Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വന്തം ശരീരത്തിന് മേലുള്ള അവകാശം, മദ്രസയിലെ അദ്ധ്യാപകനോ, പള്ളീലച്ചനോ, നാട്ടുകാർക്കൊ വീട്ടുകാർക്കോ അല്ല എനിക്ക് തന്നെയാണ് എന്നു പറയുന്നത് എങ്ങനെ എക്‌സ്ട്രീമിസമാകുന്നു? ചൂടെടുക്കുമ്പോൾ ഷർട്ടിന്റെ രണ്ടു മൂന്നു ബട്ടൻസ് അഴിച്ചിടാൻ പറ്റുന്ന ലോകം സ്ത്രീകൾക്ക് സ്വാതന്ത്രം തരുന്നു; അദ്ധ്യാപികയായ ആരതി തുറന്ന് പറയുന്നു

സ്വന്തം ശരീരത്തിന് മേലുള്ള അവകാശം, മദ്രസയിലെ അദ്ധ്യാപകനോ, പള്ളീലച്ചനോ, നാട്ടുകാർക്കൊ വീട്ടുകാർക്കോ അല്ല എനിക്ക് തന്നെയാണ് എന്നു പറയുന്നത് എങ്ങനെ എക്‌സ്ട്രീമിസമാകുന്നു? ചൂടെടുക്കുമ്പോൾ ഷർട്ടിന്റെ രണ്ടു മൂന്നു ബട്ടൻസ് അഴിച്ചിടാൻ പറ്റുന്ന ലോകം സ്ത്രീകൾക്ക് സ്വാതന്ത്രം തരുന്നു; അദ്ധ്യാപികയായ ആരതി തുറന്ന് പറയുന്നു

കോഴിക്കോട്: സ്ത്രീകളുടെ വസ്ത്ര സ്വാതന്ത്രത്തെക്കുറിച്ചാണ് കുറച്ച് കാലമായി ഇവിടെ കേട്ട് കൊണ്ടിരിക്കുന്നത്. സ്വന്തം ശരീരത്തിന് മേലുള്ള അവകാശം, മദ്രസയിലെ അദ്ധ്യാപകണോ, പള്ളീലച്ചനോ, നാട്ടുകാർക്കൊ വീട്ടുകാർക്കോ അല്ല എനിക്ക് തന്നെയാണ് എന്നു പറയുന്നത് എങ്ങനെ എക്‌സ്ട്രീമിസമാകുന്നുവെന്ന് അദ്ധ്യാപികയായ ആരതി ചോദിക്കുന്നു.

മാറ് തുറന്ന് കാട്ടി പ്രതിഷേധിക്കുന്ന ചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ നിന്ന് വലിയ വിമർശനം ആരതിക്ക് നേരിടേണ്ടി വന്നിരുന്നു. ഇതിനെല്ലാമുള്ള മറുപടി എന്ന നിലയിലാണ് ഫേസ്‌ബുക്കിൽ ആരതി കുറിപ്പെഴുതിയത്.

ആരതിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

എല്ലാറ്റിനും കൂടെ മറുപടി ഇടാൻ ഒരു മൂഡില്ല.. എന്നാലും ചിലതിന്:

??വേശ്യ, ആളെ വിളിച്ചു കയറ്റാനുള്ള ഉദ്ദേശ്യം:

ഉത്തരം ആവർത്തനം ആണ്. ഇങ്ങനെ ഒരു ചിത്രം ഇത്തരം ഉദ്ദേശത്തോട് കൂടി മാത്രമേ പറ്റൂ എന്നുള്ള ചിന്ത മാറ്റുക എന്നതാണ് പ്രധാന ലക്ഷ്യങ്ങളിലൊന്ന്.

??എന്തിനാണ് ഇങ്ങനെ ഒരു സമരരീതി? തുണിയഴിച്ചാൽ സമത്വം വരുമോ?

ആദ്യമേ പറഞ്ഞു, സമരത്തിന് തുടക്കമിടാനല്ല, എന്റെ വ്യക്തിപരമായ പ്രതിഷേധം എന്റെ സർക്കിളിൽ പ്രകടിപ്പിക്കാനായിരുന്നു അത്. അത് വാർത്തയായി എന്നുള്ളത് തന്നെയാണ് സ്വാഭാവികമായി നമ്മൾ കാണേണ്ട കാര്യത്തെ എന്തുമാത്രം പൊതുബോധം പിടിച്ചുകെട്ടിവച്ചിരിക്കുന്നു എന്നതിന് തെളിവ്. അതു ഒരു പ്രതിഷേധ ക്യാമ്പയിൻ ആയി മാറുന്നെങ്കിൽ, അതും ഒരു രീതി തന്നെയാണ്. സ്ത്രീകൾക്ക് സ്വന്തം ശരീരത്തെ കുറിച്ചോർത്ത് ടെൻഷനടിക്കാതെ ജീവിക്കാൻ പറ്റുന്ന ഒരു കാലം വന്നാൽ നമുക്കതെന്തൊരു വ്യത്യാസമുണ്ടാക്കുമെന്നു നിങ്ങൾക്ക് ഊഹിക്കാൻ പറ്റില്ല. ചൂടെടുക്കുമ്പോൾ ഷർട്ടിന്റെ രണ്ടു മൂന്നു ബട്ടൻസ് അഴിച്ചിടാൻ പറ്റുന്നതും, ബ്രാ സ്ട്രാപ്പ് പുറത്തു കാണുന്നുണ്ടോ എന്നു റ്റെൻഷനടിക്കാതിരിക്കാൻ പറ്റുന്നതും, സാരി മാറിക്കിടക്കുകയാണോ എന്നു സദാ ശ്രദ്ധിക്കേണ്ടി വരാത്തതും ,താഴെ വീണ ഒരു സാധനം കുനിഞ്ഞെടുക്കും മുൻപ് ചുറ്റും പേടിച്ചു നോക്കേണ്ടി വരാത്തതും, ഷാൾ ധരിക്കാതെ പുറത്തിറങ്ങിയാൽ അപമാനിക്കുന്ന നോട്ടങ്ങൾ സഹിക്കേണ്ടി വരാത്തതും ഒക്കെയായ ഒരു ലോകം പെണ്ണിന്റെ കോൻൺഫിഡൻസും സ്വാതന്ത്ര്യവും എന്തുമാത്രം വർദ്ധിപ്പിക്കുമെന്നു ആലോചിച്ചു നോക്കൂ! പുരുഷന്മാർക്ക് സ്വാഭാവികമായി ചെയ്യാൻ പറ്റുന്ന ഒരു കാര്യം സ്ത്രീകൾ ചെയ്യുമ്പോൾ ഇങ്ങനെ ഒരു ചോദ്യം വരുന്നതല്ലേ അസ്വഭാവികം?

??ആണിന് ലൈംഗികാർഷണം ഉണ്ടാക്കുന്ന അവയവമല്ലേ മുല? അതു പ്രദർശിപ്പിക്കാൻ അവകാശം വേണമെന്ന് പറയുന്നത് ശരിയാണോ?

ഗേ പുരുഷന്മാർ സമൂഹത്തിൽ കുറേയൊക്കെ ഉണ്ട്. അവർക്ക് ആകർഷണം ഉണ്ടാകുമെന്ന പേടി മറ്റു പുരുഷന്മാരെ ഇഷ്ടമുള്ള വസ്ത്രധാരണത്തിൽ നിന്നു പുറകോട്ട് വലിക്കുന്നുണ്ടോ?

പിന്നെ 'STILL NOT ASKING FOR IT ' എന്നു ശരീരത്തിലെഴുതി പ്രതിഷേധപ്രകടനത്തിനെതിയ ഒരു ടോപ്ലെസ് വനിതയുടെ ചിത്രത്തിന് കീഴെ വന്ന മറ്റൊരു വിശ്വപ്രസിദ്ധമായ കമെന്റ് ഇതോടൊപ്പം ചേർക്കുന്നു:

One perosn wrote, 'but then again, its kind like putting a meat suit on and telling not to eat you'

Response:

'We (men) are not fucking sharks!

We are not rabid animals living off of pure instinct

We are capable of rational thinking and understanding.

Just because osmeone is cooking food doens't mean you're entitled to eat it.

Just because a banker is counting money doens't mean you're being given free money.

Just because a perosn is naked doens't mean you're entitled to fuck them.

You are not entitled to osmeone else's body just because it's exposed.

What is os fucking difficult about this concept?'

അതായത് ബോധമുള്ള, ബഹുമാന്യരായ പുരുഷന്മാർ ഇതൊരു കാര്യമായി എടുക്കേണ്ട ആവശ്യമേയില്ല എന്നു ??

??കേരളീയസമൂഹം ഇത്തരമൊരു സമരം നേരിടാനുള്ള പക്വത നേടിയോ?

എനിക്കുറപ്പില്ല. പക്ഷെ ഒന്നറിയാം. ഒരുപാട് പേർ ആഗ്രഹിക്കുന്ന, പക്ഷെ സാഹചര്യവശാൽ മുന്നിട്ടിറങ്ങാൻ കഴിയാതിരുന്ന ഒരു കാര്യമാണിത്. ടാഗ് ചെയ്തു അസഭ്യവർഷം ചൊരിയുന്നവർ മാത്രമല്ല, തങ്ങൾക്കു ചെയ്യാൻ ധൈര്യം ലഭിക്കാത്ത ഇങ്ങനെയൊരു കാര്യം ചെയ്തു കണ്ടതിൽ സന്തോഷവും പിന്തുണയും അറിയിക്കുന്ന ഒരുപാട് പെണ്കുട്ടികളുണ്ട്. ഒറ്റ ദിവസം കൊണ്ട്, ഒറ്റൊരാളെ കൊണ്ട് സമൂഹം മാറില്ലായിരിക്കാം. പക്ഷെ തുടക്കമിടാൻ ഒരാൾ മതി. ഇങ്ങനെയൊരു ആശയമുണ്ട്, അങ്ങനെ ചിന്തിക്കുന്നവർ സമൂഹത്തിലുണ്ട് എന്നൊരു തിരിച്ചറിവുണ്ടാകാൻ ഒരാൾ മതി. ഭാവിയിൽ എന്തെങ്കിലും മാറ്റം ഉണ്ടാകാൻ ഇന്ന് ആരെങ്കിലും തുടക്കമിട്ടേ പറ്റൂ. സിസ്റ്റം മാറണം വ്യവസ്ഥിതി നന്നാവണം എന്നു ആത്മഗതം ചെയ്താൽ മാത്രം പോരാ എന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു.

??ഇതു ഒരുതരം extremism അല്ലെ?

എല്ലാവർക്കും അടിസ്ഥാന മനുഷ്യാവകാശങ്ങൾ ഉണ്ടാകണമെന്ന കാര്യത്തിൽ ഞാൻ എക്‌സ്ട്രീമിസ്റ്റ് ആണ്. ജാതിയുടെയോ ലിംഗത്തിന്റെയോ പേരിൽ ഒരാൾ പോലും വിവേചനം അനുഭവിക്കേണ്ടി വരരുത് എന്ന കാര്യത്തിൽ ഞാൻ എക്‌സ്ട്രീമിസ്റ്റ് ആണ്. ഒരാൾ പോലും പട്ടിണി കിടന്നു മരിക്കരുത്, ഒരാൾപോലും തെരുവിൽ കിടന്നു മരിക്കരുത്, ഒരാൾക്ക് പോലും അർഹിക്കുന്ന ചികിത്സ കിട്ടാതെ വരരുത് അങ്ങനെ ഒരുപാട് കാര്യങ്ങളിൽ ഞാൻ എക്‌സ്ട്രീമിസ്റ്റ് ആണ്. ഒട്ടും വിട്ടുവീഴ്ചയില്ലാത്ത ഈ നിലപാടുകളിൽ നിങ്ങൾക്ക് കുഴപ്പമൊന്നും തോന്നുന്നില്ലെങ്കിൽ , സ്വന്തം ശരീരത്തിൽ എന്തു ധരിക്കണമെന്നതിൽ ഒരാണിന് തീരുമാനിക്കാവുന്നത്രയും അധികാരം പെണ്ണിന് വേണം എന്നു പറയുന്നത് എങ്ങനെ എക്‌സ്ട്രീമിസം ആയി തോന്നുന്നു. സ്വന്തം ശരീരത്തിന് മേലുള്ള അവകാശം, മദ്രസയിലെ അദ്ധ്യാപകണോ, പള്ളീലച്ചനോ, നാട്ടുകാർക്കൊ വീട്ടുകാർക്കോ അല്ല, എനിക്ക് തന്നെയാണ് എന്നു പറയുന്നത് എങ്ങനെ എക്‌സ്ട്രീമിസമാകുന്നു?

??എല്ലാ സ്ത്രീകളും മേൽവസ്ത്രമിടാതെ നടക്കാനല്ലേ നിങ്ങളുടെ ആഹ്വാനം?

അല്ല. മേൽവസ്ത്രമിടാൻ തോന്നുമ്പോൾ ഇടാനും അസൗകര്യം തോന്നുമ്പോൾ അഴിച്ചുവയ്ക്കാനും ആരെയും പേടിക്കേണ്ടി വരാത്ത ഒരു സമൂഹമായി മാറാനാണ് ആഹ്വാനം.

എഡിറ്റ്':

രണ്ടു ചോദ്യങ്ങൾക്കും കൂടി-

??പബ്ലിസിറ്റി സ്റ്റണ്ടല്ലേ ഇത്?

എന്റെ പൊന്നു സുഹൃത്തുക്കളെ , കഴിഞ്ഞകൊല്ലം അപ്രതീക്ഷിതമായി നടന്ന ഒരു കാര്യം ഭയങ്കരമായി പബ്ലിസിറ്റിയും വിവാദങ്ങളുമുയർത്തിയപ്പോൾ ടെൻഷൻ താങ്ങാനാവാതെ ആരോഗ്യത്തെ ബാധിച്ചു ആശുപത്രിയിലായ പാർട്ടിയാണ് ഞാൻ. ആ എന്നെപ്പറ്റി ഇങ്ങനെയൊക്കെ പറയുന്നത് ക്രൂരതയാണ്.

??പ്രിവിലേജ് ഇല്ലാത്ത സ്ത്രീകൾക്ക് ഇതൊന്നും ബാധകമാവില്ല.

കുറഞ്ഞത് പ്രിവിലെജുകൾ ഉള്ളവർക്കെങ്കിലും? osmething is better than nothing!

ഇനിയെന്താ സംശയം??

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP