Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഏറ്റവും അനുയോജ്യമായ മറുപടിയാണ് ജനങ്ങൾ ബിജെപിക്ക് നല്കിയത്; സർക്കാരിനോട് ജനങ്ങൾക്കുള്ള വിശ്വാസ്യത നഷ്ടപ്പെട്ടതിനുള്ള തെളിവാണ് എസ്‌പിക്ക് ലഭിച്ച വോട്ടുകൾ'; തിരഞ്ഞെടുപ്പ് വിജയത്തിൽ മായാവതിക്ക് നന്ദി പറഞ്ഞ് അഖിലേഷ് യാദവ്

'ഏറ്റവും അനുയോജ്യമായ മറുപടിയാണ് ജനങ്ങൾ ബിജെപിക്ക് നല്കിയത്; സർക്കാരിനോട് ജനങ്ങൾക്കുള്ള വിശ്വാസ്യത നഷ്ടപ്പെട്ടതിനുള്ള തെളിവാണ് എസ്‌പിക്ക് ലഭിച്ച വോട്ടുകൾ'; തിരഞ്ഞെടുപ്പ് വിജയത്തിൽ മായാവതിക്ക് നന്ദി പറഞ്ഞ് അഖിലേഷ് യാദവ്

മറുനാടൻ മലയാളി ബ്യൂറോ

ലഖ്നൗ: ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പ് വിജയത്തിൽ ബിഎസ്‌പി നേതാവ് മായാവതിക്ക് നന്ദി പറഞ്ഞ് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. യു.പിയിലെ മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും മണ്ഡലങ്ങളിലെ അവസ്ഥ ഇതാണെങ്കിൽ ഇനിയൊരു തിരഞ്ഞെടുപ്പ് വന്നാൽ ജനങ്ങളുടെ പ്രതികരണം എന്താവുമെന്ന് സങ്കൽപ്പിക്കാവുന്നതേയുള്ളെന്നും അഖിലേഷ് അഭിപ്രായപ്പെട്ടു.

ഗോരഖ്പുരിലെയും ഫൂൽപ്പൂരിലെയും വിജയത്തിന് ബിഎസ്‌പിക്കും മറ്റ് പ്രതിപക്ഷ പാർട്ടികൾക്കും നന്ദി പറയുന്നു. ഏറ്റവും അനുയോജ്യമായ മറുപടിയാണ് ജനങ്ങൾ ബിജെപിക്ക് നല്കിയത്. സർക്കാരിനോട് ജനങ്ങൾക്കുള്ള വിശ്വാസ്യത നഷ്ടപ്പെട്ടതിനുള്ള തെളിവാണ് എസ്‌പിക്ക് ലഭിച്ച ലക്ഷക്കണക്കിന് വോട്ടുകളെന്നും അഖിലേഷ് യാദവ് പറഞ്ഞു.

നരേന്ദ്ര മോദി സർക്കാരിന്റെ ഭരണത്തിൽ ജനങ്ങൾ അസംതൃപ്തരാണ്. ജിഎസ്ടി വന്നതോടെ നിരവധി പേർക്ക് തൊഴിൽ നഷ്ടമായി. പലർക്കും ബിസിനസ്സിൽ നഷ്ടങ്ങളുണ്ടായി. യുപിയിലെ തിരഞ്ഞെടുപ്പ് ഫലം സാമൂഹ്യനീതിയുടെ വിജയമാണ്. ബിജെപി ഒരിക്കലുംഅവരുടെ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നും അഖിലേഷ് കുറ്റപ്പെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP