Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആദിവാസി യുവതി കെഎസ്ആർടിസി ബസിൽ പ്രസവിച്ചു; അമ്പലവയൽ സ്വദേശിനി കവിതയാണ് പ്രസവിച്ചത്; കോഴിക്കോട്ട് നിന്നും ബത്തേരിക്ക് വരികയായിരുന്നു ബസിൽ കൽപറ്റയ്ക്ക് സമീപത്തായിരുന്നു പ്രസവം

ആദിവാസി യുവതി കെഎസ്ആർടിസി ബസിൽ പ്രസവിച്ചു; അമ്പലവയൽ സ്വദേശിനി കവിതയാണ് പ്രസവിച്ചത്; കോഴിക്കോട്ട് നിന്നും ബത്തേരിക്ക് വരികയായിരുന്നു ബസിൽ കൽപറ്റയ്ക്ക് സമീപത്തായിരുന്നു പ്രസവം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ആദിവാസി യുവതി കെഎസ്ആർടിസി ബസിൽ പ്രസവിച്ചു. അമ്പലവയൽ നെല്ലറച്ചാൽ കോളനിയിലെ ബിജുവിന്റെ ഭാര്യ കവിതയാണ് ബസിൽ പ്രസവിച്ചത്.

കോഴിക്കോട്ട് നിന്നും ബത്തേരിക്ക് വരികയായിരുന്നു കവിത. കൽപറ്റയ്ക്ക് സമീപത്തുവച്ചാണ് കവിത ബസിൽ പ്രസവിച്ചത്. തുടർന്ന് അമ്മയെയും കുഞ്ഞിനെയും ലിയോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിലവിൽ അമ്മയും കുഞ്ഞും ആരോഗ്യ പ്രശ്നങ്ങളില്ലാതെ സുഖമായിരിക്കുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ പോയി തിരിച്ച് വരുന്നതിനിടെയാണ് സംഭവം. കുറച്ചു നാളായി ഇവർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൂന്നു മാസത്തിന് ശേഷമെ പ്രസവം നടക്കുകയുള്ളുവെന്ന് ഡോക്ടർ അറിയിച്ചതിനെത്തുടർന്ന് ആരോടും പറയാതെ ആശുപത്രിയിൽ നിന്ന് പോരുകയായിരുന്നുവെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. വഴിക്ക് വെച്ച് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP