Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉപതെരഞ്ഞെടുപ്പ് ഫലം വച്ച് ബിജെപിയെ വിലയിരുത്താൻ കഴിയില്ല; ഭരിക്കുന്ന സർക്കാരിന് അനുകൂലമാകണമെന്നില്ല ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ; 2019ലെ ലോക്‌സഭയിൽ ബിജെപി തന്നെ അധികാരത്തിൽ വരുമെന്ന് കേന്ദ്ര നിയമ രവിശങ്കർ പ്രസാദ്

ഉപതെരഞ്ഞെടുപ്പ് ഫലം വച്ച് ബിജെപിയെ വിലയിരുത്താൻ കഴിയില്ല; ഭരിക്കുന്ന സർക്കാരിന് അനുകൂലമാകണമെന്നില്ല ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ; 2019ലെ ലോക്‌സഭയിൽ ബിജെപി തന്നെ അധികാരത്തിൽ വരുമെന്ന് കേന്ദ്ര നിയമ രവിശങ്കർ പ്രസാദ്

ന്യൂഡൽഹി: 2019ലെ ലോക്‌സഭയിൽ ബിജെപി തന്നെ അധികാരത്തിൽ വരുമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ്. ഉപതെരഞ്ഞെടുപ്പ് ഫലം വച്ച് ബിജെപിയെ വിലയിരുത്താൻ കഴിയില്ലെന്നും ഭരിക്കുന്ന സർക്കാരിന് അനുകൂലമാകണമെന്നില്ല ഉപതെരഞ്ഞെടുപ്പ് ഫലങ്ങളെന്നും അദ്ധേഹം പറഞ്ഞു.എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ഇത് ബാധിക്കില്ലെന്നും രവി ശങ്കർ പ്രസാദ് കൂട്ടിച്ചേർത്തു.

ഉത്തർപ്രദേശിൽ കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്തും ഇതുപോലെയുള്ള സഖ്യങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, അത് അധികകാലം തുടർന്നില്ല. ഈ കൂട്ടുകെട്ടിനും സമാനമായ പരിസമാപ്തിയാകും ഉണ്ടാവുക. ഒരു വർഷത്തിൽ കൂടുതൽ ആരുമായും സഖ്യത്തിൽ തുടരാനോ രണ്ട് വർഷത്തിൽ കൂടുതൽ അകന്നിരിക്കാനോ എസ്‌പിക്ക് കഴിയില്ലെന്നും രവിശങ്കർ പ്രസാദ് പരിഹസിച്ചു.

അത് പോലെ 2ജി സ്‌പെക്ട്രം കേസിലെ വിധിയിൽ പിഴവുണ്ടെന്നും സർക്കാർ അതിനെതിരെ അപ്പീൽ സമർപ്പിക്കുമെന്നും രവിശങ്കർ പ്രസാദ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP