Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോട്ടയം ജില്ലാപഞ്ചായത്തിന്റെ സ്വപ്‌ന പദ്ധതി തട്ടിത്തകർന്നത് സർക്കാരിന്റെ അനാസ്ഥയിൽ; 3647 ദളിത് പെൺകുട്ടികളുടെ വിവാഹസ്വപ്നങ്ങൾ നടത്താമെന്ന സ്വപ്‌നം എട്ടായി മടക്കാൻ സംസ്ഥാന സർക്കാർ

കോട്ടയം ജില്ലാപഞ്ചായത്തിന്റെ സ്വപ്‌ന പദ്ധതി തട്ടിത്തകർന്നത് സർക്കാരിന്റെ അനാസ്ഥയിൽ; 3647 ദളിത് പെൺകുട്ടികളുടെ വിവാഹസ്വപ്നങ്ങൾ നടത്താമെന്ന സ്വപ്‌നം എട്ടായി മടക്കാൻ സംസ്ഥാന സർക്കാർ

തിരുവനന്തപുരം: 3647 ദളിത് പെൺകുട്ടികളുടെ വിവാഹസ്വപ്‌നങ്ങൾക്ക് മുകളിലാണ് സംസ്ഥാന സർക്കാരിന്റെ അനാസ്ഥയുടെ കരിനിഴൽ പടർന്നത്. ജില്ലാപഞ്ചായത്തിന്റെ ജീവകാരുണ്യപദ്ധതിയ കന്യാവിവാഹ് തടഞ്ഞപ്പോൾ കോട്ടയം ജില്ലാപഞ്ചായത്തിന്റെ സ്വപ്‌ന പദ്ധതിയാണ് തകർന്ന് വീണത്.

പട്ടികജാതിക്കാരായ 3318ഉം പട്ടികവർഗത്തിലെ 329ഉം പെൺകുട്ടികൾക്കുമായാണ് 1997-98ൽ കോട്ടയം ജില്ലാ പഞ്ചായത്ത് നടപ്പാക്കിയതാണ് കന്യാവിവാഹ് ' പദ്ധതി. എൽ.ഐ.സിയുമായി സഹകരിച്ചുള്ള പദ്ധതിക്ക് ജില്ലാപഞ്ചായത്ത് വാർഷിക പ്രീമിയം അടയ്ക്കുകയും 21 വയസ് പൂർത്തിയാകുമ്പോൾ ഇൻഷ്വറൻസ് തുകയും ബോണസും ചേർന്ന് ലഭിക്കുന്ന തുക പെൺകുട്ടികളുടെ വിവാഹത്തിന് നൽകുകയുമായിരുന്നു ആദ്യ ഘട്ടത്തിൽ പദ്ധതിയിട്ടിരുന്നത്.

ഇതിന്റെയെല്ലാം ആദ്യ ഗഡുവായി 28,55,588 രൂപ എൽ.ഐ.സിയിൽ അടക്കുകയായിരുന്നു. എന്നാൽ അതിന് വലിയ രീതിയിൽ എതിർപ്പുമായി ഇ.കെ. നായനാരുടെ നേതൃത്വത്തിലുള്ള ഇടതുമന്ത്രിസഭ രംഗത്ത് വരികയായിരുന്നു. എന്നാൽ ജില്ലാ ആസൂത്രണസമിതി സെക്രട്ടറിയായ ജില്ലാ കളക്ടറുടെ എതിർപ്പിനെയും സർക്കാരിന്റെ സ്റ്റേ ഓർഡറിനെയും അവഗണിച്ച് യു.ഡി.എഫ് ഭരിച്ചിരുന്ന ജില്ലാപഞ്ചായത്ത് ഈ പദ്ധതി നടപ്പിലാക്കാൻ ശ്രമിച്ചത്.

എന്നാൽ സംസ്ഥാന സർക്കാർ എതിർപ്പ് ശക്തമാക്കി. ഇതോടെ തുടർന്നുള്ള വർഷങ്ങളിൽ പ്രീമിയം അടയ്ക്കാനാവാതെ എല്ലാ പോളിസികളും ലാപ്‌സായി മാറുകയായിരുന്നു.ഇതോടെ അടച്ച ആദ്യ പ്രീമിയം തുക സർക്കാർ നിർദ്ദേശപ്രകാരം തിരിച്ചുവാങ്ങാൻ ജില്ലാപഞ്ചായത്ത് സെക്രട്ടറി ശ്രമിച്ചെങ്കിലും, തുടർച്ചയായി മൂന്നുവർഷം പ്രീമിയം അടച്ച പോളിസിയിലേ സറണ്ടർ ആനുകൂല്യം ലഭിക്കൂവെന്നും, കന്യാവിവാഹ് പദ്ധതിയിൽ തുക തിരികെ നൽകാനാവില്ലെന്നും എൽ.ഐ.സി പറഞ്ഞതോടെ അത് വീണ്ടും തിരിച്ചടിയായി.

ഇതോടെ പദ്ധതിക്ക് അനുമതി നൽകിയ ഭരണസമിതി അംഗങ്ങളിൽ നിന്ന് ചെലവഴിച്ച തുക പലിശയടക്കം ഈടാക്കാൻ സർക്കാർ ഉത്തരവിടുകയും ചെയ്തു.ഇതിനായി 21 അംഗങ്ങളിൽ നിന്ന് 3,80,745 രൂപ വീതം തിരിച്ചടയ്ക്കാൻ നോട്ടീസും നൽകി.

എന്നാൽ അന്നത്തെ അംഗമായിരുന്ന ജോസഫ് വാഴയ്ക്കൻ ഈ നടപടി റദ്ദാക്കണമെന്ന് സർക്കാരിന് നൽകിയ അപേക്ഷയിൽ റവന്യൂ റിക്കവറി തത്കാലം നിറുത്തിവെക്കുകയായിരുന്നു. എന്നാൽ പദ്ധതിയിലെ അലംഭാവം കണ്ടെത്തിയ അക്കൗണ്ടന്റ് ജനറൽ, നിയമസഭയുടെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ രണ്ടാം റിപ്പോർട്ടിലെ നടപടി സ്റ്റേറ്റ്‌മെന്റിൽ പണം തിരിച്ചുപിടിക്കാൻ സർക്കാർ സ്വീകരിച്ച നടപടികൾ ഉൾപ്പെടുത്താൻ നിർദ്ദേശിക്കുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP