Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പരീക്ഷയിൽ തോറ്റതിന് അച്ചൻ വഴക്ക് പറയുമെന്ന് പേടിച്ച് പാക്കിസ്ഥാനിൽ നിന്നും ഓടി ഇന്ത്യയിൽ എത്തിയത് പത്താം വയസിൽ; 27 വർഷം ഇന്ത്യയിൽ ജീവിച്ചു; ഇന്ത്യക്കാരിയായ ഭാര്യയിൽ മൂന്ന് കുഞ്ഞുങ്ങളും ജനിച്ചു; ഒടുവിൽ പാക്‌സിതാൻ യുവാവിനെ അനധികൃതമാണെന്ന് കണ്ടെത്തി നാടു കടത്തി

പരീക്ഷയിൽ തോറ്റതിന് അച്ചൻ വഴക്ക് പറയുമെന്ന് പേടിച്ച് പാക്കിസ്ഥാനിൽ നിന്നും ഓടി ഇന്ത്യയിൽ എത്തിയത് പത്താം വയസിൽ; 27 വർഷം ഇന്ത്യയിൽ ജീവിച്ചു; ഇന്ത്യക്കാരിയായ ഭാര്യയിൽ മൂന്ന് കുഞ്ഞുങ്ങളും ജനിച്ചു; ഒടുവിൽ പാക്‌സിതാൻ യുവാവിനെ അനധികൃതമാണെന്ന് കണ്ടെത്തി നാടു കടത്തി

മുംബൈ: പത്താം വയസിലാണ് സിറാജ് ഖാൻ എന്ന 37കാരൻ പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് എത്തുന്നത്. പത്താം ക്ലാസിൽ തോറ്റതിന് അച്ഛൻ വഴക്കു പറയുമോ എന്ന പേടിയിൽ നിന്നാണ് പാക്കിസ്ഥാനിൽ നിന്നും സിറാജ് ഖാൻ ഇന്ത്യയിലേക്ക് ഓടി എത്തിയത്. എന്നാൽ 27 വർഷത്തിന് ശേഷം അനധികൃതമാണെന്ന് കണ്ടെത്തിയതോടെ ഇയാളെ തിങ്കളാഴ്ച പാക്കിസ്ഥാനിലേക്ക് നാടുകടത്തി.

പഞ്ചാബിലെ അഠാരി ബോർഡറിലൂടെയാണ് ഇയാളെ പാക്കിസ്ഥാനിലേക്ക് തിരിച്ച് അയച്ചത്. 27 വർഷം ഇന്ത്യയിൽ ജീവിച്ച ഇയാൾക്ക് ഇന്ത്യക്കാരിയായ ഭാര്യയും ഇവരിൽ മൂന്ന് മക്കളും ഉണ്ട്. വർഷങ്ങൾ നീീണ്ട നിയമ യുദ്ധത്തിനൊടുവിൽ സിറാജിനെ നാടു കടത്തിയതോടെ അനാഥരായത് ഈ ഭാര്യയും മക്കളുമാണ്. വീട്ടു വേലയ്ക്ക് പോയി കുഞ്ഞുങ്ങളെ വളർത്തുകയാണ് ഈ സ്ത്രീ.

അച്ഛൻ വഴക്കു പറയുമെന്ന് വിചാരിച്ച് വീടുവിട്ട സിറാജ് അമ്മാവന്റെ വീട്ടിലേക്ക് പോവാനാണ് ശ്രമിച്ചത്. എന്നാൽ ട്രെയിൻ മാറി കയറിയ സിറാജ് അമൃത്സറിലെത്തുകയായിരുന്നു. പിന്നീട് ഇവിടെ നിന്നും ഗുജറാത്തിൽ എത്തി. ഇവിടെ കുട്ടികളുടെ ഷെൽറ്റർ ഹോമിൽ 18 വയസ്സുവരെ കഴിഞ്ഞു. പിന്നീട് മുംബൈയിൽ താമസിച്ചു. ഇവിടെ വെച്ച് 2005ലാണ് സാജിദയെ വിവാഹം കഴിച്ചത്. ഒരു ഹോട്ടലിൽ വെയിറ്ററായി ജോലി നോക്കി വരികയായിരുന്നു ഇയാൾ.

2009ലാണ് സിറാജിനെ പാക്കിസ്ഥാനിയാണന്ന് പൊലീസ് കണ്ടെത്തുന്നത്. പിന്നീട് ഏഴ് മാസം ജയിലിൽ അടച്ചു. ഫോറിനേഴ്‌സ് ആക്ട് പ്രകാരം കേസ് എടുക്കുകയും നാടുകടത്തുകയുമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP