Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇതര സംസ്ഥാന തൊഴിലാളികളെ വാടകയ്ക്ക് താമസിപ്പിച്ചത് വിനയായി; വീടിനുള്ളിൽ ഏത് സമയവും കടക്കാനുള്ള സ്വാതന്ത്ര്യവും നൽകി; സൂക്ഷിക്കണമെന്ന നാട്ടുകാരുടെ വാക്കുകളും വിലയ്ക്കെടുത്തില്ല; ഒടുവിൽ പാൽ കൊടുത്ത കൈയ്ക്ക് തന്നെ കൊത്തി; പുത്തൻ വേലിക്കര കൊലപാതകത്തിൽ നാട്ടുകാർക്ക് പറയാനുള്ളത്

ഇതര സംസ്ഥാന തൊഴിലാളികളെ വാടകയ്ക്ക് താമസിപ്പിച്ചത് വിനയായി; വീടിനുള്ളിൽ ഏത് സമയവും കടക്കാനുള്ള സ്വാതന്ത്ര്യവും നൽകി; സൂക്ഷിക്കണമെന്ന നാട്ടുകാരുടെ വാക്കുകളും വിലയ്ക്കെടുത്തില്ല; ഒടുവിൽ പാൽ കൊടുത്ത കൈയ്ക്ക് തന്നെ കൊത്തി; പുത്തൻ വേലിക്കര കൊലപാതകത്തിൽ നാട്ടുകാർക്ക് പറയാനുള്ളത്

ആർ പീയൂഷ്

കൊച്ചി: വീട്ടുടമയായ മോളിയുടെ പിടിപ്പു കേടാണ് ദാരുണമായ കൊല നടക്കാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. നിരവധി തവണ മോളിയോട് പറഞ്ഞിരുന്നതാണ് സൂക്ഷിക്കണം ഇതര സംസ്ഥാന തൊഴിലാളികൾ ഇപ്പോൾ പലവിധമായ കുറ്റകൃത്യങ്ങളും നടത്തുന്നുണ്ട്, അതിനാൽ ഇവരെ ഇവിടെ നിന്നും മാറ്റണം എന്നൊക്കെ പറഞ്ഞിരുന്നതാണ്. എന്നാൽ ഞങ്ങളെക്കാൾ വിശ്വാസമായിരുന്നു വാടകയ്ക്ക് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെ. അതിൽ ഏറ്റവും അടുപ്പം മോളിയെ കൊലപ്പെടുത്തിയ അസം സ്വദേശി മുന്നയെയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

മുന്ന വളരെ നന്നായി മലയാളം സംസാരിക്കുമായിരുന്നു. ഇാൾക്കൊപ്പം മോളിയും മകൻ ഡെനിയും എറണാകുളത്തും മറ്റും മിക്കപ്പോഴും ഷോപ്പിങ്ങിനു പോകുമായിരുന്നു. വീടിനുള്ളിൽ പൂർണ്ണസ്വാതന്ത്രമായിരുന്നു. വീട്ടിലേക്ക് വേണ്ടുന്ന പലചരക്ക് സാധനങ്ങളുമെല്ലാം ഇയാളായിരുന്നു എത്തിച്ചിരുന്നത്. ഇത്രയും അടുപ്പം ഉണ്ടായിരുന്നതുകൊണ്ടാവാം നാട്ടുകാരായ ഞങ്ങളുടെ വാക്കുകൾ മോളി മുഖവിലയ്ക്കെടുക്കാതിരുന്നത് എന്നും നാട്ടുകാർ മറുനാടൻ മലയാളിയോട് പറഞ്ഞു. അതേ സമയം കൊല നടന്ന വീടിന്റെ ഒരു ഭാഗത്ത് ഇതര സംസ്ഥാന തൊഴിലാളികൾക്ക് താമസിക്കുവാനായി കെട്ടിടം പണി നടന്നു വരികയായിരുന്നു.

പുത്തൻ വേലിക്കര പാലാട്ടി പരേതനായ ഡേവിസിന്റെ ഭാര്യയായ മോളി ഭർത്താവിന്റെ മരണശേഷം ബുദ്ധിമാന്ദ്യമുള്ള മകൻ അപ്പു എന്ന് വിളിക്കുന്ന ഡെനിയുടെ ഒപ്പം താമസിച്ചു വരികയായിരുന്നു. മകൾ എമി ഭർത്താവിനൊപ്പം സ്‌കോട്ട് ലൻഡിലുമാണ്. ഒന്നര ഏക്കറോളമുള്ള പറമ്പിന്റെ നടുവിലാണ് ഇവരുടെ വീട് വീടിന്റെ പിൻവശത്തുള്ള ഓടിട്ട കെട്ടിടത്തിലാണ് മുന്ന എന്ന പരിമൾ സാഹു(24)വും സുഹൃത്തുക്കളും വാടകയ്ക്ക് താമസിച്ചിരുന്നത്. വീടിന്് മുന്നിൽ മറ്റൊരു കെട്ടിടത്തിൽ പ്രദേശത്തെ സ്വകാര്യ ബസിലെ തൊഴിലാളികളും ഇതരസംസ്ഥാന തൊഴിലാളികളും താമസിക്കുന്നുണ്ട്.

ബുദ്ധിമാന്ദ്യമുള്ള മകനും മോളിയും തനിച്ചു താമസിക്കുമ്പോൾ ഇത്തരത്തിലുള്ളവരെ വീട്ടിൽ താമസിപ്പിച്ചത് വിനയായിതീരുകയായിരുന്നു. മുന്ന സമീപത്തെ ഒരു കോഴിക്കടയിലെ ഡ്രൈവറും ഇറച്ചി വെട്ടുകാരനുമാണ്. കൊലപാതക ദിവസം രാത്രിയിൽ ഇയാൾ മദ്യലഹരിയിൽ ആയിരുന്നു. രാത്രിയിൽ ഒന്നരയോടെ മോളിയുടെ വീടിന്റെ സിറ്റൗട്ടിലെ ബൾബ് ഊരി മാറ്റി പിന്നീട് കോളിങ്ബെൽ അടിച്ചു. വാതിൽ തുറന്ന മോളിയെ വീടിനുള്ളിലേക്ക് തള്ളിയിട്ട് പീഡനസ്രമം നടത്തുകയായിരുന്നു. പ്രതിഷേധിച്ചതോടെയാണ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ബല പ്രയോഗത്തിനിടയിൽ ഇയാളുടെ ശരീരത്തിൽ മോളി കടിച്ചു പരിക്കേൽപ്പിച്ചിരുന്നു.

മരണം ഉറപ്പാക്കാൻ വേണ്ടിയാണ് വീടിന് മുൻ വശത്ത് അലങ്കാരത്തിനായി ഇട്ടിരുന്ന വെള്ളാരം കല്ല് എടുത്ത് തലയ്ക്കടിച്ചത്. കൊലയ്ക്ക് ശേഷം മൃതദേഹം ഹാളിലൂടെ വലിച്ചിഴച്ച് ബെഡ്റൂമിൽ കൊണ്ടിടുകയായിരുന്നു. പിന്നീട് ഒന്നുമറിയാത്ത പോലെ പഉറത്തെ റൂമിൽ കയറി കിടന്നു. രാവിലെ കൊലപാതകം അറിഞ്ഞ നാട്ടുകാർ കൂടിയപ്പോൾ അവരോടൊപ്പം മുന്നയും കൂടി. രാത്രിയിൽ മോളിയുടെ കരച്ചിൽ കേട്ടിരുന്നുവെന്ന് നാട്ടുകാരോട് പറയുകയും ചെയ്തു. ഇക്കാര്യ നാട്ടുകാർ പൊലീസിനോട് പറഞ്ഞതോടെയാണ് മുന്നയെ കൂടുതൽ ചോദ്യം ചെയതത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.

ആലുവ റൂറൽ എസ്‌പി എ.വി.ജോർജ്, ഡിവൈഎസ്‌പി കെ.ബി.പ്രഫുല്ലചന്ദ്രൻ, എഎസ്‌പി സുജിത് ദാസ്, വടക്കേക്കര ഇൻസ്പെക്ടർ എം.കെ.മുരളി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ദ്ധർ എന്നിവർ സ്ഥലത്തി പരിശോധന നടത്തി. മുന്നയ്ക്കൊപ്പം താമസിച്ചിരുന്ന മറ്റ് ഇതരസംസ്ഥാന തൊഴിലാളികളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP