Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സംസ്ഥാനത്തെ ബിഎസ്എൻഎൽ 3ജി നെറ്റ് വർക്ക് പണിമുടക്കി; ഡാറ്റ സേവനങ്ങൾ പ്രവർത്തനരഹിതമായത് രണ്ട് മണിക്കൂറോളം; ബിഎസ്എൻഎൽ എക്‌സ്‌ചേഞ്ചുകളിലേക്ക് ഉപഭോക്താക്കളുടെ ഫോൺപ്രവാഹം

സംസ്ഥാനത്തെ ബിഎസ്എൻഎൽ 3ജി നെറ്റ് വർക്ക് പണിമുടക്കി; ഡാറ്റ സേവനങ്ങൾ പ്രവർത്തനരഹിതമായത് രണ്ട് മണിക്കൂറോളം; ബിഎസ്എൻഎൽ എക്‌സ്‌ചേഞ്ചുകളിലേക്ക് ഉപഭോക്താക്കളുടെ ഫോൺപ്രവാഹം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ ബിഎസ്എൻഎൽ 3ജി നെറ്റ് വർക്ക് പണിമുടക്കി. ഉപഭോക്താക്കളെ വലച്ച് ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ബിഎസ്എൻഎൽ മൊബൈൽ ഡാറ്റ സേവനങ്ങൾ പ്രവർത്തനരഹിതമായത്.

3ജി സർവീസ് പെട്ടെന്ന് നിലച്ചപ്പോൾ സാങ്കേതിക വിഭാഗവുമായി ആദ്യം ബന്ധപ്പെട്ടെങ്കിലും ഫോണെടുത്തില്ല. ഇതോടെ എക്‌സ് ചേഞ്ചുകളിലേക്ക് ഉപഭോക്താക്കളുടെ ഫോൺപ്രവാഹമായിരുന്നു.

കേരളത്തിൽ മൊത്തത്തിലുള്ള നെറ്റ് വർക്കിങ് തകരാറാണെന്നായിരുന്നു ബന്ധപ്പെട്ടവർ നൽകിയ വിശദീകരണം. ജിയോ പോലുള്ള സ്വകാര്യ കമ്പനികൾ പലതരത്തിലുള്ള ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുമ്പോഴാണ് ഉപഭോക്താക്കളെ വലച്ച് ബിഎസ്എൻഎൽ 3ജിയുടെ പണിമുടക്കൽ.

അതേസമയം ഒരു മണിക്കൂറിന് ശേഷം സർവീസ് പുനഃസ്ഥാപിക്കുമെന്ന് ബിഎസ്എൻഎൽ പ്രതികരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP