Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റിയാലിറ്റി ഷോയിലൂടെ കണ്ടു മുട്ടുന്ന വ്യക്തിയുമായുള്ള വിവാഹം എത്രമാത്രം വിജയകരമാകുമെന്ന് അറിയില്ല; ആ വ്യക്തിയെ കല്യാണം കഴിച്ച് ഒന്നു സെറ്റിലാകാതെ ആ ബന്ധം വിജയിക്കുമോ എന്ന് ഇപ്പോൾ പറയാനാകില്ല; എങ്കെ വീട്ട് മാപ്പിളയുടെ വിശേഷങ്ങൾ പങ്ക് വെച്ച് ആര്യ

റിയാലിറ്റി ഷോയിലൂടെ കണ്ടു മുട്ടുന്ന വ്യക്തിയുമായുള്ള വിവാഹം എത്രമാത്രം വിജയകരമാകുമെന്ന് അറിയില്ല; ആ വ്യക്തിയെ കല്യാണം കഴിച്ച് ഒന്നു സെറ്റിലാകാതെ ആ ബന്ധം വിജയിക്കുമോ എന്ന് ഇപ്പോൾ പറയാനാകില്ല; എങ്കെ വീട്ട് മാപ്പിളയുടെ വിശേഷങ്ങൾ പങ്ക് വെച്ച് ആര്യ

ചെന്നൈ: റിയാലിറ്റി ഷോയിലൂടെ കണ്ടു മുട്ടുന്ന വ്യക്തിയുമായുള്ള വിവാഹം എത്രമാത്രം വിജയകരമാകുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നും ആ വ്യക്തിയെ കല്യാണം കഴിച്ച് ഒന്നു സെറ്റിലാകാതെ ആ ബന്ധം വിജയിക്കുമോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നും നടൻ ആര്യ. എങ്കെ വീട്ട് മാപ്പിളെ എന്ന പേരിൽ റിയാലിറ്റി ഷോയെക്കെതിരെ നിരന്തരം ആക്ഷേപം ഉയരുമ്പോഴാണ് ആര്യ ഷോയെക്കുറിച്ച് മനസ്സ് തുറക്കുകയാണ്.

'പലരും പല വഴിക്കാണ് ഭാവി വധുവിനെ കണ്ടെത്തുക. മാട്രിമോണിയൽ സൈറ്റിലൂടെ, ഓഫീസിൽ വച്ച്, സുഹൃത്തുക്കളുടെ ഇടയിൽ നിന്ന് അങ്ങനെ അങ്ങനെ. പക്ഷ എനിക്ക് തോന്നി ജീവിതത്തിന്റെ പല മേഖലയിലുള്ള ആളുകളെ കണ്ടു മുട്ടാൻ സാധിക്കുന്ന സാമൂഹിക മാധ്യമമാണ് ഒരാളെ കണ്ടെത്താൻ ഏറ്റവും മികച്ചതെന്ന്. ഓരോ ദിവസവും നമ്മൾ എത്രയാളുകളെയാണ് കാണുന്നത്. അങ്ങനെയാണ് ഞാൻ സാമൂഹിക മാധ്യമങ്ങളിൽ ഒരു പോസ്റ്റ് ഇടുന്നതും ഇത്തരം ഒരു ഷോയുടെ ഭാഗമാകുന്നതും.

ഇത്രയും നാൾ എനിക്ക് ചേർന്ന ഒരു പങ്കാളിയെ കണ്ടെത്താൻ തന്നെയാണ് ശ്രമിച്ചു കൊണ്ടിരുന്നത്. പക്ഷെ ഇന്ന് വരെ അതിന് സാധിച്ചിട്ടില്ല. എനിക്ക് വിവാഹത്തിൽ താല്പര്യമില്ലാതെയല്ല.വർഷങ്ങളായി എനിക് ചേർന്ന ഒരു പങ്കാളിയെ കണ്ടെത്തി വിവാഹം കഴിക്കാനുള്ള ശ്രമത്തിലായിരുന്നു. പക്ഷെ ഇത് വരെ ഒന്നും നടന്നില്ല. അതുകൊണ്ടാണ് ഞാനിതിന് തുനിഞ്ഞിറങ്ങിയത്

റിയാലിറ്റി ഷോയിലൂടെ കണ്ടു മുട്ടുന്ന വ്യക്തിയുമായുള്ള വിവാഹം എത്രമാത്രം വിജയകരമാകുമെന്ന് ഇപ്പോൾ പറയാനാകില്ല. ആ വ്യക്തിയെ കല്യാണം കഴിച്ച് ഒന്നു സെറ്റിലാകാതെ ആ ബന്ധം വിജയിക്കുമോ എന്ന് ഇപ്പോൾ പറയാനാകില്ല. അവരെ ഓരോരുത്തരെയും നന്നായി മനസിലാക്കി എനിക്ക് ചേർന്ന പെൺകുട്ടിയെ കണ്ടെത്താൻ ഞാൻ ശ്രമിക്കുന്നുണ്ട്. എനിക്കിപ്പോൾ ഒരു ഉറപ്പും നല്കാനാകില്ല. ജീവിതത്തിൽ ഒന്നിനും ഗ്യാരണ്ടി ഇല്ലല്ലോ. ഇതും അതുപോലെ തന്നെ.

ഇത്തരമൊരു പരിപാടിയിലൂടെ ഇത്രയും പെൺകുട്ടികളുടെ ഇടയിൽ നിന്ന് എനിക്ക് ചേർന്നൊരാളെ കണ്ടു പിടിക്കുക എന്നത് പ്രയാസകരം തന്നെയാണ്. പ്രധാന കാരണം എന്തെന്നാൽ അവർക്കെല്ലാം എന്നെ ഇഷ്ടമാണ് അവരെല്ലാം എന്റെ ഉളിൽ കയറി പറ്റാനുള്ള ശ്രമത്തിലുമാണ്. ഒരുപാടു വിഷയങ്ങളുണ്ട്. ഞാനവരുടെ വികാരത്തെ കൂടി മാനിക്കേണ്ടതുണ്ട്. എല്ലാത്തിലുമുപരി ഇതൊരു റിയാലിറ്റി ഷോ ആണ്. അതുകൊണ്ടു തന്നെ ഒരുപാട് കാര്യങ്ങൾ എനിക്ക് ചിന്തിക്കേണ്ടതുണ്ട്.

എന്റെ സുഹൃത്തുക്കളെല്ലാം എന്റെ സഹായത്തിനുണ്ട്. കാരണം എനിക്കെന്ത് ഇഷ്ടപെടും എന്ത് ഇഷ്ടമല്ല എന്ന് അവർക്ക് നന്നായറിയാം. മാത്രമല്ല ഈ വിഷയത്തിൽ ഒറ്റയ്‌ക്കൊരു തീരുമാനമെടുക്കാൻ എനിക്കാവില്ല. അതിനാൽ അവരെല്ലാം എന്നോടൊപ്പമുണ്ട്. അതുപോലെ തന്നെ കുടുംബവും. അവർക്കെല്ലാം ഞാൻ അങ്ങനെയെങ്കിലും വിവാഹം കഴിക്കുമല്ലോ എന്ന ആശ്വാസമാണെന്നും ആര്യ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP