Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വൈരം മറന്ന് മായാവതിയും മുലായവും ഒന്നിച്ചപ്പോൾ ഉത്തർപ്രദേശിൽ ബിജെപിക്ക് തിരിച്ചടി; മുഖ്യമന്ത്രിയുടെ തട്ടകത്തിൽ ലീഡെടുത്തപ്പോൾ ഫുൽപൂരിലും എസ്‌പി സ്ഥാനാർത്ഥിയുടെ കുതിപ്പ്; മോദിയും നിതീഷും ചേർന്ന ബിഹാറിൽ ബിജെപിക്ക് മുന്നേറ്റം; ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ ഇങ്ങനെ

വൈരം മറന്ന് മായാവതിയും മുലായവും ഒന്നിച്ചപ്പോൾ ഉത്തർപ്രദേശിൽ ബിജെപിക്ക് തിരിച്ചടി;  മുഖ്യമന്ത്രിയുടെ തട്ടകത്തിൽ ലീഡെടുത്തപ്പോൾ ഫുൽപൂരിലും എസ്‌പി സ്ഥാനാർത്ഥിയുടെ കുതിപ്പ്; മോദിയും നിതീഷും ചേർന്ന ബിഹാറിൽ ബിജെപിക്ക് മുന്നേറ്റം; ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ ഇങ്ങനെ

ലക്നൗ: ഉത്തർപ്രദേശിൽ രണ്ട് ലോക്സഭാ മണ്ഡലങ്ങളിലേക്കും ബിഹാറിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും രണ്ടു നിയമസഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങിയപ്പോൾ ബിജെപി കേന്ദ്രങ്ങൾക്ക് ഞെട്ടൽ. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലത്തിൽ അടക്കം രണ്ട് ലോക്‌സഭാ സീറ്റുകളിലും സമാജ് വാദിപാർട്ടി ലീഡു ചെയ്യുകയാണ്. ഇത് ബിജെപിക്ക് കടുത്ത ആശങ്കയാണ് സമ്മാനിക്കുന്നത്. ബിഎസ്‌പി - എസ്‌പി കൂട്ടുകെട്ട് ബിജെപിക്കുയർത്തുന്ന ഭീഷണി എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ ലീഡ് നില.

അതേസമയം ഗൊരഖ്പൂരിൽ 3500 വോട്ടിന്റെ ലീഡ് മാത്രമേയുള്ളൂ, ഇവിടെ നില മാറാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. എന്നാൽ, ഫുൽപൂർ മണ്ഡലത്തിൽ ബിജെപി 9,000 വോട്ടിന് പിന്നിൽ നിൽക്കുകയാണ്. ബിഹാറിൽ രണ്ടിടത്ത് ബിജെപി മുന്നിട്ടു നിൽക്കുമ്പോൾ ഒരു മണ്ഡലത്തിൽ ലാലു പ്രസാദ് യാദവിന്റെ ആർജെഡിയുമാണ് മുന്നിൽ. േ

യുപിയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒഴിഞ്ഞ ഗോരഖ്പൂരിൽ ബിജെപി സ്ഥാനാർത്ഥി ഉപേന്ദ്ര ശുക്ലയാണ് മത്സരിക്കുന്നത്. അതേസമയം യുപി ഉപമുഖ്യമന്ത്രിയായ കേശവ് പ്രസാദ് മൗര്യ രാജിവെച്ച ഒഴിവിൽ ഫുൽപുർ ലോക്സഭാ മണ്ഡലത്തിൽ തുടക്കത്തിൽ ബിജെപി ലീഡ് നേടിയെങ്കിലും രണ്ടാം റൗണ്ടിൽ എസ്‌പിയാണ് മുന്നിൽ. ബിഹാറിൽ ആർജെഡി എംപിയുടെ മരണത്തെ തുടർന്നാണ് അറാറിയ ലോക്സഭാ സീറ്റിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

ബിഹാറിൽ ആർജെഡിയുടെ നേതൃത്വത്തിലുള്ള വിശാല മഹാ സഖ്യവും ജെഡിയു-ബിജെപി മുന്നണിയുമായിട്ടാണ് നേർക്കുനേർ ഏറ്റുമുട്ടുന്നത്. മാർച്ച് 11-നായിരുന്നു തിരഞ്ഞെടുപ്പ്. ഗൊരഖ്പുരിൽ 47 ശതമാനവും ഫുൽപുരിൽ 38 ശതമാനവുമാണ് പോളിങ് നടന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP