Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എൽ.ഡി.ക്ലാർക്ക് എല്ലാ ഒഴിവുകളും മാർച്ച് 27-ന് മുമ്പ് പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യണം; ക്യത്യസമയത്ത് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തവർക്കെതിരെ ബന്ധപ്പെട്ട വകുപ്പിന്റെ അച്ചടക്ക നടപടി; എൽ.ഡി.ക്ലാർക്ക് റാങ്ക് ലിസ്റ്റിൽ നിന്ന് പരമാവധി നിയമനം നടത്തുന്നതിനൊരുങ്ങി പി എസ് സി

എൽ.ഡി.ക്ലാർക്ക് എല്ലാ ഒഴിവുകളും മാർച്ച് 27-ന് മുമ്പ് പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യണം; ക്യത്യസമയത്ത് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തവർക്കെതിരെ ബന്ധപ്പെട്ട വകുപ്പിന്റെ അച്ചടക്ക നടപടി; എൽ.ഡി.ക്ലാർക്ക് റാങ്ക് ലിസ്റ്റിൽ നിന്ന് പരമാവധി നിയമനം നടത്തുന്നതിനൊരുങ്ങി പി എസ് സി

തിരുവനന്തപുരം: 2018 മാർച്ച് 30-ന് കാലാവധി അവസാനിക്കുന്ന എല്ലാ ജില്ലകളിലെയും എൽ.ഡി.ക്ലാർക്ക് (വിവിധം) റാങ്ക് ലിസ്റ്റിൽ നിന്ന് പരമാവധി നിയമനം നടത്തുന്നതിന് എല്ലാ ഒഴിവുകളും മാർച്ച് 27-ന് മുമ്പ് പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യണമെന്ന് വകുപ്പ് മേധാവികൾക്കും നിയമന അധികാരികൾക്കും സർക്കാർ കർശന നിർദ്ദേശം നൽകി. ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്നവർക്കെതിരെ ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാർ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ഇതു സംബന്ധിച്ച സർക്കുലറിൽ നിർദ്ദേശിക്കുന്നു. ആശ്രിത നിയമനത്തിനോ തസ്തികമാറ്റ നിയമനത്തിനോ നീക്കിവെച്ച ഒഴിവുകളും മറ്റുതരത്തിൽ മാറ്റിവെച്ച ഒഴിവുകളും റിപ്പോർട്ട് ചെയ്യണം.

ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തതു സംബന്ധിച്ച വിശദാംശങ്ങൾ മാർച്ച് 27-ന് 5 മണിക്ക് മുമ്പ് പൊതുഭരണവകുപ്പിനെ അറിയിക്കണമെന്നും സർക്കുലറിൽ പറയുന്നു.

2015 മാർച്ച് 30-വരെ നിലവിലുണ്ടായിരുന്ന എൽ.ഡി.ക്ലാർക്ക് റാങ്ക് ലിസ്റ്റിൽനിന്ന് നിയമനം നടത്തുന്നതിന് 2015 ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലെ പ്രതീക്ഷിത ഒഴിവുകൾ സൂപ്പർ ന്യൂമററിയായി സൃഷ്ടിച്ച് പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്രകാരം റിപ്പോർട്ട് ചെയ്ത തസ്തികകളിലേക്ക് 2015 മാർച്ച് 30-ന് അവസാനിച്ച റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനവും നടത്തി. മാത്രമല്ല, ആശ്രിതനിയമനത്തിന് ലഭിച്ച അപേക്ഷകളിൽ നിയമന ഊഴം കണക്കാക്കാതെ മുൻകൂട്ടി സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ചും നിയമനം നടത്തുകയുണ്ടായി. ഇപ്രകാരം സൂപ്പർ ന്യൂമററി തസ്തികയിൽ പ്രവേശിച്ചവരെ ഇപ്പോൾ നിലവിലുള്ളതും 2015 മാർച്ച് 31-ന് പ്രാബല്യത്തിൽ വന്നതുമായ ക്ലാർക്ക് റാങ്ക് ലിസ്റ്റിന്റെ കാലയളവിലുണ്ടായ ഒഴിവുകളിൽ സ്ഥിരപ്പെടുത്തുകയും ചെയ്തു. അതിനാൽ നിലവിലെ റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം താരതമ്യേന കുറഞ്ഞതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ഒഴിവുകൾ പൂർണമായി റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശം നൽകിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP