു ഇടപാടുകാരൻ പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ; വിഷയം ഗൗരവമുള്ളതല്ലെന്ന മട്ടിൽ മറുനാടനോട് പ്രതികരിച്ച് മാനേജർമാരും പിആർഒയും; വിഷയത്തിൽ ലൈവ് ചർച്ചയുമായി മറുനാടൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഉപഭോക്താക്കളോട് വളരെ മോശം പെരുമാറ്റമാണ് എസ്‌ബിഐയിലുള്ളതെന്ന് കാലങ്ങളായി ഉയർന്നുകേൾക്കുന്ന പരാതിയാണ്. ഇതിന് ദൃഷ്ടാന്തമായി കോഴഞ്ചേരിയിലെ പൊയ്യാനിൽ പ്‌ളാസ ബ്രാഞ്ചിൽ ഒരു വയോധികനെ വിരട്ടുകയും വിരൽചൂണ്ടി കയർക്കുകയും ചെയ്യുന്ന ഒരു ഉദ്യോഗസ്ഥന്റെ ദൃശ്യം സോഷ്യൽ മീഡിയയിൽ  പ്രചരിക്കുന്നു.

ബ്രാഞ്ചിലെ അസി. മാനേജരാണ് ഇത്തരത്തിൽ കസ്റ്റമറോട് കയർക്കുന്നതെന്ന് വ്യക്തമാക്കി സമാനമായ ദുരനുഭവം ഇതേ ഉദ്യോഗസ്ഥനിൽ നിന്ന് മുമ്പ് നേരിടേണ്ടിവന്ന മറ്റൊരു ഇടപാടുകാരനാണ് ഈ ദൃശ്യം പകർത്തിയത്. എസ്‌ബിഐ ഉദ്യോഗസ്ഥരുടെ കസ്റ്റമറോടുള്ള ധിക്കാര സമീപനം അവസാനിപ്പിക്കാൻ ഈ വീഡിയോ പരമാവധി ഷെയർ ചെയ്യൂ എന്ന ആഹ്വാനത്തോടെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയതോടെ സംഭവത്തിനെതിരെ വലിയ പ്രതിഷേധം ഉയരുകയാണ് സോഷ്യൽ മീഡിയയിൽ.

ഇത്തരമൊരു സംഭവം ഉണ്ടായോ എന്ന് എസ്‌ബിഐയുമായി ബന്ധപ്പെട്ട് മറുനാടൻ അന്വേഷണം നടത്തിയെങ്കിലും വിഷയം ബാങ്ക് ഹെഡ് ഓഫീസ് ഉൾപ്പെടെ ഗൗരവമായി എടുത്തിട്ടില്ലെന്ന മട്ടിൽ ആയിരുന്നു പ്രതികരണം. സംഭവം ഉണ്ടായ കോഴഞ്ചേരിയെ ശാഖാ മാനേജരോടാണ് ഞങ്ങൾ ആദ്യം സംസാരിച്ചത്. ഇങ്ങനെയൊരു സംഭവം ഉണ്ടായെന്ന് സ്ഥിരീകരിച്ചപ്പോഴും ഇതേപ്പറ്റി തനിക്കൊന്നും പറയാൻ കഴിയില്ലെന്നും ചീഫ് മാനേജർ സാമിനെ ബന്ധപ്പെടാനുമാണ് അവർ അറിയിച്ചത്. തുടർന്ന് അദ്ദേഹത്തെ വിളിച്ചപ്പോഴാകട്ടെ ഇക്കാര്യത്തെ പറ്റി തനിക്ക് കൂടുതൽ ഒന്നും അറിയില്ലെന്നും ഇത്തരം പരാതികളിൽ മാധ്യമങ്ങൾക്ക് വിവരം നൽകേണ്ടത് ലോക്കൽ ഹെഡ് ഓഫീസിലെ പബ്‌ളിക് റിലേഷൻസ് ഓഫീസർ ആണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തുടർന്ന് പൂജപ്പുരയിലെ എസ്‌ബിഐ ഹെഡ് ഓഫീസ് പിആർഒ വേണുഗോപാലിനെ ഞങ്ങൾ ബന്ധപ്പെട്ടു. കോഴഞ്ചേരി ബ്രാഞ്ചിൽ ഇങ്ങനെയൊരു വിഷയമുണ്ടായില്ലേ എന്ന ചോദ്യത്തിന് തനിക്ക് അതിനെപ്പറ്റി അറിയില്ലെന്നും അവിടെ ബന്ധപ്പെടാനുമായിരുന്നു മറുപടി. ചീഫ് മാനേജരെ ബന്ധപ്പെട്ടപ്പോഴാണ് താങ്കളെ ബന്ധപ്പെടാൻ പറഞ്ഞതെന്ന് വ്യക്തമാക്കിയതോടെ തനിക്ക് അക്കാര്യത്തെ പറ്റി കൂടുതൽ അറിയില്ലെന്നും ഈ സംഭവം ഒരു സീരിയസ് വിഷയമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നുമാണ് പിആർഒ വ്യക്തമാക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇത്തരത്തിൽ പ്രചരിക്കുന്നു എന്നല്ലാതെ പരാതിയൊന്നും കിട്ടിയില്ലെന്നായിരുന്നു പ്രതികരണം. കസ്റ്റമറുടെ ഭാഗത്തുനിന്ന് ഔദ്യോഗികമായി പരാതി കിട്ടിയാലേ ഇത്തരം വിഷയങ്ങളിൽ അന്വേഷണം ഉണ്ടാകൂ എന്നും മാത്രമേ പിആർഓയ്ക്കും പറയാനുള്ളൂ.

ബാങ്കിന്റെ ഉന്നതർ തന്നെ ഈ വിഷയം എത്രമാത്രം ലാഘവത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്ന് ഈ പ്രതികരണങ്ങളിൽ നിന്നും വ്യക്തമാണ്. സീനിയർ സിറ്റിസൺ ആയ ഒരു കസ്റ്റമറെ അപമാനിക്കുന്ന രീതിയിൽ ഒരു ഉദ്യോഗസ്ഥൻ പെരുമാറിയതിനെതിരെ ഏതായാലും സോഷ്യൽമീഡിയ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയിരിക്കുകയാണ്.

ഇതോടെ ബാങ്കിൽ നിന്ന് നേരിട്ട ദുരനുഭവങ്ങൾ എണ്ണിപ്പറഞ്ഞാണ് പലരും ഈ വിഷയത്തിൽ പ്രതികരിക്കുന്നത്. ഓരോ ഇടപാടിന്റെ പേരിലും ഫൈനും മറ്റും ഈടാക്കുന്നതും ബാങ്ക് ഉപഭോക്താവിനെ കൊള്ളയടിക്കുന്നതും ചൂണ്ടിക്കാട്ടി ഉപഭോക്താക്കളോട് അടിമകളേപ്പോലെയാണ് എസ്‌ബിഐ ജീവനക്കാരുടെ പെരുമാറ്റമെന്ന് വ്യക്തമാക്കിയാണ് ഇടപാടുകാർ എത്തുന്നത്.

വയോധികനെ ഡെപ്യൂട്ടി മാനേജർ വിരട്ടുന്നത് ഇങ്ങനെ:

നിങ്ങളെഴുതണ്ടകാര്യം നിങ്ങളെഴുതണമെന്നും ഈ ബാങ്കിലെ കാര്യം ഇങ്ങനെയേ നടക്കുള്ളൂ എന്നും പറഞ്ഞാണ് സ്‌ളിപ്പിൽ എഴുതുന്നതിന്റെ പേരിൽ ബ്രാഞ്ചിലെ ഡെപ്യൂട്ടി മാനേജർ വയോധികനെ വെല്ലുവിളിക്കുന്നത്. എടോപോടോ എന്ന് വിളിച്ചെന്ന് പറഞ്ഞാണ് വയോധികനായ കസ്റ്റമറുടെ മുന്നിലെത്തി വിരട്ടൽ പുരോഗമിക്കുന്നത്.

തനിക്കെന്റെ കൊച്ചുമോനാകണ്ട പ്രായമേ ഉള്ളൂ എന്നും ഞാനെന്താ തന്നെ തെറിപറഞ്ഞോ എന്നും വയോധികൻ പറയുമ്പോഴും കസ്റ്റമറെ വിരട്ടുകയാണ് ഡെപ്യൂട്ടി മാനേജർ. താൻ തന്റെ കാര്യം നോക്ക് എന്താ ചെയ്യേണ്ടതെന്ന് എനിക്കറിയാമെന്ന് വയോധികനും മറുപടി നൽകുന്നു. ഇതിന്റെ ദൃശ്യങ്ങൾ അടുത്തിരുന്ന മറ്റൊരു കസ്റ്റമറാണ് പകർത്തുന്നത്.

കഴിഞ്ഞയാഴ്ച പുള്ളി എന്നോടായിരുന്നു കയർത്തതെന്ന് ഈ രംഗം ചിത്രീകരിച്ച കസ്റ്റമറും പറയുന്നുണ്ട്. ഇതോടെ വീണ്ടും ഉദ്യോഗസ്ഥൻ അയാളുടെ അടുത്തേക്കും രോഷത്തോടെ എത്തുന്നു. ഇതോടെ താൻ തന്റെ സീറ്റിൽ പോയിരുന്നു പണിചെയ്യ് എന്ന് വയോധികനായ കസ്റ്റമർ പറയുന്നതോടെ. ഓ.. അത് ഞാൻ ചെയ്‌തോളാമെന്നായി ഉദ്യോഗസ്ഥൻ. എന്തിനാ ഇത്രയ്ക്ക് ചൂടാവുന്നതെന്ന് ചോദിച്ച് കസ്റ്റമറുടെ നേരെ ചോദ്യങ്ങളുമായി നീങ്ങുകയാണ് ഉദ്യോഗസ്ഥൻ. ഇതോടെ ബാങ്ക് മാനേജർ എന്ന് കരുതുന്ന ഉദ്യോഗസ്ഥ വന്ന അസി. മാനേജരെ പിൻതിരിപ്പിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. മുൻതവണ തനിക്കെതിരെ ആയിരുന്നു ഈ ഉദ്യോഗസ്ഥന്റെ പരാക്രമമെന്നും അന്ന് തന്നെ സെക്യൂരിറ്റിക്കാരനെ കൊണ്ട് പുറത്താക്കാൻ ശ്രമിച്ചുവെന്നും ദൃശ്യം ചിത്രീകരിച്ച കസ്റ്റമർ പറയുന്നുണ്ട്.

ഇതു കേട്ടതും വീണ്ടും ഡെപ്യൂട്ടി മാനജർ കലികയറി വരികയാണ്. ഇനിയും വേണമെങ്കിൽ അങ്ങനെ ചെയ്യുമെന്നാണ് ഇക്കുറി ഭീഷണി. ഞങ്ങളുടെ ക്ഷമയ്‌ക്കൊക്കെ അതിരില്ലേ.. ഞങ്ങൾ എന്താ ചെയ്തതെന്ന് കസ്റ്റമർ ചോദിക്കുമ്പോഴും ആവേശംവിടാതെ ഇവർക്കെതിരെ നീങ്ങുകയാണ് ഡെപ്യൂട്ടി മാനേജർ. - ഇങ്ങനെയൊരു ദൃശ്യം സോഷ്യൽമീഡിയയിൽ ഇന്നലെ മുതൽ പ്രചരിച്ചതോടെ എസ്‌ബിഐ നടത്തുന്ന പകൽക്കൊള്ളയ്ക്ക് എതിരെയും ഇടപാടുകാരോട് വളരെ മോശമായി പെരുമാറുന്നതിന്റേയും നിരവധി അനുഭവങ്ങൾ പങ്കുവച്ച് ആയിരങ്ങളാണ് ഫേസ്‌ബുക്കിൽ പ്രതികരണവുമായി എത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP