Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആലഞ്ചേരി പിതാവിന്റെ കണ്ണീര് കൊണ്ട് ഈ രൂപത മുടിയും; കഷ്ടം! അധികാരം പിടിച്ചെടുക്കാൻ വേണ്ടി എന്തെല്ലാം തന്ത്രങ്ങളാണ് മെനയുന്നത്; ഇരിക്കുന്ന മെത്രാപ്പൊലീത്തയെ സഹായിക്കേണ്ട ആൾ ചവിട്ടി താഴ്‌ത്തുന്നു; ചങ്ക് തകർന്ന് എറണാകുളം രൂപതയിലെ ഒരു മുതിർന്ന വൈദികന്റെ വിലാപം സോഷ്യൽ മീഡിയയിൽ വൈറലാകുമ്പോൾ സ്വന്തം രൂപതയിലും ഗ്രിപ്പ് നഷ്ടമാകുന്ന പേടിയിൽ വിമതരും

ആലഞ്ചേരി പിതാവിന്റെ കണ്ണീര് കൊണ്ട് ഈ രൂപത മുടിയും; കഷ്ടം! അധികാരം പിടിച്ചെടുക്കാൻ വേണ്ടി എന്തെല്ലാം തന്ത്രങ്ങളാണ് മെനയുന്നത്; ഇരിക്കുന്ന മെത്രാപ്പൊലീത്തയെ സഹായിക്കേണ്ട ആൾ ചവിട്ടി താഴ്‌ത്തുന്നു; ചങ്ക് തകർന്ന് എറണാകുളം രൂപതയിലെ ഒരു മുതിർന്ന വൈദികന്റെ വിലാപം സോഷ്യൽ മീഡിയയിൽ വൈറലാകുമ്പോൾ സ്വന്തം രൂപതയിലും ഗ്രിപ്പ് നഷ്ടമാകുന്ന പേടിയിൽ വിമതരും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സീറോ മലബാർ സഭയിലെ ഭൂമി ഇടപാട് വിവാദം സഭയെ ചില്ലറയൊന്നുമല്ല പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. കർദ്ദിനാർ മാർ ആലഞ്ചേരിയെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിൽ സോഷ്യൽ മീഡിയിയിൽ അധിക്ഷേപങ്ങളും ആരോപണങ്ങളും തുടരുകയാണ്. രണ്ട് ഭാഗത്ത് നിന്നും നിരവധി വൈദികരും സഭാവിശ്വാസികളും ഏറ്റുമുട്ടുന്നു. ഇതിനിടയിൽ സഹവൈദികരുടെ ക്രൂരതകൾ കണ്ടു മനംനൊന്ത ഒരു വൈദികന്റെ രോദനമാണ് ഇന്ന് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ആലഞ്ചേരിക്ക് പിന്തുണയുമായി വൈദികരും വിശ്വാസികളും എത്തുമ്പോൾ സ്വന്തം രൂപതയിൽ നിന്ന് പോലും പിന്തുണ ലഭിക്കാതെ വിമതരായ വൈദികർ ഒറ്റപ്പെടുന്ന അവസ്ഥയാണ് നിലവിൽ.

ഇനിയെങ്കിലും സഭാ തലവന്റെ കണ്ണുനീർ വീഴാതെ എറണാകുളം അങ്കമാലി അതിരൂപതയെ രക്ഷിച്ചില്ലങ്കിൽ വലിയ ദുരന്തം ആയിരിക്കും കാത്തിരിക്കുകയെന്നും ഈ വൈദികന്റെ വിലാപം ഇടയന്ത്രത്തു പിതാവും മുണ്ടാടനും കേട്ടിരുന്നുവെങ്കിൽ ഒരു നിമിഷം കൊണ്ട് പ്രശ്‌നങ്ങൾ പരിഹരിക്കാമായിരുന്നെന്നും വിശ്വാസികൾ വീഡിയോയെ പിന്തുണച്ച് കൊണ്ട് പറയുന്നു. ശത്രുവിനെ പോലും സ്‌നേഹിക്കാൻ പഠിപ്പിച്ച മിശിഹായുടെ യഥാർത്ഥ ശിഷ്യൻ ആണ് വലിയ പിതാവ്. ഇത്രയും നാളത്തെ ജീവിതം കൊണ്ട് അത് അദ്ദേഹം തെളിയിച്ചതും ആണ്. അതിനാൽ എത്രയും വേഗം പോയി അദ്ദേഹത്തിന്റെ കാലിൽ വീണു ഒന്നു പൊട്ടി കരഞ്ഞു സകലതിനും ക്ഷമ ചോദിക്കു.. ദയവായി ഇനിയെങ്കിലും നിർത്തൂ വിമതരെ ഈ ക്രൂരതയെന്നും വിശ്വാസികൾ പറയുന്നു.

എറണാകുളം അതിരൂപതയാണ് കർദിനാളിന്റെ പ്രവർത്തന കേന്ദ്രം. ചങ്ങനാശ്ശേരിക്കാരനായ കർദിനാൾ എറണാകുളത്ത് പ്രവർത്തിക്കുന്നതിനെതിരായ ഗൂഢാലോചനയാണ് കേസും വഴക്കുമെന്ന് വിശ്വാസികൾ തിരിച്ചറിയുന്നു. ഈ സാഹചര്യത്തിലാണ് വൈദികരും കന്യാസ്ത്രീകളും അടക്കമുള്ളവർ ആലഞ്ചേരിക്ക് വേണ്ടി രംഗത്ത് വരുന്നത്. എറണാകുളത്തെ വിശ്വാസികളിലും കർദിനാളിന് അനുകൂലമായ വികാരം ശക്തമാണ്. ഇതോടെ സീറോ മലബാർ സഭയിലെ വിമത വൈദികർ കടുത്ത പ്രതിസന്ധിയിലാവുകയാണ്. സീറോ മലബാർ സഭയുടെ എറണാകുളം-അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമിയിടപാടിൽ ആലഞ്ചേരിയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. ഫാ.ജോഷി പുതുവ, ഫാ.സെബാസ്റ്റ്യൻ വടക്കുമ്പാടൻ, സാജു വർഗീസ് എന്നിവരേയും പ്രതിചേർത്താണ് കേസെടുത്തിരിക്കുന്നത്.

ഇതിനിടയിൽ മാർ ആലഞ്ചേരിയെ കേസിൽ കുടുക്കാൻ സഹായമെത്രാൻ മാർ എടയന്ത്രത്തിന്റെ നേതൃത്വത്തിൽ നിന്ന് ഗൂഢാലോചന തിരിച്ചറിഞ്ഞ് കർദിനാളിന് വേണ്ടി പ്രതിരോധം തീർക്കാൻ നാളെ ഹൈക്കോടതി ജംഗ്ഷനിൽ വിശ്വാസികളുടെ പ്രാർത്ഥനാ കൂട്ടായ്മ നടക്കും. കഴിഞ്ഞ ദിവസം വിശ്വാസികളുടെ ചെറിയ പ്രതിഷേധം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് വലിയ തോതിൽ വിശ്വാസികൾ കർദിനാളിന് പിന്തുണയുമായി ഒരുമിക്കുന്നത്.

എന്നാൽ ഇതിനിടെ തനിക്കെതിരെ കേസെടുക്കാൻ വിധിച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. ഇതിനിടെയാണ് എടയന്ത്രത്തിനെതിരായ തെളിവുകൾ പുറത്തുവന്നത്. എല്ലാ ഇടപാടും നടത്തിയത് എടയന്ത്രത്താണെന്നും വ്യക്തമായി. അതിന് ശേഷം കുറ്റമെല്ലാം കർദിനാളിന്റെ തലയിൽ വയ്ക്കുകയായിരുന്നു. അതിന് ശേഷം ആലഞ്ചേരി സ്ഥാന ത്യാഗം ചെയ്യണമെന്നാവശ്യപ്പെട്ട് അതിരൂപതയില ഒരു വിഭാഗം വിശ്വാസികൾ ആർച്ഡയോഷ്യൻ മൂവ്‌മെന്റ് ഫോർ ട്രാൻസ്‌പെരൻസി(എ.എം ടി) എന്ന സംഘടന രൂപീകരിച്ച് സമരം ശക്തമാക്കിയതിനു പിന്നാലെ മറ്റൊരു വിഭാഗം വിശ്വാസികൾ കർദിനാളിനെ പിന്തുണച്ചു രംഗത്തെത്തി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP