Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഉപഭോക്താക്കളുടെ പ്രതിഷേധം ആഞ്ഞടിച്ചപ്പോൾ എസ്‌ബിഐ മുട്ടുമടക്കി; മിനിമം ബാലൻസിനുള്ള പിഴയിൽ 75 ശതമാനം കുറവ് വരുത്തി: നഗരങ്ങളിലെ പിഴ 50 രൂപയിൽ നിന്നു 15 ആയി കുറഞ്ഞു

ഉപഭോക്താക്കളുടെ പ്രതിഷേധം ആഞ്ഞടിച്ചപ്പോൾ എസ്‌ബിഐ മുട്ടുമടക്കി; മിനിമം ബാലൻസിനുള്ള പിഴയിൽ 75 ശതമാനം കുറവ് വരുത്തി: നഗരങ്ങളിലെ പിഴ 50 രൂപയിൽ നിന്നു 15 ആയി കുറഞ്ഞു

മുംബൈ: ഉപഭോക്താക്കളുടെ പ്രതിഷേധത്തെ തുടർന്ന് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്‌ബിഐ മിനിമം ബാലൻസിനുള്ള പിഴയിൽ കുറവ് വരുത്തി. ഉപഭോക്താക്കൾ ഒന്നടങ്കം പ്രതിഷേധിച്ചപ്പോൾ പിഴയിൽ 75 ശതമാനത്തിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്.

അതായത് മെട്രോകളിലും നഗരങ്ങളിലും പിഴ 50 രൂപയിൽനിന്ന് 15 ആയാണു കുറച്ചിരിക്കുന്നത്. അർധ നഗരങ്ങളിലും ഗ്രാമങ്ങളിലും പിഴ 40ൽനിന്ന് 12 രൂപയായും കുറച്ചിട്ടുണ്ട്. അതേസമയം പിഴയ്ക്കു പത്തു രൂപ ജിഎസ്ടി ഈടാക്കും.

പുതുക്കിയ നിരക്കുകൾ ഏപ്രിൽ ഒന്നുമുതൽ നിലവിൽ വരും. വിവിധ മേഖലകളിൽ നിന്നുള്ള അഭിപ്രായങ്ങൾ കണക്കിലെടുത്താണു ബാങ്കിന്റെ തീരുമാനം.

ബാങ്കിന്റെ 25 കോടി ഉപഭോക്താക്കൾക്ക് ഈ തീരുമാനം കൊണ്ട് ഗുണം ലഭിക്കും. മിനിമം ബാലൻസ് ഇല്ലെന്നതിന്റെ പേരിൽ എട്ടുമാസം കൊണ്ട് 1,771 കോടി രൂപ ബാങ്കുകൾ ഈടാക്കിയതായുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെ വലിയ തോതിലുള്ള വിമർശനവും ഉയർന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP