Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാലായിലെത്തി മാണിയെ കൂട്ടുപിടിക്കാൻ കൂടിക്കാഴ്ച; ചെങ്ങന്നൂർ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നേതാക്കളുടെ നിർണായക നീക്കം കേരള കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി ചേരാനിരിക്കെ

പാലായിലെത്തി മാണിയെ കൂട്ടുപിടിക്കാൻ കൂടിക്കാഴ്ച; ചെങ്ങന്നൂർ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നേതാക്കളുടെ നിർണായക നീക്കം കേരള കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി ചേരാനിരിക്കെ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ നിർണായക നീക്കം. കേരളാ കോൺഗ്രസ്-എം ചെയർമാൻ കെ.എം. മാണിയുമായി ബിജെപി നേതാക്കൾ കൂടിക്കാഴ്ച നടത്തി. ബിജെപി മുൻ പ്രസിഡന്റ് പി.കെ. കൃഷ്ണദാസ് ഉൾപ്പെടെയുള്ള നേതാക്കൾ മാണിയുടെ പാലായിലെ വസതിയിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്.

കൂടിക്കാഴ്ച ഒന്നരമണിക്കൂർ നീണ്ടുനിന്നതായാണ് വിവരം. ഞായറാഴ്ച കേരള കോൺഗ്രസിന്റെ സ്റ്റിയറിങ് കമ്മിറ്റി യോഗം നടക്കാനിരിക്കെയാണ് ബിജെപിയുടെ നിർണായക നീക്കം. തെരഞ്ഞെടുപ്പിൽ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ആഗ്രഹിക്കുന്നുവെന്ന് പി.കെ. കൃഷ്ണദാസ് കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോട് പറഞ്ഞു.

രാവിലെ പതിനൊന്നുമണിയോടെയാണ് കൃഷ്ണദാസ് പാലായിൽ എത്തിയത്. ബിജെപി കോട്ടയം ജില്ലാ സെക്രട്ടറി എൻ ഹരി ഉൾപ്പെടെയുള്ളവർ കൃഷ്ണദാസിന് ഒപ്പമുണ്ടായിരുന്നു്. കൂടിക്കാഴ്ച സൗഹൃദസന്ദർശനമെന്നാണ് കേരളാ കോൺഗ്രസും ബിജെപിയും വിശേഷിപ്പിച്ചത്. രാ്ഷ്ട്രീയം ചർച്ചയായില്ലെന്നായിരുന്നു പി.കെ.കൃഷ്ണദാസിന്റെ പ്രതികരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP