Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മിനിമം ബാലൻസില്ലാത്ത 41.16 ലക്ഷം സേവിങ്‌സ് അക്കൗണ്ടുകൾ എസ്‌ബിഐ പൂട്ടിച്ചു; ഉപഭോക്താക്കളിൽ നിന്ന് വൻതുക പിഴ ഈടാക്കുന്ന ബാങ്കിന്റെ നടപടിക്കെതിരെ പ്രതിഷേധം തുടരുന്നു

മിനിമം ബാലൻസില്ലാത്ത 41.16 ലക്ഷം സേവിങ്‌സ് അക്കൗണ്ടുകൾ എസ്‌ബിഐ പൂട്ടിച്ചു; ഉപഭോക്താക്കളിൽ നിന്ന് വൻതുക പിഴ ഈടാക്കുന്ന ബാങ്കിന്റെ നടപടിക്കെതിരെ പ്രതിഷേധം തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അക്കൗണ്ടിൽ മിനിമം ബാലൻസില്ലാത്ത 41.16 ലക്ഷം സേവിങ്‌സ് അക്കൗണ്ടുകൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ക്ലോസ് ചെയ്തു. ഏപ്രിൽ മുതൽ ജനുവരി വരെയുള്ള കാലയളവിലാണ് ബാങ്ക് ഇത്രയും അക്കൗണ്ടുകൾ പൂട്ടിച്ചത്. വിവരാവകാശ നിയമപ്രകാരം മധ്യപ്രദേശുകാരനായ ചന്ദ്രശേഖർ ഗൗഡ് നൽകിയ കത്തിന് മറുപടിയായാണ് ബാങ്ക് ഇക്കാര്യം അറിയിച്ചത്.

മിനിമം ബാലൻസ് സൂക്ഷിക്കാത്ത അക്കൗണ്ടുകളിൽ നിന്ന് പിഴയായി 2017 ഏപ്രിൽ മുതൽ നവംബർ വരെ 1771.67 കോടി രൂപ എസ്‌ബിഐ ഈടാക്കിയിരുന്നു. ബാങ്കിന്റെ രണ്ടാം പാദ അറ്റാദായത്തിനെക്കാൾ ഉയർന്ന തുകയായിരുന്നു ഇത്. പാവപ്പെട്ട ഉപഭോക്താക്കളിൽ നിന്ന് വൻതുക പിഴ ഈടാക്കുന്ന നടപടിക്കെതിരെ പ്രതിഷേധം കനത്തതോടെ പിഴ ചുമത്തുന്നതിൽ 75 ശതമാനം ഇളവ് നൽകാൻ കഴിഞ്ഞ ദിവസം എസ് ബി ഐ നിർബന്ധിതമായിരുന്നു.

അനുബന്ധ ബാങ്കുകളുടെ ലയനത്തോടെ എസ് ബി ഐയ്ക്ക് നിലവിൽ 41 കോടി സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളാണുള്ളത്. ഇതിൽ 16 കോടിയും പ്രധാന്മന്ത്രി ജൻധൻ അക്കൗണ്ടുകളോ ബേസിക് സേവിങ്‌സ് അക്കൗണ്ടുകളോ ആണ്. അതായത് ഈ 16 കോടി അക്കൗണ്ടുകൾക്കും മിനിമം ബാലൻസ് ബാധകമല്ലെന്നു ചുരുക്കം.

പെൻഷൻ വാങ്ങുന്നവർ, പ്രായപൂർത്തിയാകാത്തവർ, സാമൂഹ്യ സുരക്ഷ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നവർ തുടങ്ങിയവരുടെ അക്കൗണ്ടുകളും ഇതിൽ ഉൾപ്പെടും. അതായത് അവശേഷിക്കുന്ന 25കോടി അക്കൗണ്ടുകളിൽ നിന്നാണ് 41.16 ലക്ഷം എസ് ബി ഐ റദ്ദാക്കിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP