Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നിദാഹാസ് ട്രോഫിയിൽ ഫൈനൽ ലക്ഷ്യം വെച്ച് ഇന്ത്യ ഇന്ന് ബംഗ്ലാദേശിനോട്; ജയത്തിലും ആശങ്ക ക്യാപ്റ്റൻ രോഹിത് ശർമയുടെ ഫോമില്ലായ്മ; ശ്രീലങ്കക്കെതിരെ വമ്പൻ ജയത്തിന്റെ ആത്മ വിശ്വാസത്തിൽ ബംഗ്ലാദേശ്

നിദാഹാസ് ട്രോഫിയിൽ ഫൈനൽ ലക്ഷ്യം വെച്ച് ഇന്ത്യ ഇന്ന് ബംഗ്ലാദേശിനോട്; ജയത്തിലും ആശങ്ക ക്യാപ്റ്റൻ രോഹിത് ശർമയുടെ ഫോമില്ലായ്മ; ശ്രീലങ്കക്കെതിരെ വമ്പൻ ജയത്തിന്റെ ആത്മ വിശ്വാസത്തിൽ ബംഗ്ലാദേശ്

കൊളംബോ: നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. മഴ ഭീഷണി ഉയർത്തുന്ന മത്സരത്തിൽ ടോസ് ജയിക്കുന്ന ടീം ബൗളിങ് തിരഞ്ഞെടുക്കാനാണ് സാധ്യത.

ഫൈനൽ ഏറെക്കുറെ ഉറപ്പിച്ച ഇന്ത്യയ്‌ക്കെതിരെ ഫൈനലിലെത്താൻ ബംഗ്ലാദേശിന് ജയം അനിവാര്യമാണ്. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ ഫോമില്ലായ്മയാണ് ഇന്ത്യയെ വലക്കുന്നത്. ഫോമില്ലായ്മയുടെ പേരിൽ റിഷഭ് പന്തിനെ മാറ്റിയ രോഹിത് സ്വയം മാറണമെന്നുള്ള ആവശ്യങ്ങളും പലയിടങ്ങളിൽ നിന്ന് ഉയരുന്നുണ്ട്.

കഴിഞ്ഞ മത്സരത്തിൽ ലങ്ക മുന്നോട്ടുവെച്ച 153 റൺസ് ലക്ഷ്യം ഒൻപതു പന്ത് ബാക്കിനില്‌ക്കെ നാലു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടക്കുകയായിരുന്നു. പേസ് ബൗളർ ശാർദുൽ ഠാക്കൂറിന്റെ നാലു വിക്കറ്റ് പ്രകടനവും മനീഷ് പാണ്ഡെ, ദിനേശ് കാർത്തിക് എന്നിവരുടെ ശാന്തമായ ബാറ്റിങ്ങുമാണ് ഇന്ത്യക്ക് അനായാസവിജയം സമ്മാനിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP