Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സുരേഷ് കീഴാറ്റൂരിന്റെ വീടിനു നേരെ ആക്രമണം ഉണ്ടായതോടെ വയൽക്കിളി സമരം കൂടുതൽ ശക്തമാകും; ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് എന്നാരോപിച്ച് സിപിഎം; നിഷേധിച്ച് ബിജെപിയും; സമരം ആരെയൊക്കേയോ ഭയപ്പെടുത്തുന്നു.. തന്നെയും സമരക്കാരെയും തളർത്താൻ കഴിയില്ലെന്ന് സുരേഷ് കീഴാറ്റൂർ; മേൽപ്പാലം നിർമ്മിക്കാൻ കേന്ദ്രസർക്കാർ തയ്യാറാണെങ്കിൽ സംസ്ഥാനം സഹകരിക്കാമെന്ന് കോടിയേരി ബാലകൃഷ്ണൻ

സുരേഷ് കീഴാറ്റൂരിന്റെ വീടിനു നേരെ ആക്രമണം ഉണ്ടായതോടെ വയൽക്കിളി സമരം കൂടുതൽ ശക്തമാകും; ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് എന്നാരോപിച്ച് സിപിഎം; നിഷേധിച്ച് ബിജെപിയും; സമരം ആരെയൊക്കേയോ ഭയപ്പെടുത്തുന്നു.. തന്നെയും സമരക്കാരെയും തളർത്താൻ കഴിയില്ലെന്ന് സുരേഷ് കീഴാറ്റൂർ; മേൽപ്പാലം നിർമ്മിക്കാൻ കേന്ദ്രസർക്കാർ തയ്യാറാണെങ്കിൽ സംസ്ഥാനം സഹകരിക്കാമെന്ന് കോടിയേരി ബാലകൃഷ്ണൻ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: വയൽക്കിളി സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീടിനു നേർക്ക് ആക്രമണം ഉണ്ടായ സാഹചര്യത്തിൽ ആരോപണ പ്രത്യാരോപണങ്ങൾ ശക്തമാക്കി സിപിഎമ്മും ബിജെപിയും. ആക്രമണം നടത്തിയത് ആരെന്നതിനെ ചൊല്ലിയാണ് വിവാദം മുറുകുന്നത്. ആക്രമണം നടത്തിയത് ആർഎസ്എസ് ആണെന്ന സിപിഎമ്മിന്റെ ആരോപണത്തിനെതിരെ ബിജെപി രംഗത്തെത്തി. സുരേഷിന്റെ വീട് ആക്രമിക്കേണ്ട കാര്യം ബിജെപിക്ക് ഇല്ലെന്ന് ബിജെപി കണ്ണൂർ ജില്ലാ സെക്രട്ടറി പി സത്യപ്രകാശ് പറഞ്ഞു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ചവരാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ആക്രമണത്തിനു പിന്നിൽ ആർഎസ്എസ് ആണെന്ന ആരോപണം സി പി എം നേതാവ് എം വി ഗോവിന്ദനാണ് ഉന്നയിച്ചത്. ആർ എസ് എസിന്റെ കലാപശ്രമമമാണ് ആക്രമണം. സമരത്തിന്റെ പേരും പറഞ്ഞു നടക്കുന്നവർ തന്നെയാണ് ആക്രമണത്തിനു പിന്നിലെന്നും അദ്ദേഹം പറയുകയുണ്ടായി. ഇതിനെതിരെയാണ് ബിജെപി പംഗത്തെത്തിയത്. അതേസമയം സുരേഷ് കീഴാറ്റൂരിന്റെ വീട് കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു.

അതേസമയം രത്തിലുള്ള ഭീഷണികൾകൊണ്ടോ ആക്രമണങ്ങൾ കൊണ്ടോ സമരസമിതി പ്രവർത്തകരെ ഭയപ്പെടുത്താനോ തളർത്താനോ കഴിയില്ലെന്ന് വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂർ പ്രതികരിച്ചു. സമരം ആരെയൊക്കേയോ ഭയപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാണ്. സംഭവത്തിന് പിന്നിൽ ആരാണെന്നോ ആക്രമണത്തിന് പിന്നിലെ ഉദ്ദേശമെന്താണെന്നോ തനിക്കറിയില്ലെന്നും സുരേഷ് കീഴാറ്റൂർ പറയുന്നു. സമരം കലങ്ങിമറിഞ്ഞ സാഹചര്യത്തിൽ ആർക്കുവേണമെങ്കിലും ഈ വിഷയം മുതലെടുക്കാമെന്നും എന്നാൽ കൃത്യമായ തെളിവുകളില്ലാതെ ആർക്കെതിരെയും ആരോപണം ഉന്നയിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിന് പിന്നിൽ എന്താണെന്ന് പൊലീസ് അന്വേഷണത്തിൽനിന്നും വ്യക്തമാകട്ടെയെന്നും സുരേഷ് കൂട്ടിചേർത്തു.

ഇന്നലെ രാത്രിയോടെയാണ് സുരേഷ് കീഴാറ്റൂരിന്റെ വീടിന് നേരെ അജ്ഞാതസംഘത്തിന്റെ ആക്രമണമുണ്ടാകുന്നത്. ബൈപാസിനെതിരെ സമരം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് ആക്രമണം.ബൈക്കിലെത്തിയ സംഘം വീടിന് നേരെ കല്ലെറിയുകയായിരുന്നു. കല്ലേറിൽ വീടിന്റെ ചി ല്ലുകൾ തകർന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുകയാണ്.

പൾസർ ബൈക്കിലെത്തിയ രണ്ട് പേരാണ് വീടിന് നേരെ കല്ലെറിഞ്ഞതെന്ന് സുരേഷ് കീഴാറ്റൂർ പ്രതികരിച്ചു. ഇവരുടെ ദൃശ്യങ്ങൾ സമീപത്തെ ഒരു വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. എന്നാൽ സംഭവത്തിന് പുറകിൽ ആരാണെന്നതിനെ സംബന്ധിച്ച് പൊലീസിന് വ്യക്തതയില്ല. അതേസമയം ഏത് നേരവും ഇത്തരത്തിലൊരു ആക്രമണം പ്രതീക്ഷിച്ചിരുന്നതായി സുരേഷ് കീഴാറ്റൂർ പ്രതികരിച്ചു.

അതിനിടെ കീഴാറ്റൂരിൽ സംഘർഷ സാധ്യതയുണ്ടെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. വയൽക്കിളികളും സിപിഐഎമ്മും നേർക്കുനേർ സമരവുമായി രംഗത്തെത്തിയതോടെ സംഘർഷാവസ്ഥയാണ് കീഴാറ്റൂരിലുള്ളത്. ഈ സാഹചര്യത്തിൽ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കുന്നത്. വയൽനികത്തി ദേശീയപാത ബൈപ്പാസ് നിർമ്മിക്കുന്നതിനെതിരെയാണ് കീഴാറ്റൂരിലെ വയൽക്കിളി പ്രവർത്തകർ സമരം ചെയ്യുന്നത്.

ഇതിനിടെ കീഴാറ്റൂരിൽ സമരം ശക്തമാകുന്ന സാഹചര്യത്തിൽ കീഴാറ്റൂരിൽ മേൽപ്പാലം നിർമ്മിക്കണോ എന്ന് ദേശീയപാതാ അഥോറിറ്റിയാണ് തീരുമാനിക്കേണ്ടതെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു. മേൽപ്പാലം നിർമ്മിക്കാൻ കേന്ദ്രസർക്കാർ തയ്യാറാണെങ്കിൽ സംസ്ഥാനസർക്കാർ സഹകരിക്കുമെന്നും കോടിയേരി പറഞ്ഞു. കീഴാറ്റൂർ വഴി ബൈപാസ് നിർമ്മിക്കാൻ തീരുമാനിച്ചത് പിണറായി വിജയനോ ജി സുധാകരനോ അല്ല. കേന്ദ്രസർക്കാരിന് കീഴിലുള്ള ദേശീയപാതാ അഥോറിറ്റിയാണ്. അതിനാൽ ഇക്കാര്യത്തിൽ അന്തിമതീരുമാനം എടുക്കേണ്ടതും അവരാണ്. ദേശീയപാതാ അഥോറിറ്റി കണ്ടെത്തുന്ന ഭൂമി ഏറ്റെടുത്തുകൊടുക്കുകയാണ് സംസ്ഥാനസർക്കാരിന്റെ ഉത്തരവാദിത്വം.

കീഴാറ്റൂരിൽ സമരം നടത്തുന്നവർ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ്. തെറ്റിദ്ധരിക്കപ്പെട്ടവർ തെറ്റിദ്ധാരണ മാറ്റി തിരിച്ചുവരണം. സമരത്തിനെതിരെ സംഘർഷത്തിനോ സംഘട്ടനത്തിനോ സിപിഐഎം പോകില്ല. ജനങ്ങളെ അണിനിരത്തി ചെറുക്കും. ഇടതുപക്ഷ സർക്കാരിനെ അട്ടിമറിക്കാൻ ആർഎസ്എസ് ശ്രമിക്കുകയാണെന്ന് കോടിയേരി കുറ്റപ്പെടുത്തി. കീഴാറ്റൂരിലേത് പോലുള്ള ചെറിയ സമരങ്ങൾ പെരുപ്പിച്ച് കാണിക്കുന്നത് ആർഎസ്എസ് ആണ്. സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം വിലപ്പോകില്ല. ഒരു നന്ദിഗ്രാം ഉണ്ടായെന്ന് കരുതി എല്ലായിടവും നന്ദിഗ്രാം ആക്കാമെന്ന് കരുതേണ്ടെന്നും കോടിയേരി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP