Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രണ്ട് ഗോൾഫ് ബോളിന്റെ ഭാരം; ചരിത്രത്തിലെ അഞ്ചാമത്തെ വലിയ ഡയമണ്ട്; വിറ്റഴിച്ചത് 40 മില്ല്യൺ ഡോളറിന്

രണ്ട് ഗോൾഫ് ബോളിന്റെ ഭാരം; ചരിത്രത്തിലെ അഞ്ചാമത്തെ വലിയ ഡയമണ്ട്; വിറ്റഴിച്ചത് 40 മില്ല്യൺ ഡോളറിന്

ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ഡയമണ്ട് കല്ല് വിറ്റഴിച്ചത് 40 മില്ല്യൺ ഡോളറിന്. രണ്ട് ഗോൾഫ് ബോളിന്റെ ഭാരം വരുന്ന ലസാത്തോ ലജൻഡ് 910 കാരറ്റ് ഡയമണ്ട് ആണ് 40 മില്ല്യൺ ഡോളറിന് വിറ്റഴിച്ചത്. ആൻഡ് വെർപ്പിലെ ജെം ഡയമണ്ട്‌സ് ആണ് ഇത് വിറ്റഴിച്ചത്. ജെം ഡയമണ്ട്‌സിന്റെ ആഫ്രിക്കയിലെ ലെറ്റ്‌സെംഗ് മൈനിൽ നിന്നും ഈ വർഷം ആദ്യമാണ് ഇതയും വലിയ വജ്രക്കല്ല് ലഭിച്ചത്.

വലിപ്പം കൊണ്ട് അഞ്ചാമനാണെങ്കിലും അത്ര വലിയ വിലയ ഇവർ ഈ വജ്രക്കല്ലിന് ഈടാക്കിയത്. മറ്റ് കമ്പനികൾ ഇതിലും വലിയ വിലയ്ക്കാണ് വിൽക്കാറ്. ലുക്കാര ഡയമണ്ട് കമ്പനി 813 കാരറ്റ് സ്റ്റോൺ 63 മില്ല്യൺ ഡോളറിനു കഴിഞ്ഞ വർഷം വിറ്റിരുന്നു.

ലെറ്റ്‌സെങ് മൈനുകൾ ഡയമണ്ടിന്റെ ഗുണമേന്മയിലും വലിപ്പത്തിലും ശ്രദ്ധേയമാണ്. ലോകത്തിലെ ഏറ്റവും വലിയ ശരാശരി വിലയും ഇവരുടേതാണ്. ഈ വർഷം കമ്പനി ലെറ്റ്‌സാങിൽ നിന്നും 100 കാരറ്റിന് മുകളിലുള്ള ആറ് കല്ലുകൾ കണ്ടത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP