Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അപമര്യാദയായി പെരുമാറിയ അസിസ്റ്റന്റ് മാനേജരെ സംരക്ഷിച്ച് എസ് ബി ഐ; കോഴഞ്ചേരി ബ്രാഞ്ചിന് മുമ്പിൽ ഇടപാടുകാരുടെ പ്രതിഷേധം; കണ്ടില്ലെന്ന് നടിച്ച് മാധ്യമങ്ങളും; പരസ്യം നഷ്ടമാകാതിരിക്കാൻ വാർത്ത തമസ്‌കരിക്കുന്നത് ഉചിതമോ? തൽസമയം ചർച്ച ഉടൻ തുടങ്ങുന്നു; നിങ്ങളുടെ അഭിപ്രായങ്ങൾ വാട്‌സ് ആപ്പിൽ അയക്കൂ

അപമര്യാദയായി പെരുമാറിയ അസിസ്റ്റന്റ് മാനേജരെ സംരക്ഷിച്ച് എസ് ബി ഐ; കോഴഞ്ചേരി ബ്രാഞ്ചിന് മുമ്പിൽ ഇടപാടുകാരുടെ പ്രതിഷേധം; കണ്ടില്ലെന്ന് നടിച്ച് മാധ്യമങ്ങളും; പരസ്യം നഷ്ടമാകാതിരിക്കാൻ വാർത്ത തമസ്‌കരിക്കുന്നത് ഉചിതമോ? തൽസമയം ചർച്ച ഉടൻ തുടങ്ങുന്നു; നിങ്ങളുടെ അഭിപ്രായങ്ങൾ വാട്‌സ് ആപ്പിൽ അയക്കൂ

ടീം മറുനാടൻ

തിരുവനന്തപുരം: എസ്‌ബിഐ ജീവനക്കാരുടെ ക്രൂരത കണ്ടിട്ടും കാണാതെ മുഖ്യധാരാ മാധ്യമങ്ങൾ ? പരസ്യത്തിന് പിറകേ മാധ്യമങ്ങൾ പോകുന്നതല്ലേ ഇതിന് കാരണം. കോഴഞ്ചേരി വിഷയം വീണ്ടും ചർച്ചയാക്കുന്നത് ഈ വിഷയമാണ്. ഇതിൽ നിങ്ങൾക്കും പ്രതികരിക്കാം.

നിങ്ങൾക്ക് ആ വിഷയത്തിലുള്ള പ്രതികരണം മറുനാടനെ അറിയിക്കാം. ഞങ്ങളുടെ വാട്സ് ആപ്പിൽ അയക്കാം. ഇതിനുള്ള നമ്പർ 9946102676 എന്ന നമ്പരിലാണ് നിങ്ങളുടെ പ്രതികരണവും ഇതു സംബന്ധിച്ച ദൃശ്യങ്ങളും അയക്കേണ്ടത്. ഇത് തൽസമയ ചർച്ചയുടെ ഭാഗമായി മറുനാടൻ സംപ്രേഷണം ചെയ്യും. വീഡിയോ അയക്കാൻ കഴിത്തവർക്ക് ശബ്ദം റിക്കോർഡ് ചെയ്ത് നിങ്ങളുടെ പ്രതികരണമായി അയച്ചു തരാം. ഇതെല്ലാം മറുനാടന്റെ തൽസമയ സംപ്രേഷണത്തിന്റെ ഭാഗമാക്കും. അങ്ങനെ ചർച്ചയെ പ്രേക്ഷക പ്രതികരണത്തിലൂടെ പൂതിയ തലത്തിലേക്ക് എത്തിക്കും. എസ് ബി ഐ പോലുള്ള ബാങ്കുകളുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടേണ്ട മാധ്യമങ്ങൾ നിശബ്ദരാകുന്നത് ശരിയോ എന്നതാണ് മറുനാടൻ ഉയർത്തുന്ന ചോദ്യം.

ഉപഭോക്താക്കളോട് വളരെ മോശം പെരുമാറ്റമാണ് എസ്‌ബിഐയിലുള്ളതെന്ന് ആരോപണം കഴിഞ്ഞ ദിവസം മറുനാടൻ ചർച്ചയായിരുന്നു. എസ് ബി ഐയുടെ കോഴഞ്ചേരിയിലെ പൊയ്യാനിൽ പ്‌ളാസ ബ്രാഞ്ചിൽ ഒരു വയോധികനെ വിരട്ടുകയും വിരൽചൂണ്ടി കയർക്കുകയും ചെയ്യുന്ന ഒരു ഉദ്യോഗസ്ഥന്റെ ദൃശ്യം ഏറെ ചർച്ചയായിരുന്നു. എന്നാൽ ഈ വിഷയത്തിൽ എസ് ബി ഐ ഒന്നും കണ്ടില്ലെന്ന നിലപാടിലാണ്. ഉദ്യോഗസ്ഥനെതിരെ ഇനിയും നടപടി എടുത്തില്ല. ഇതിൽ പ്രതിഷേധിച്ച് എസ് ബി ഐയുടെ ബ്രാഞ്ചിലേക്ക് ഇടപാടുകാർ പ്രതിഷേധത്തിന് ഇറങ്ങുകയാണ്. ഈ സാഹചര്യത്തിലും മാധ്യമങ്ങൾ വിഷയത്തിൽ മൗനം നടിക്കുകയാണ്. ഈ ധർണ്ണ പോലും ആരും വാർത്തയാക്കുന്നില്ല.

കാൻസർ രോഗിയായ വയോധികനോടാണ് ഇത്തരം മോശം പെരുമാറ്റം എസ്‌ബിഐ ഉദ്യോഗസ്ഥനിൽ നിന്ന് ഉണ്ടായത്. കണ്ണിന് കാഴ്ചക്കുറവുള്ള അദ്ദേഹം ഒരു ഫോം പൂരിപ്പിച്ച് തരുമോ എന്ന് ചോദിച്ചതിനായിരുന്നു ഡെപ്യൂട്ടി മാനേജരായ നിബിൻ ബാബു എന്ന ഉദ്യോഗസ്ഥൻ മോശം വാക്കുകൾ ഉപയോഗിച്ച് അദ്ദേഹത്തേയും കൂടെയുണ്ടായിരുന്ന ഭാര്യയേയും അപമാനിച്ച് ഇറക്കിവിട്ടത്. തുടർന്ന് അരിശം തീരാഞ്ഞ് പുറത്ത് കസ്റ്റമർ ലോഞ്ചിൽ ഇരിക്കുന്ന അദ്ദേഹത്തിന്റെ അടുത്തു ചെന്ന് വെല്ലുവിളിയും ഭീഷണിയും മുഴക്കി. ഇത് മറുനാടൻ വാർത്തയാക്കിയതോടെ വിഷയം വലിയ ചർച്ചയായി. നിരവധി പേർ എസ്‌ബിഐയിൽ നിന്ന് നേരിടുന്ന മോശം അനുഭവങ്ങൾ തുറന്നുപറഞ്ഞ് രംഗത്തെത്തുകയാണ്. ഇന്നും ഈ വിഷയം ചർച്ചയാക്കുകയാണ് മറുനാടൻ.

ബാങ്കിന് മുമ്പിലെ പ്രതിഷേധ ധർണ്ണയും സോഷ്യൽ മീഡിയ ചർച്ചയാക്കുകയാണ്. ഈ സാഹചര്യത്തിൽ ചർച്ചയിൽ പങ്കെടുക്കാൻ വായനക്കാർക്കും മറുനാടൻ അവസരം ഒരുക്കുകയാണ്. ഇതിനൊപ്പമാണ് പ്രധാനായി മാധ്യമങ്ങളുടെ ഇരട്ടത്താപ്പും ചർച്ചയാക്കുന്നത്. എസ് ബി ഐയുടെ പരസ്യം നഷ്ടമാകാതിരിക്കാൻ ജനപക്ഷ വിഷയം അവർ മറക്കുന്നു. ഇത് ശരിയോ എന്നതാണ് ഉയരുന്ന ചോദ്യം. ആരും ഈ വാർത്ത സംപ്രേഷണം ചെയ്തില്ല. ഇതിനെതിരേയും സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാണ്. ബ്രാഞ്ചിലെ അസി. മാനേജരാണ് ഇത്തരത്തിൽ കസ്റ്റമറോട് കയർക്കുന്നതെന്ന് വ്യക്തമാക്കി സമാനമായ ദുരനുഭവം ഇതേ ഉദ്യോഗസ്ഥനിൽ നിന്ന് മുമ്പ് നേരിടേണ്ടിവന്ന മറ്റൊരു ഇടപാടുകാരനാണ് സോഷ്യൽ മീഡിയയിൽ വൈറലായ ദൃശ്യം പകർത്തിയത്.

എസ്‌ബിഐ ഉദ്യോഗസ്ഥരുടെ കസ്റ്റമറോടുള്ള ധിക്കാര സമീപനം അവസാനിപ്പിക്കാൻ ഈ വീഡിയോ പരമാവധി ഷെയർ ചെയ്യൂ എന്ന ആഹ്വാനത്തോടെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയതോടെ സംഭവത്തിനെതിരെ വലിയ പ്രതിഷേധം ഉയരുകയാണ് സോഷ്യൽ മീഡിയയിൽ. ഇത്തരമൊരു സംഭവം ഉണ്ടായോ എന്ന് എസ്‌ബിഐയുമായി ബന്ധപ്പെട്ട് മറുനാടൻ അന്വേഷണം നടത്തിയെങ്കിലും വിഷയം ബാങ്ക് ഹെഡ് ഓഫീസ് ഉൾപ്പെടെ ഗൗരവമായി എടുത്തിട്ടില്ലെന്ന മട്ടിൽ ആയിരുന്നു പ്രതികരണം. ഇതും സോഷ്യൽ മീഡിയ വലിയ തോതിൽ ചർച്ചയാക്കി.

 

പൊതുമേഖലാ ബാങ്കുകളിൽ നിന്ന് നേരിട്ട ദുരനുഭവങ്ങൾ എണ്ണിപ്പറഞ്ഞാണ് പലരും ഈ വിഷയത്തിൽ പ്രതികരിക്കുന്നത്. ഓരോ ഇടപാടിന്റെ പേരിലും ഫൈനും മറ്റും ഈടാക്കുന്നതും ബാങ്ക് ഉപഭോക്താവിനെ കൊള്ളയടിക്കുന്നതും ചൂണ്ടിക്കാട്ടി ഉപഭോക്താക്കളോട് അടിമകളേപ്പോലെയാണ് എസ്‌ബിഐ ജീവനക്കാരുടെ പെരുമാറ്റമെന്ന് വ്യക്തമാക്കിയാണ് ഇടപാടുകാർ എത്തുന്നത്. ഈ സാഹചര്യത്തിലാണ് വിഷയം മറുനാടൻ ചർച്ചയാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP