Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കാബിനറ്റിൽ വൻ അഴിച്ച് പണി നടത്തി ഡൊണാൾഡ് ട്രംപ്; അമേരിക്കൻ വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സനെ പുറത്താക്കി; സിഐഎയുടെ തലവൻ മൈക്ക് പാംപിയോ പുതിയ വിദേശകാര്യ സെക്രട്ടറി

കാബിനറ്റിൽ വൻ അഴിച്ച് പണി നടത്തി ഡൊണാൾഡ് ട്രംപ്; അമേരിക്കൻ വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സനെ പുറത്താക്കി; സിഐഎയുടെ തലവൻ മൈക്ക് പാംപിയോ പുതിയ വിദേശകാര്യ സെക്രട്ടറി

മറുനാടൻ മലയാളി ബ്യൂറോ

വാഷിങ്ടൺ: അമേരിക്കൻ വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സനെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുറത്താക്കി. അമേരിക്കൻ ചാരസംഘടനായ സിഐഎയുടെ തലവൻ മൈക്ക് പാംപിയോ പുതിയ വിദേശകാര്യ സെക്രട്ടറിയാവും. ജിന ഹാസ്പെൽ സിഐഎയുടെ പുതിയ ഡയറക്ടറാകും.

സിഐഎ ഡയറക്ടർ സ്ഥാനത്തെത്തുന്ന ആദ്യ വനിതയാവും ജിന ഹാസ്പെൽ. നിലവിൽ സിഐഎ ഡെപ്യൂട്ടി ഡയറക്ടറാണ് അവർ.

കാബിനറ്റിൽ ട്രംപ് നടത്തുന്ന ഏറ്റവും വലിയ അഴിച്ചു പണിയാണിത്. കഴിഞ്ഞ ഒക്ടോബറിൽ ട്രംപും ടില്ലേഴ്സനും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തുവന്നതുമുതൽ അദ്ദേഹത്തിന് പുറത്തുപോകേണ്ടി വരുമെന്ന സൂചനകൾ വന്നുതുടങ്ങിയിരുന്നു. ടില്ലേഴ്സന്റെ നയതന്ത്ര ഇടപെടലുകളെ ട്രംപ് പലതവണ വിമർശിച്ചിരുന്നു. ഉത്തര കൊറിയൻ പരമാധികാരി കിം ജോങ് ഉന്നുമായി ചർച്ചകൾ തുടങ്ങാനിരിക്കെയാണ് സുപ്രധാന മാറ്റം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP