Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നടിയുടെ കാറിന് മുന്നിൽ നിന്ന് മൂത്രം ഒഴിച്ചു; ചോദ്യം ചെയ്തപ്പോൾ കാതുപൊട്ടുന്ന അസഭ്യവർഷം; വിനയൻ ചിത്രത്തിലെ നായികയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

നടിയുടെ കാറിന് മുന്നിൽ നിന്ന് മൂത്രം ഒഴിച്ചു; ചോദ്യം ചെയ്തപ്പോൾ കാതുപൊട്ടുന്ന അസഭ്യവർഷം; വിനയൻ ചിത്രത്തിലെ നായികയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി :വിനയൻ ചിത്രത്തിലെ നായികയും ഗുജറാത്തി നടിയും മോഡലുമായ മൊണാൽ ഗജ്ജാറിന്റെ കാറിന് മുന്നിൽ നിന്ന് മൂത്രം ഒഴിക്കുകയും അസഭ്യം പറയുകയും ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തു.അഹമ്മദാബാദിലെ ഗുൽബായ് ടെക്രയിലായിരുന്നു സംഭവം.

നടിയുടെ പരാതിയിൽ കമലേഷ് പട്ടേൽ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൊതുസ്ഥലത്ത് അശ്ലീലപ്രദർശനം നടത്തുക, സ്ത്രീകളോട് മോശം വാക്കുകൾ ഉപയോഗിക്കുക എന്നീ വകുപ്പുകൾ ചുമത്തിയാണ് ഗുജറാത്തിലെ യൂണിവേഴ്സിറ്റി പൊലീസ് കേസെടുത്തത്.

ബന്ധുവിന്റെ ബ്യൂട്ടി പാർലറിൽ പോകാനായി അഹമ്മദാബാദിലെ ഗുൽബായ് ടെക്രയിൽ എത്തിയതായിരുന്നു വിനയന്റെ മലയാള ചിത്രം ഡ്രാക്കുളയിലെ നായികയായ മൊണാൽ. കാർ റോഡരികിൽ നിർത്തിയിട്ടപ്പോഴാണ് കമലേഷ് അതിന് മുന്നിൽ നിന്ന് മൂത്രമൊഴിച്ചത്. മൊണാൽ പലതവണ ഹോണടിച്ചെങ്കിലും കമലേഷ് പിന്മാറാൻ ഒരുക്കമായിരുന്നില്ല.

അതിനുശേഷം കാറിനടുത്ത് വന്ന കമലേഷ് മൊണാലിനോട് എന്തിനാണ് ഹോണടിച്ചതെന്ന് ചോദിച്ച് തട്ടിക്കയറുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു. പൊതുസ്ഥലങ്ങളിൽ മൂത്രമൊഴിക്കുന്നത് തെറ്റാണെന്ന് പറഞ്ഞപ്പോൾ അയാൾ മൊണാലിനെ അസഭ്യം പറയുകയായിരുന്നു. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കാനും ഇല്ലെങ്കിൽ ഇതെല്ലാം വീഡിയോയിൽ പകർത്തുമെന്നും പറഞ്ഞ മൊണാലിനോട് നീ എന്ത് വേണമെങ്കിലും ചെയ്‌തോ എന്നായിരുന്നു കമലേഷിന്റെ മറുപടി.

തുടർന്ന് മൊണാൽ സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു. വീഡിയോ വൈറലായതോടെയാണ് പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. ഗുജറാത്തി, തെലുങ്ക്, തമിഴ് ചിത്രങ്ങളിലാണ് മൊണാൽ കൂടുതലായും അഭിനയിച്ചിട്ടുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP